Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ബാറ്റിങ് തകര്‍ച്ച, രണ്ടാം സന്നാഹം തോറ്റ് ഇന്ത്യ, രാഹുലിന് ഫിഫ്റ്റി

1

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടാനായത്. ഇന്ത്യക്കായി ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്തുയര്‍ന്നില്ല. കെ എല്‍ രാഹുലിന്റെ (74) ഫിഫ്റ്റിയാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ തുടക്കത്തിലേ ഞെട്ടിക്കാന്‍ ഇന്ത്യക്കായി. ജോഷ് ഫിലിപ്പിയെ (8) അര്‍ഷദീപ് സിങ് പുറത്താക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡാര്‍സി ഷോര്‍ട്ടും (52) നിക് ഹോബ്‌സനും (64) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 115 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 41 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയ ഹോബ്‌സനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ ഷോര്‍ട്ടിനെയും ചെറിയ ഇടവേളയില്‍ മടക്കാന്‍ ഹര്‍ഷലിനായി.

1

പവര്‍പ്ലേയിലടക്കം തല്ലുകൊണ്ട ഇന്ത്യന്‍ ബൗളര്‍മാര്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. കാമറോന്‍ ബാന്‍ക്രോഫ്റ്റിനെ (6) ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെത്തിച്ച ആര്‍ അശ്വിന്‍ ആഷ്ടന്‍ ടെര്‍ണറെ (2) ക്ലീന്‍ബൗള്‍ഡ് ചെയ്തു. സാം ഫാന്നിങ്ങിനെ അക്കൗണ്ട് തുറക്കും മുമ്പെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ഹാമിഷ് മെക്കന്‍സി (3) റണ്ണൗട്ടായി. മാറ്റ് കെല്ലി (15) ഭേദപ്പെട്ട പ്രകടനം നടത്തി പുറത്താവാതെ നിന്നു. ആന്‍ഡ്രേ ടൈയെ (6) ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫും (0) പുറത്താവാതെ നിന്നു. 20 ഓവറില്‍ എട്ട് വിക്കറ്റിന് 168 എന്ന ഭേദപ്പെട്ട സ്‌കോറും സൃഷ്ടിക്കാനായി.

ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. 4 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഹര്‍ഷല്‍ 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വികറ്റ് വീഴ്ത്തിയപ്പോള്‍ 3 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് അര്‍ഷദീപ് സിങ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ദീപക് ഹൂഡ രണ്ട് ഓവറില്‍ 22 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും 2 ഓവറില്‍ 17 റണ്‍സ് വഴങ്ങി. അക്ഷര്‍ പട്ടേല്‍ 3 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 2 ഓവറില്‍ 15 റണ്‍സും വഴങ്ങി.

1

കെ എല്‍ രാഹുലും റിഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. റിഷഭ് രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. 11 പന്തില്‍ 1 സിക്‌സടക്കം 9 റണ്‍സെടുത്ത റിഷഭിനെ ബെഹറന്‍ഡോര്‍ഫാണ് മടക്കിയത്. ദീപക് ഹൂഡയെ (9 പന്തില്‍ 6) ലാന്‍സ് മോറിസും പുറത്താക്കി. ഹര്‍ദിക് പാണ്ഡ്യയും (9 പന്തില്‍ 17) വലിയ സ്‌കോര്‍ നേടാതെ പുറത്തായി. ഹാമിഷ് മക്കെന്‍സിയാണ് ഹര്‍ദിക്കിനെ മടക്കിയത്. 12 ഓവറില്‍ 3 വിക്കറ്റിന് 79 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. അഞ്ചാമനായി ഇറങ്ങിയ അക്ഷര്‍ പട്ടേലിന് മികവ് കാട്ടാനായില്ല. 7 പന്തില്‍ 2 റണ്‍സ് നേടിയ അക്ഷറെ മോറിസാണ് പുറത്താക്കിയത്. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് 66 റണ്‍സ്.

1

ഒരുവശത്ത് വിക്കറ്റ് പോകുമ്പോഴും കെ എല്‍ രാഹുല്‍ റണ്‍സുയര്‍ത്തി. ദിനേഷ് കാര്‍ത്തികിന് ഫിനിഷിങ് മികവ് കാട്ടാനായില്ല. 14 പന്തില്‍ 1 ഫോറടക്കം 10 റണ്‍സ് നേടിയ കാര്‍ത്തികിനെ ഫിലിപ്പാണ് പുറത്താക്കിയത്. ഫിഫ്റ്റിയോടെ മുന്നില്‍ നിന്ന് നയിച്ച കെ എല്‍ രാഹുലിനെ (74) ആന്‍ഡ്രേ ടൈയും പുറത്താക്കിയതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 55 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് രാഹുല്‍ മടങ്ങിയത്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 39 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലിനെയും (2) ഭുവനേശ്വര്‍ കുമാറിനെയും (0) കെല്ലി മടക്കി. ആര്‍ അശ്വിന്‍ (2) പുറത്താവാതെ നിന്നു. അത്ഭുതങ്ങള്‍ സംഭവിക്കാതിരുന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഒതുങ്ങി.

Story first published: Thursday, October 13, 2022, 15:04 [IST]
Other articles published on Oct 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+