T20 World Cup 2022: പന്തിലുള്ള വിശ്വാസം പോയി, പാക്കിസ്ഥാനെതിരെ കാർത്തിക് കളിക്കും; ഉറപ്പിച്ച് ഇന്ത്യ
ആരാധകര്‍ കാത്തിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരത്തിനായി. ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. മെല്‍ബണില്‍ ഞായറാഴ്ചയാണ് ഇന്ത്യാ-പാക് മത്സരം. എന്നാല്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍ ഇപ്പോള്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ പ്ലെയിംഗ് ഇലവന്‍ നേരത്തെ തന്നെ റെഡിയാണെന്ന് നേരത്തെ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത് വെറുതെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പക്ഷെ യുവതാരം ഋഷഭ് പന്തിന്റെ ആരാധകര്‍ക്ക് നല്‍കുന്നതല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനെതിരെ ഋഷഭ് പന്ത് കളിക്കില്ല. പകരം മുതിര്‍ന്ന താരമായ ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കാനാണ് ക്യാപ്റ്റന്‍ രോഹിത്തിന്റേയും കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ കാര്‍ത്തിക് മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും ഫിനിഷര്‍ റോളില്‍ കാര്‍ത്തിക്കിനെ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

നേരത്തെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തില്‍ പന്തിന് നേടാനായത് വെറും ഒമ്പത് റണ്‍സ് മാത്രമാണ്. പിന്നാലെ നടന്ന ഓസ്‌ട്രേലിയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ പന്തിന് അവസരം ലഭിച്ചിരുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്കിനെയായിരുന്നു ഇന്ത്യ കളിപ്പിച്ചത്. പരിശീലന മത്സരങ്ങളിലും സന്നാഹ മത്സരത്തിലും ദിനേശ് കാര്‍ത്തിക്കിനും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 19, 10, 20 എന്നിങ്ങനെയായിരുന്നു കാര്‍ത്തിക് നേടിയത്.

എന്നാല്‍ പന്തിന് മേല്‍ ടീമിനുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2022 ല്‍ മാത്രം 181 പന്തുകള്‍ കളിച്ചതില്‍ നിന്നും 273 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. 19 ഇന്നിംഗ്‌സുകളാണ് താരം കളിച്ചത്. അതേസമയം പന്ത് ആകട്ടെ 17 ഇന്നിംഗ്‌സുകൡ നിന്നും 338 റണ്‍സാണ് നേടിയത്. പക്ഷെ ഇന്ത്യ പന്തില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനമല്ല ഇത്. കാര്‍ത്തിക് ആകട്ടെ ഫിനിഷര്‍ എന്ന റോളില്‍ തിളങ്ങുകയും ചെയ്തിട്ടുണ്ട്. 150.82 ആണ് കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. പന്തിന്റേതാകട്ടെ 136.84 ആണ്. പക്ഷെ അഞ്ചാമനില്‍ നിന്നും ഇതല്ല ഇന്ത്യയ്ക്ക് വേണ്ടത്.

നേരത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ പതിനൊന്ന് റണ്‍സ് വേണ്ടിയിരുന്നു ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍. എന്നാല്‍ മുഹമ്മദ് ഷമിയുടെ മിന്നും പ്രകടനം ഇന്ത്യയ്ക്ക് വിജയമൊരുക്കുകയായിരുന്നു. നാല് റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റാണ് ഷമി എടുത്തത്. ഒരു റണ്ണൗട്ടിലും ഷമി ഈ ഓവറില്‍ ഭാഗമായി. ഇതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം ന്യൂസിലാന്‍ഡിനെതിരെയായിരുന്നു. എന്നാല്‍ മഴമൂലം ഒരു പന്ത് പോലും എറിയാതെ ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച പാക്കിസ്ഥാനെ നേരിട്ടു കൊണ്ട് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ആരംഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications