T20 World Cup 2022: അയര്‍ലന്‍ഡ് 'തവിടുപൊടി', ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് ജയം, കുശാലിന് ഫിഫ്റ്റി

ഹോബര്‍ട്ട്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ വിജയത്തോടെ തുടങ്ങി ശ്രീലങ്ക. അയര്‍ലന്‍ഡിനെ 9 വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ 8 വിക്കറ്റിന് 128 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 15 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം കുശാല്‍ മെന്‍ഡിസിന്റെ (68*) തകര്‍പ്പന്‍ ഫിഫ്റ്റിയുമാണ് ശ്രീലങ്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിര്‍ണി ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന തുടക്കമായിരുന്നു അയര്‍ലന്‍ഡിന്റേത്. ഒരു റണ്‍സെടുത്ത ബാല്‍ബിര്‍ണിയെ മടക്കി ലഹിരു കുമാരയാണ് ആദ്യ പ്രഹരം നല്‍കിയത്. മൂന്നാമന്‍ ലോര്‍ക്കന്‍ ടുക്കറിനും (11 പന്തില്‍ 10) കാര്യമായൊന്നും ചെയ്യാനായില്ല. ഒരുവശത്ത് മികച്ച ഷോട്ടുകളുമായി മുന്നേറിയ പോള്‍ സ്റ്റിര്‍ലിങ് (25 പന്തില്‍ 34) അപകടകാരിയാവുമെന്ന് തോന്നിച്ചെങ്കിലും കൃത്യസമയത്ത് ധനഞ്ജയ് ഡി സില്‍വ പുറത്താക്കി. 4 ഫോറും 1 സിക്‌സുമാണ് സ്റ്റിര്‍ലിങ് നേടിയത്.

കുര്‍ട്ടിസ് കാംഫറിനെ (2) നിലയുറപ്പിക്കും മുമ്പെ ചമിക കരുണരത്‌ന പുറത്താക്കി. ജോര്‍ജ് ഡോക്ക്‌റെല്ലിനെ (14) മഹേഷ് തീക്ഷണയും മടക്കി. അര്‍ധ സെഞ്ച്വറി ലക്ഷ്യമാക്കി ബാറ്റുവീശിയ ഹാരി ടെക്ടറിനെ (42 പന്തില്‍ 45) ബിനുര ഫെര്‍ണാണ്ടോ മടക്കിയത് അയര്‍ലന്‍ഡിന് തിരിച്ചടിയായി. 2 ഫോറും 1 സിക്‌സുമാണ് ടെക്ടര്‍ നേടിയത്.

അയര്‍ലന്‍ഡിന്റെ വാലറ്റം തീര്‍ത്തും നിരാശപ്പെടുത്തി. ഗാരത് ഡിലാനി (9), മാര്‍ക്ക് എഡൈര്‍ (0), സിമി സിങ് (7*), ബാരി മക്കാര്‍ത്തി (2*) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനാവാതെ വന്നതോടെ 20 ഓവറില്‍ 8 വിക്കറ്റിന് 128 എന്ന നിലയിലേക്ക് അയര്‍ലന്‍ഡ് ഒതുങ്ങി. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ രണ്ട് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ബിനുര ഫെര്‍ണാണ്ടോ, ലഹിരു കുമാര, ചമിക കരുണരത്ന, ധനഞ്ജയ് ഡി സില്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. ഒന്നാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്. 25 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 31 റണ്‍സ് നേടിയ ധനഞ്ജയ് ഡി സില്‍വയെ പുറത്താക്കി ഗാരത് ഡിലാനിയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കുശാല്‍ മെന്‍ഡിസും (68*) ചരിത് അസലങ്കയും (31*) ചേര്‍ന്ന് ശ്രീലങ്കയെ 9 വിക്കറ്റ് വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ മെന്‍ഡിസ് 43 പന്തില്‍ 5 ഫോറും 3 സിക്‌സും പറത്തിയപ്പോള്‍ അസലങ്ക 22 പന്തില്‍ 2 ബൗണ്ടറികളാണ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications