T20 World Cup 2022: 8 പന്തില്‍ 4, രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്!, പവര്‍പ്ലേ നശിപ്പിച്ചു, വിമര്‍ശനം

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ചിരവൈരി പോരാട്ടത്തില്‍ പാകിസ്താനെതിരേ വീണ്ടും നിരാശപ്പെടുത്തി കെ എല്‍ രാഹുല്‍. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി 8 പന്തില്‍ 4 റണ്‍സാണ് രാഹുല്‍ നേടിയത്. പാക് യുവ പേസര്‍ നസീം ഷായുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് രാഹുല്‍ മടങ്ങിയത്. പവര്‍പ്ലേയില്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വിക്കറ്റ് കാത്ത് കളിക്കേണ്ടതായുണ്ട്. അടിച്ചുതകര്‍ത്ത് റണ്‍സുയര്‍ത്തേണ്ട ചുമതല രാഹുല്‍ ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ മെല്ലപ്പോക്ക് ബാറ്റിങ്ങിലൂടെ രാഹുല്‍ നിരാശപ്പെടുത്തുക മാത്രമല്ല ടീമിനെയാകെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്തത്. ഇതോടെ രാഹുലിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

അനാവശ്യമായി സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു
പവര്‍പ്ലേ ലഭിക്കുന്ന ആദ്യത്തെ 6 ഓവര്‍ നന്നായി മുതലാക്കേണ്ടതായുണ്ട്. ഫീല്‍ഡിങ് നിയന്ത്രണമുള്ള ഈ 6 ഓവറില്‍ പരമാവധി റണ്‍സടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ രാഹുലിനത് സാധിക്കുന്നില്ലെന്ന് മാത്രമല്ല അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് ടീമിനെ തള്ളിവിടുകയും ചെയ്യുന്നു. ടീമിന്റെ സാഹചര്യം നോക്കി ബാറ്റ് ചെയ്യാനറിയാതെ അനാവശ്യമായി വിക്കറ്റ് തുലക്കുകയും ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയുമാണ് രാഹുല്‍ ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വി ഷായെപ്പോലെ വെടിക്കെട്ട് തുടക്കം നല്‍കാന്‍ കഴിവുള്ളവര്‍ പുറത്തിരുന്നതിനുള്ള തിരിച്ചടിയാണിതെന്നും ആരാധകര്‍ പറയുന്നു.
Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

പാകിസ്താനെതിരേ രാഹുലിന്റെ പ്രകടനം
പാകിസ്താനെതിരായ ടി20 മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരാശയാണ് ഫലം. 2021ലെ ടി20യില്‍ 8 പന്തില്‍ 3 റണ്‍സാണ് രാഹുല്‍ പാകിസ്താനെതിരേ നേടിയത്. 2022ല്‍ ദുബായില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായി. രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ 21 പന്തില്‍ 28 റണ്‍സാണ് രാഹുല്‍ നേടിയത്. ഇത്തവണ മെല്‍ബണില്‍ 8 പന്തില്‍ നേടിയത് 4 റണ്‍സും. ഒരു മത്സരത്തില്‍ പോലും പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിനായിട്ടില്ല. ഇനിയൊരു അവസരം രാഹുലിന് ലഭിക്കാനുള്ള സാധ്യത കുറവാണ്
Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

ഫ്‌ളോപ്പായി രോഹിതും
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സമീപകാലത്തായി കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പാണ്. പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ രോഹിത് ഫോമിലേക്കെത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 7 പന്തില്‍ 4 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഓപ്പണറെന്ന നിലയില്‍ രോഹിത്തിന് പഴയതുപോലെ മികവ് കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. ഇതേ പ്രകടനം കൊണ്ട് രോഹിത്തിന് അധികനാള്‍ മുന്നോട്ട് പോവുക പ്രയാസമായിരിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications