Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: അവന്‍ ഏതു സമയത്തും സിക്‌സറടിക്കും! തുറുപ്പുചീട്ടിനെക്കുറിച്ച് ഇര്‍ഫാന്‍

irfan pathan

ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയിയില്‍ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പ്ലേഓഫ് പോലുമെത്താതെ നാണംകെട്ട ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ കളിക്കുന്ന പരമ്പരകളെല്ലാം ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ പരിഗണിക്കുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുക ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. ബാറ്റര്‍മാര്‍ക്കു റണ്‍സെടുക്കാന്‍ ഇവിടെ ബുദ്ധിമുട്ടായിരിക്കും. കൂടാതെ ഓസ്‌ട്രേലിയയിലെ ബൗണ്ടറികള്‍ വലിപ്പം കൂടിയത് ആയതിനാല്‍ കരുത്തുറ്റ ബാറ്റര്‍മാര്‍ക്കു മാത്രമേ ബോളിനെ അതിര്‍ത്തി കടത്താന്‍ സാധിക്കൂ. ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരം ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണയാക താരമായി മാറുകയെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. പവര്‍ ഹിറ്റര്‍ കൂടിയായ താരത്തിനു ഇവിടെ അനായാസം സിക്‌സറുകള്‍ പറത്താന്‍ സാധിക്കുമെന്നും ഇര്‍ഫാന്‍ പറയുന്നു.
ഇന്ത്യന്‍ ടീം അവസാനമായി ഓസ്‌ട്രേലിയയില്‍ വൈറ്റ് ബോള്‍ പരമ്പര കളിച്ചപ്പോള്‍ മികച്ച ബാറ്റിങായിരുന്നു ഹാര്‍ദിക് കാഴ്ചവച്ചത്.

2

കളിയുടെ ഏതു ഘട്ടത്തിലും സിക്‌സറുകളടിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കഴിയുമെന്നും അതുകൊണ്ടു തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ ഒഴിച്ചുകൂടാനാവാത്ത സാധ്യമാണെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് താരത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്.
അതിനു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കന്നതിനായി ഹാര്‍ദിക് ബ്രേക്കെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത ടൈറ്റന്‍സിനൊപ്പമാണ് അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കാനും ഹാര്‍ദിക്കിനു കഴിഞ്ഞു.

3

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഫിനിഷറുടെ റോളില്‍ മാത്രമല്ല ബാറ്റിങില്‍ ടോപ്പ് ഓര്‍ഡറിലും കളിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു സാധിക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു.
ലോകകപ്പിനുള്ള പ്ലാനിങ് നടത്തുമ്പോള്‍ ഇന്ത്യ ഇവയെല്ലാം അതില്‍ ഉള്‍പ്പെടുത്തണം.ഇന്ത്യന്‍ ടീമിനു ഫിനിഷറുടെ റോളിലക്കു വേറെയും ചില കളിക്കാരുണ്ട്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മല്‍സരം നന്നായി ഫിനിഷ് ചെയ്യാന്‍ ശേഷിയുള്ളവരാണ്. വീക്ക്‌നെസുണ്ടെന്നു തോന്നിയ ഏരിയകള്‍ നമ്മള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഹാര്‍ദിക് ടീമിലേക്കു വന്നതില്‍ താന്‍ വളരെയധികം ആവേശത്തിലാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 7, 2022, 19:12 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+