
ജേസന്‍ റോയ്
ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാര്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ അവര്‍ ഒഴിവാക്കിയിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 11 മത്സരത്തില്‍ നിന്ന് നേടിയത് 206 റണ്‍സ് മാത്രമാണ്. അതും 104.4 എന്ന കുറവ് സ്‌ട്രൈക്കറേറ്റില്‍. എന്നാല്‍ ഇംഗ്ലണ്ടിന്റെ ടീം ഘടന നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ അനിവാര്യം. ഇംഗ്ലണ്ട് ടീം റോയിയെ ടീമിലേക്ക് തിരിച്ചെത്തിച്ചേക്കും. ഓസീസ് സാഹചര്യത്തില്‍ റോയിയെപ്പോലെ വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള താരത്തെ അവര്‍ക്കാവശ്യമാണെന്ന് പറയാം.
രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

ആന്‍ഡ്രേ റസല്‍
വെസ്റ്റ് ഇന്‍ഡീസ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അത്ഭുതകരമായി തോന്നിയത് ആന്‍ഡ്രേ റസലിന്റെ അഭാവമാണ്. വെടിക്കെട്ട് ഓള്‍റൗണ്ടറെ മോശം ഫോമിന്റെ പേരിലാണ് ടീം തഴഞ്ഞത്. എന്നാല്‍ ലോക ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരമാണ് റസല്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മിടുക്കുകാട്ടാന്‍ കഴിവുള്ള താരത്തെ തഴഞ്ഞതില്‍ ആരാധകരും കടുത്ത നിരാശയിലാണ്. അതുകൊണ്ട് തന്നെ റസലിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഒന്നുകൂടി ചിന്തിച്ചേക്കും. ആന്‍ഡ്രേ റസലിനെ വിന്‍ഡീസ് ടി20 ലോകകപ്പ് ടീമിലേക്ക് തിരികെ എത്തിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

കാമറൂണ്‍ ഗ്രീന്‍
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ നേരത്തെ തന്നെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതാണ്. ആതിഥേയരെന്ന നിലയില്‍ ഇത്തവണ ലോകകപ്പ് കംഗാരുക്കള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഓസീസ് ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞ താരമാണ് കാമറൂണ്‍ ഗ്രീന്‍. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലൂടെ തന്റെ ബാറ്റിങ് മികവ് ഗ്രീന്‍ കാട്ടിക്കൊടുത്തു. ഒന്നാം ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഓസീസ് ടീമിലേക്ക് ഗ്രീനിനെ തിരികെ എത്തിച്ചേക്കും. ബാക്കപ്പ് താരമായെങ്കിലും ഓസീസ് ഗ്രീനിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

മുഹമ്മദ് ഷമി
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ബാക്കപ്പ് താരമായാണ് മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ത്യ പ്രധാന ടീമിലേക്ക് ഷമിയേയും തിരികെ വിളിക്കാനുള്ള സാധ്യത കൂടുതലാണ്. ഓസ്‌ട്രേലിയയിലേ പേസ് സാഹചര്യത്തില്‍ ഷമിയെപ്പോലെ മികവ് കാട്ടാന്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ പേസറുമില്ലെന്ന് പറയാം. നല്ല വേഗവും സ്വിങ്ങും ബൗണ്‍സും ഷമിയുടെ ബൗളിങ്ങിലുണ്ട്. ഓസീസ് സാഹചര്യത്തില്‍ ഇന്ത്യക്ക് ഷമിയെപ്പോലൊരു വേഗ ബൗളര്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഒന്നുകൂടി പുനര്‍ചിന്ത നടത്തിയേക്കും.


Click it and Unblock the Notifications
