Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: 'കാര്‍ത്തിക് മുതല്‍ ഹര്‍ദിക് വരെ', ആരാവും ഇന്ത്യയുടെ ഫിനിഷര്‍ ? അഞ്ച് പേരിതാ

1

മുംബൈ: ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ക്ക് വിരാമമിട്ട് ജൂണ്‍ തുടക്കം മുതല്‍ ടീമുകള്‍ ദേശീയ ക്രിക്കറ്റ് മത്സരങ്ങളിലേക്ക് ചുവടുമാറും. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാവും ടീമുകള്‍ പടയൊരുക്കം നടത്തുക. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്കും അഭിമാന പ്രശ്‌നമാണ്. 2021ലെ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ഇന്ത്യക്ക് ഇത്തവണ പ്ലേ ഓഫിലെങ്കിലും കടക്കേണ്ടതായുണ്ട്.

ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ കണ്ടെത്തുകയെന്നതാണ് എല്ലാ ടീമുകള്‍ക്ക് മുന്നിലെയും പ്രധാന വെല്ലുവിളി. ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ ആരാവും ഉണ്ടാവുക ? ടീമില്‍ ഫിനിഷര്‍ റോളില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ മുഖ്യ പരിഗണന ഹര്‍ദിക് പാണ്ഡ്യക്ക് തന്നെയാണ്. 2021ലെ ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹര്‍ദിക് ഇപ്പോള്‍ മിന്നും ഫോമിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ഹര്‍ദിക് തിളങ്ങുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹത്തിന് മികവ് കാട്ടാനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഹര്‍ദിക്കുണ്ടാവും. ഫിനിഷര്‍ റോളില്‍ത്തന്നെ അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഹര്‍ദിക് തുറന്ന് പറഞ്ഞിരുന്നു. അത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരിഗണിക്കുമോയെന്നത് കണ്ടറിയണം.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ബാക്കപ്പ് ഫിനിഷറായി പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് വെങ്കടേഷ് അയ്യര്‍. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ച താരമാണ് വെങ്കടേഷ്. ഇത്തവണ ഐപിഎല്ലിലും പ്രതീക്ഷക്കൊത്ത പ്രകടനമല്ല വെങ്കടേഷ് കാഴ്ചവെക്കുന്നത്. ഓപ്പണറെന്ന നിലയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ പരിഗണിച്ചത്. ഇന്ത്യ മധ്യനിരയിലേക്കാണ് പരിഗണിച്ചത്. വലിയ പ്രകടനം ഇന്ത്യക്കായി നടത്തിയിട്ടില്ലെങ്കിലും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് വെങ്കടേഷ് അയ്യര്‍.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

36കാരനായ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍ റോളിലോട്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധ്യതയുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാര്‍ത്തിക് നടത്തുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള കാര്‍ത്തിക് ഇത്തവണ ആര്‍സിബിയുടെ ഫിനിഷര്‍ റോളില്‍ തിളങ്ങുന്നുണ്ട്. നിദാഹാസ് ട്രോഫി ഫൈനലില്‍ കാര്‍ത്തിക് ഇന്ത്യക്കായി നടത്തിയ പ്രകടനം ആരും മറന്ന് കാണില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറാതെ ബാറ്റ് ചെയ്യാന്‍ കാര്‍ത്തിക് സാധിക്കും. അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ കാര്‍ത്തികിനെ ഇന്ത്യ പരിഗണിക്കാവുന്നതാണ്.

ദീപക് ഹൂഡ

ദീപക് ഹൂഡ

ദീപക് ഹൂഡ സ്പിന്‍ ഓള്‍റൗണ്ടറാണ്. മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങാനും കൂടാതെ വിക്കറ്റുകള്‍ വീഴ്ത്താനും കഴിവുണ്ട്. നല്ലൊരു ഫീല്‍ഡര്‍ കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര മത്സരം കളിച്ച് വലിയ അനുഭവസമ്പത്തില്ലെങ്കിലും ശരാശരി പ്രകടനം ഉറപ്പുള്ള താരമാണ് ദീപക് ഹൂഡ. ഇന്ത്യയുടെ സമീപകാലത്തെ പരമ്പരകളിലെല്ലാം ഹൂഡക്ക് മികവ് കാട്ടാന്‍ സാധിച്ചിരുന്നു. ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന ഫിനിഷറാണ് ഹൂഡ.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

പ്രതിഭാശാലിയായ ശ്രേയസ് അയ്യരെ ഇന്ത്യക്ക് ടോപ് ഓഡറിലേക്ക് പരിഗണിക്കുക പ്രയാസം. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും കളിക്കുമ്പോള്‍ ശ്രേയസിന് പകരക്കാരന്റെ റോളാവും ഉണ്ടാവുക. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ശ്രേയസിനെ ഇന്ത്യക്ക് ഫിനിഷര്‍ റോളില്‍ ഉപയോഗിക്കാവുന്നതാണ്. അതിനുള്ള കരുത്ത് ശ്രേയസിനുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ പ്ലേയിങ് 11ല്‍ സ്ഥാനം കണ്ടെത്തുകയെന്നതാണ് ശ്രേയസിനെ സംബന്ധിച്ച് കടുപ്പമാവും.

Story first published: Tuesday, May 10, 2022, 12:19 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+