Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മഴ ചതിച്ചു, ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ്

1

മെല്‍ബണ്‍: മഴ കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ അയര്‍ലന്‍ഡിന് 5 റണ്‍സ് ജയം. മഴ വില്ലനായ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് അയര്‍ലന്‍ഡിനെ വിജയികളായി തിരഞ്ഞെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സെടുത്തു. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 105 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ വില്ലനായെത്തി. ഇതോടെ മഴ നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 14.3 ഓവറില്‍ 111 എന്നാക്കി പുനര്‍നിശ്ചയിച്ചു. ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 14.3 ഓവറില്‍ 5ന് 108 എന്ന നിലയിലായതോടെ മഴ നിയമത്തിന്റെ കരുത്തില്‍ അഞ്ച് റണ്‍സ് ജയം അയര്‍ലന്‍ഡിന് സ്വന്തം.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് തുടക്കത്തിലേ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ (14) നഷ്ടമായി. എന്നാല്‍ ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിര്‍ണിയുടെ (62) അര്‍ധ സെഞ്ച്വറി അയര്‍ലന്‍ഡ് ഇന്നിങ്‌സിന് കരുത്തേകി. 47 പന്തില്‍ 5 ഫോറും 2 സിക്‌സുമാണ് ബാല്‍ബിര്‍ണി നേടിയത്. 131.91 സ്‌ട്രൈക്കറേറ്റിലായിരുന്നു നായകന്റെ കരുത്തുറ്റ ബാറ്റിങ്. ലോര്‍ക്കാന്‍ ടുക്കറും (27 പന്തില്‍ 34) മികവ് കാട്ടിയതോടെ അയര്‍ലന്‍ഡ് വലിയ സ്‌കോര്‍ സ്വപ്‌നം കണ്ടു.

എന്നാല്‍ മധ്യനിരയിലാര്‍ക്കും വലിയ സ്‌കോറിലേക്കുയരാനായില്ല. ഹാരി ടെക്ടര്‍ (0), കുര്‍ട്ടിസ് കാംഫെര്‍ (18), ഗാരത് ഡിലാനി (12), മാര്‍ക്ക് എഡൈര്‍ (4) എന്നിവര്‍ക്കൊന്നും മികവ് കാട്ടാന്‍ സാധിച്ചില്ല. ഇതോടെ 19.2 ഓവറില്‍ 157 എന്ന സ്‌കോറില്‍ അയര്‍ലന്‍ഡ് ഓള്‍ഔട്ടായി. ഡെത്ത് ഓവറുകളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സാം കറെന്‍ രണ്ടും ബെന്‍ സ്‌റ്റോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. രണ്ടാം പന്തില്‍ത്തന്നെ ജോസ് ബട്‌ലറെ ജോഷ് ലിറ്റില്‍ പുറത്താക്കി. വെടിക്കെട്ട് ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സിനെയും (7) ലിറ്റില്‍ പുറത്താക്കി. ഡേവിഡ് മലാനെ (35) ബാരി മക്കാര്‍ത്തി മടക്കിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെ (6) ഫിയോന്‍ ഹാന്റും മടക്കിയയച്ചു. ഹാരി ബ്രൂക്കിനും (18) കാര്യമായൊന്നും ചെയ്യാനായില്ല. മോയിന്‍ അലിയും (12 പന്തില്‍ 24*) ലിയാം ലിവിങ്‌സ്റ്റണും (1*) വിജയത്തിനായി പരമാവധി ശ്രമിച്ചെങ്കിലും മഴ വില്ലനായതോടെ മഴ നിയമപ്രകാരം തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു.

Story first published: Wednesday, October 26, 2022, 13:54 [IST]
Other articles published on Oct 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+