Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ബൗളര്‍മാരും ഒഡൗഡും കസറി, സിംബാബ്‌വെയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്

1

അഡലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 നിര്‍ണ്ണായക പോരാട്ടത്തില്‍ സിംബാബ് വെയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്. അഞ്ച് വിക്കറ്റിനാണ് സിംബാബ് വെയെ നെതര്‍ലന്‍ഡ്‌സ് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 19.2 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളര്‍മാരുടെ മികച്ച പ്രകടനത്തോടൊപ്പം മാക്‌സ് ഒഡൗഡിന്റെ (52) ഫിഫ്റ്റിയും കൂടി ചേര്‍ന്നപ്പോള്‍ നെതര്‍ലന്‍ഡ്‌സ് വിജയം നേടിയെടുക്കുകയായിരുന്നു.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ഡ മിക്കീരന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രണ്ടന്‍ ഗ്ലോവര്‍, ലോഗന്‍ വാന്‍ ബീക്ക്, ബാസ് ഡി ലിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. ഫ്രഡ് ക്ലാസന്‍ ഒരു വിക്കറ്റും വീഴ്ത്തി. തോല്‍വിയോടെ സിംബാബ് വെയുടെ സെമി പ്രതീക്ഷ മങ്ങി. നെതര്‍ലന്‍ഡ്‌സിന്റെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്.

1

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ് വെയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായി. വെസ്ലി മധിവീരയെ (5 പന്തില്‍ 1) പോള്‍ വാന്‍ മിക്കീരന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ക്യാപ്റ്റനും ഓപ്പണറുമായ ക്രയ്ഗ് എര്‍വിനെ (12 പന്തില്‍ 3) ബ്രണ്ടന്‍ ഗ്ലോവര്‍ വിക്കറ്റ് കീപ്പര്‍ എഡ്വാര്‍ഡ്‌സിന്റെ കൈയിലെത്തിച്ചു. റെജിസ് ചക്കാബ്വയെ (16 പന്തില്‍ 5) ഗ്ലോവര്‍ എല്‍ബിയിലും കുടുക്കി. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട സിംബാബ് വെയെ നാലാം വിക്കറ്റിലെ സീന്‍ വില്യംസ് സിക്കന്തര്‍ റാസ കൂട്ടുകെട്ട് പതിയെ മുന്നോട്ട് കൊണ്ടുവന്നു. 10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റിന് 53 എന്ന നിലയിലായിരുന്നു സിംബാബ് വെ.

സീന്‍ വില്യംസ്-സിക്കന്തര്‍ റാസ കൂട്ടുകെട്ട് സിംബാബ് വെയെ രക്ഷിക്കുമെന്ന് തോന്നിക്കവെ വില്യംസനെ (23 പന്തില്‍ 28) വാന്‍ ബീക്ക് പുറത്താക്കി. മൂന്ന് ബൗണ്ടറിയാണ് താരം നേടിയത്. മില്‍ട്ടന്‍ ശുംബ (3 പന്തില്‍ 2) വന്നതുപോലെ പുറത്തായതോടെ സിംബാബ് വെ കൂടുതല്‍ പ്രതിസന്ധിയിലേക്കെത്തി. ഒരുവശത്ത് പിടിച്ചുനിന്ന സിക്കന്തര്‍ റാസയെ (24 പന്തില്‍ 40) ബാസ് ഡി ലിഡി പുറത്താക്കിയത് സിംബാബ് വെക്ക് വലിയ തിരിച്ചടിയായി. 3 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ നേടിയാണ് റാസ മടങ്ങിയത്. റാസ മടങ്ങുമ്പോള്‍ 14.2 ഓവറില്‍ 6 വിക്കറ്റിന് 92 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു സിംബാബ്‌വെ.

1

വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ 19.2 ഓവറില്‍ 117 എന്ന സ്‌കോറിലേക്ക് സിംബാബ്‌വെ ഒതുങ്ങി. പോള്‍ വാന്‍ഡ മിക്കീരന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രണ്ടന്‍ ഗ്ലോവര്‍, ലോഗന്‍ വാന്‍ ബീക്ക്, ബാസ് ഡി ലിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. ഫ്രഡ് ക്ലാസന്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ റണ്ണടിക്കാന്‍ അനുവദിക്കാതെ സിംബാബ് വെ ബൗളര്‍മാര്‍ മികവ് കാട്ടി. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗിനെ (7 പന്തില്‍ 8) ബ്ലെസിങ് മുസര്‍ബാനി പുറത്താക്കി. രണ്ടാം വിക്കറ്റില്‍ മാക്‌സ് ഒഡൗഡും ടോം കൂപ്പറും ചേര്‍ന്ന് പതിയ റണ്‍സുയര്‍ത്തി. 29 പന്തില്‍ 32 റണ്‍സെടുത്ത ടോം കൂപ്പറെ ലൂക്ക് ജോങ്വെ പുറത്താക്കുമ്പോള്‍ നെതര്‍ലന്‍ഡ്‌സ് സ്‌കോര്‍ബോര്‍ഡ് 12.5 ഓവറില്‍ 2 വിക്കറ്റിന് 90 റണ്‍സ്. കോളിന്‍ അക്കര്‍മാനെ (5 പന്തില്‍ 1) നിലയുറപ്പിക്കും മുമ്പെ റിച്ചാര്‍ഡ് എന്‍ഗാര്‍വ മടക്കി.

1

ഒരുവശത്ത് ഗംഭീര പ്രകടനത്തോടെ നെതര്‍ലന്‍ഡ്‌സിനെ വിജയത്തിന്റെ തൊട്ടടുത്തെത്തിച്ച ശേഷം മാക്‌സ് ഒഡൗഡ് പുറത്തായി. 47 പന്തില്‍ 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ ഒഡൗഡിനെ ബ്ലെസിങ് മുസര്‍ബാനിയാണ് പുറത്താക്കിയത്. വിജയത്തിലേക്ക് രണ്ട് റണ്‍സ് അകലെ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (6 പന്തില്‍ 5) റിച്ചാര്‍ഡ് എന്‍ഗാര്‍വ പുറത്താക്കി. എന്നാല്‍ ബാസ് ഡി ലിഡിയും (12 പന്തില്‍ 12) വാന്‍ ഡെര്‍ മെര്‍വിയും (0) ചേര്‍ന്ന് നെതര്‍ലന്‍ഡ്‌സിനെ വിജയത്തിലേക്കെത്തിച്ചു. സിംബാബ് വെക്കായി റിച്ചാര്‍ഡ് എന്‍ഗാര്‍വ, ബ്ലെസിങ് മുസര്‍ബാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലൂക്ക് ജോങ്വെ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, November 2, 2022, 13:01 [IST]
Other articles published on Nov 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+