Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍, എല്ലാമറിയാം

1

ദുബായ്: ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസി ടി20 ലോകകപ്പ് 2022ലെ ഇന്ത്യയുടെ മത്സര ഷെഡ്യൂള്‍ പുറത്ത്. ഒക്ടോബര്‍ 23ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ആദ്യ എതിരാളികള്‍. മെല്‍ബണിലാണ് മത്സരം നടക്കുന്നത്. മെല്‍ബണില്‍ രണ്ട് ടീമും ലോകകപ്പ് മത്സരം കളിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് രണ്ട് ടീമുകളും തമ്മില്‍ ഓസ്‌ട്രേലിയയില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2015ലാണ്. അന്ന് ഓവലിലായിരുന്നു മത്സരം. യുഎഇ വേദിയായ അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു. ലോകകപ്പിലെ ഇന്ത്യക്കെതിരായ പാകിസ്താന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ഈ തോല്‍വിക്ക് കണക്കുവീട്ടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

ഇന്ത്യയുടെ രണ്ടാമത്തെ എതിരാളി ഗ്രൂപ്പ് എ റണ്ണറപ്പാണ്. ശ്രീലങ്ക, നമീബിയ, രണ്ട് ക്വാളിഫയര്‍ ടീമുകളുമാണ് യോഗ്യതക്കായി പൊരുതുന്നത്. 27നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. സിഡ്‌നിയാണ് വേദി. മൂന്നാം മത്സരം 30ന് കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. പെര്‍ത്തിലാണ് മത്സരം. നവംബര്‍ രണ്ടിനാണ് നാലാം മത്സരം. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ആറിന് മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ബി വിജയികളെയാണ് ഇന്ത്യ നേരിടുന്നത്. വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്ട്‌ലന്‍ഡ്, രണ്ട് ക്വാളിഫയര്‍ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ യോഗ്യതാ മത്സരം കളിക്കുന്നത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസ് തന്നെ ഒന്നാം സ്ഥാനക്കാരാവാനാണ് സാധ്യത. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണിത്.

1

12 ടീമുകളെ രണ്ടായി തിരിച്ചപ്പോള്‍ ഗ്രൂപ്പ് ഒന്നാണ് മരണ ഗ്രൂപ്പായി മാറിയിരിക്കുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരാണ് നിലവില്‍ ഒന്നാം ഗ്രൂപ്പിലുള്ളത്. യോഗ്യത മത്സരം കളിക്കുന് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തക്കാരും ഒന്നാം ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ മത്സരം കളിക്കുന്ന ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമുണ്ടാവും. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ എത്തുന്നു എന്നത് ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നു.

യുഎഇയില്‍ നടന്ന അവസാന ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. വലിയ വീരവാദങ്ങളോടെയെത്തിയ ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ഗ്രൂപ്പില്‍ തോല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുകയും ചെയ്തു. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത്തിന്റെ മികവ് ഇന്ത്യയുടെ നായകനായി ലോകകപ്പിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന് കാട്ടാനാവുമോയെന്നത് കണ്ടറിയാം.

2

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ഇതുവരെ മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് കപ്പടിക്കുകയെന്നത് എളുപ്പമാവില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ ഇന്ത്യക്ക് എന്നും വലിയ വെല്ലുവിളി തന്നെയാണ്. ഗ്രൂപ്പില്‍ പാകിസ്താനും ദക്ഷിണാഫ്രിക്കയും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കള്‍ ഓസ്‌ട്രേലിയയാണ്. തട്ടകത്തില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നതും ഓസ്‌ട്രേലിയക്കാണ്.

3

ഒക്ടോബര്‍ 16നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അഡലെയ്ഡ്, ബ്രിസ്ബണ്‍, ജീലോങ്, ഹോബര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നിങ്ങനെ ഏഴ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നവംബര്‍ 13ന് മെല്‍ബണിലാണ് ഫൈനല്‍ നടക്കുന്നത്. യോഗ്യതാ മത്സരം കഴിഞ്ഞുള്ള ആദ്യ മത്സരം 22ന് നടക്കും. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ഈ മത്സരം നടക്കുന്നത്. 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോള്‍ 45 മത്സരങ്ങളാണ് ആകെ ഉണ്ടാവുക.

Story first published: Friday, January 21, 2022, 13:24 [IST]
Other articles published on Jan 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+