Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കോലിയുടെ ക്യാച്ച് മിസ്സ്, റണ്ണൗട്ട് പാഴാക്കി- ഇന്ത്യ തോറ്റ് കൊടുത്തതോ?

kaneria

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്താന്‍ ആരാധകര്‍ രോഷത്തിലാണ്. കാരണം പാക് ടീമിന്റെ നേരിയ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ മല്‍സരത്തില്‍ ഇന്ത്യ ജയിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ പാക് ഫാന്‍സിന്റെ പ്രാര്‍ഥനയും പിന്തുണയും ഇന്ത്യക്കൊപ്പമായിരുന്നു. പക്ഷെ അവയൊന്നും ഫലിച്ചില്ല. അഞ്ചു വിക്കറ്റിന്റെ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്.

ഈ മല്‍സരത്തില്‍ ഇന്ത്യ ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. മാത്രമല്ല റണ്ണൗട്ട് അവസരങ്ങളും നഷ്ടപ്പെടുത്തിയിരുന്നു. മാത്രമല്ല ബാറ്റിങിലും നിരാശാജനകമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്. പലരും അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മല്‍സരം കഴിഞ്ഞതിനു പിറകെ പാക് ഫാന്‍സ് ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരുന്നു. പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ഉഴപ്പിക്കളിച്ച് തോറ്റതാണെന്നായിരുന്നു അവരുടെ ആരോപണം. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ.

മനപ്പൂര്‍വ്വം തോറ്റതല്ല

മനപ്പൂര്‍വ്വം തോറ്റതല്ല

സൗത്താഫ്രിക്കയോടു ഇന്ത്യ മനപ്പൂര്‍വ്വം തോറ്റു കൊടുക്കുകയായിരുന്നുവെന്ന് പല പാക് ടിവി ചാനലുകളിലും ആളുകള്‍ വിമര്‍ശിക്കുന്നതായി ഞാന്‍ കണ്ടു. ഈ ആരോപണത്തില്‍ ഒരു കഴമ്പുമില്ല. ഇന്ത്യ എങ്ങനെയാണ് മനപ്പൂര്‍വ്വം തോറ്റത്? റണ്‍ചേസില്‍ എത്ര മികച്ച രീതിയിലാണ് എയ്ഡന്‍ മര്‍ക്രാമും ഡേവിഡ് മില്ലറും ബാറ്റ് ചെയ്തത്. പാകിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുന്നതിനായി ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നെന്ന വിമര്‍ശനങ്ങളോടു താന്‍ യോജിക്കുന്നില്ലെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

കോലിയുടെ ക്യാച്ച് മിസ്സ്

കോലിയുടെ ക്യാച്ച് മിസ്സ്

എയ്ഡന്‍ മര്‍ക്രാമിന്റെ സിംപിള്‍ ക്യാച്ച് വിരാട് കോലി പാഴാക്കിയതിനെതിരേയും വലിയ വിമര്‍ശനങ്ങള്‍ പാക് ആരാധകര്‍ ഉന്നയിച്ചിരുന്നു. പക്ഷെ ഇതില്‍ താന്‍ അസാധാരണമായി ഒന്നും കാണുന്നില്ലെന്നു ഡാനിഷ് കനേരിയ വ്യക്തമാക്കി.
ഏതൊരു ക്രിക്കറ്ററുടെ ഭാഗത്തു നിന്നും ഈ തരത്തില്‍ ക്യാച്ചുകള്‍ മിസ്സാവും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അര്‍ഷ്ദീപ് സിങ് ഒരു സിംപിള്‍ ക്യാച്ച് കൈവിട്ടിരുന്നില്ലേ? അന്നു അതു വലിയ കോലാഹലമുണ്ടാക്കുകയും ചെയ്തിരുന്നു. എല്ലാവരും മനുഷ്യരാണ്. പിഴവുകള്‍ ആര്‍ക്കും സംഭവിക്കും.

ഇന്ത്യന്‍ ഫീല്‍ഡിങ്

ഇന്ത്യന്‍ ഫീല്‍ഡിങ്

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഫീല്‍ഡിങ് മികച്ചതായിരുന്നില്ല. രോഹിത് ശര്‍മയുടെ ഫീല്‍ഡിങും മോശമായിരുന്നു. വളരെ ക്ലോസായ റണ്ണൗട്ടാണ് രോഹിത് നഷ്ടപ്പെടുത്തിയത്. രോഹിത്ത് റണ്ണൗട്ട് ചാന്‍സ് മിസ്സാക്കിയെന്നു കരുതി അതു പാകിസ്താനെ പുറത്താക്കാന്‍ വേണ്ടിയാണെന്നു എങ്ങനെ പറയാന്‍ കഴിയുമെന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.

പാകിസ്താന്‍ എന്തുകൊണ്ട് ജയിച്ചില്ല?

പാകിസ്താന്‍ എന്തുകൊണ്ട് ജയിച്ചില്ല?

പാകിസ്താന്‍ ടീമിനു എന്തുകൊണ്ടാണ് ലോകകപ്പില്‍ ഇന്ത്യ, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ സ്വയം ജയിക്കാന്‍ കഴിയാതെ പോയത്? ജയിക്കുന്നതില്‍ നിന്നും ആരും പാക് ടീമിനെ തടയുകയൊന്നും ചെയ്തിട്ടില്ലല്ലോ? സ്വന്തം കഴിവുകേടിന്റെ പേരില്‍ മറ്റു ടീമുകള്‍ക്കുമേല്‍ പഴി ചാരുന്നത് ശരിയല്ല. പാക് ടീം ആദ്യ രണ്ടു കളികളിലും ജയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റു ടീമുകളെ ആശ്രയിക്കേണ്ട ഗതികേട് വരില്ലായിരുന്നില്ലെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.

Story first published: Monday, October 31, 2022, 16:16 [IST]
Other articles published on Oct 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+