Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലേയിങ് 11 ഇതാ, രോഹിത്തിന്റെ പങ്കാളി ആരാവണം ?

1

മുംബൈ: ഐപിഎല്ലിന്റെ ആവേശ പോരാട്ടങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ടി20 ലോകകപ്പിലേക്കാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ടി20 ലോകകപ്പാണ് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ചെറിയ ഇടവേളയില്‍ രണ്ടാം ടി20 ലോകകപ്പ് വരുമ്പോള്‍ എതിരാളികള്‍ക്കെല്ലാം കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് ഉറപ്പ്.

കരുത്തരായ ഇന്ത്യക്കും വലിയ പ്രതീക്ഷയാണ് ഇത്തവണയുള്ളത്. 2021ലെ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. ഏറ്റവും മികച്ച പ്രകടനത്തോടെ കപ്പിലേക്കെത്തേണ്ടതായുണ്ട്. ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. നിരവധി യുവതാരങ്ങള്‍ മികവ് കാട്ടുന്നതോടെ ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

1

ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുടെ സ്ഥാനത്തില്‍ സംശയമില്ല. എന്നാല്‍ പങ്കാളി ആരാവണമെന്നതാണ് സംശയമുണ്ടാക്കുന്ന ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ ഒരു തരത്തിലും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഓസ്‌ട്രേലിയയിലെ അനുഭവസമ്പത്തും ഇതുവരെയുള്ള പ്രകടനവും സ്ഥിരതയും പരിശോധിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ തന്നെയാണ് രോഹിത്തിന്റെ ഉത്തമ ഓപ്പണിങ് പങ്കാളി.

മൂന്നാം നമ്പറില്‍ ആരാണെന്നതില്‍ സംശയമില്ല. നിലവില്‍ മോശം ഫോമിലാണെങ്കിലും വിരാട് കോലിയെ ഇന്ത്യ മൂന്നാം നമ്പറില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. ഒന്നോ രണ്ടോ മോശം പ്രകടനങ്ങളുടെ പേരില്‍ കോലിയെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. നാലാം നമ്പറില്‍ ഇന്ത്യക്ക് വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്നത് സൂര്യകുമാര്‍ യാദവില്‍ത്തന്നെയാണ്. സ്ഥിരതയും മധ്യ ഓവറുകളില്‍ അനായാസം റണ്‍സുയര്‍ത്താനുള്ള കഴിവുമാണ് സൂര്യകുമാറിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

2

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് തന്നെ അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്നതിലുപരിയായി മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ താരത്തിന് മികവുണ്ട്. ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭിന് കരിയറില്‍ വഴിത്തിരിവാകുന്ന ലോകകപ്പായിരിക്കും വരാനിരിക്കുന്നത്. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തണം. ഫിനിഷര്‍ എന്ന റോള്‍ നിലവില്‍ തന്റെ കൈയില്‍ ഭദ്രമെന്ന് ഹര്‍ദിക് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.

3

ഫിറ്റ്‌നസ് വീണ്ടെടുത്തതും ബൗളിങ് പുനരാരംഭിച്ചതും ഹര്‍ദിക്കിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു. ഏഴാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. വിദേശ പിച്ചുകളിലെ പേസ് സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തുള്ള ജഡേജ ഡെത്ത് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ സ്പിന്നുകൊണ്ട് മികവ് കാട്ടാനും ജഡേജക്ക് സാധിക്കും.

ശര്‍ദുല്‍ ഠാക്കൂറിനെ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഓസീസ് സാഹചര്യത്തില്‍ ശര്‍ദുലിന്റെ മീഡിയം പേസ് തല്ലുവാങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബാറ്റുകൊണ്ടും ഉപകാരിയാണെങ്കിലും അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ പരിഗണിച്ചേക്കും. സീനിയര്‍ പേസറായ അദ്ദേഹം ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്.

4

ഒമ്പതാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എത്തും. ഇത്തവണത്തെ ഐപിഎല്ലില്‍ അദ്ദേഹം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ബൗളിങ് കുന്തമുന ബുംറയാണെന്നതില്‍ സംശയമില്ല. മൂന്നാം പേസറായി ആരെ വേണമെന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്, ടി നടരാജന്‍ എന്നിവരിലൊരാള്‍ക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കും. ഇടം കൈയന്‍ പേസറെന്ന നിലയില്‍ ടി നടരാജന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. 11ാമനായി യുസ് വേന്ദ്ര ചഹാലാവും ഉണ്ടാവുക. ഓസ്‌ട്രേലിയയിലും സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കാന്‍ ചഹാലിന് മികവുണ്ട്.

പ്ലേയിങ് 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ടി നടരാജന്‍, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Friday, April 29, 2022, 19:15 [IST]
Other articles published on Apr 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+