Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഹസരങ്കയും ധനഞ്ജയും തിളങ്ങി, അഫ്ഗാനെ വീഴ്ത്തി ശ്രീലങ്ക

1

ബ്രിസ്ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ഗ്രൂപ്പ് 1 ലെ നിര്‍ണ്ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക. ആറ് വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 9 പന്തും 6 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ജയിച്ചത്. ധനഞ്ജയ് ഡി സില്‍വ (66*) അര്‍ധ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചതാണ് ശ്രീലങ്കയുടെ ജയത്തില്‍ കരുത്തായത്. ജയത്തോടെ ശ്രീലങ്ക സെമി പ്രതീക്ഷ കാത്തപ്പോള്‍ അഫ്ഗാന്‍ സെമി കാണാതെ പുറത്തായി.

വനിന്‍ഡു ഹസരങ്ക മൂന്ന് വിക്കറ്റും ലഹിരു കുമാര രണ്ട് വിക്കറ്റും വീഴ്ത്തി ശ്രീലങ്കയ്ക്കായി തിളങ്ങി. നാല് മത്സരത്തില്‍ നിന്ന് ഒരു ജയം പോലും നേടാത്ത അഫ്ഗാനിസ്ഥാന്‍ 2 പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ടീം സെമി കാണാതെ പുറത്തായിരിക്കുകയാണ്. 4 മത്സരത്തില്‍ നിന്ന് 4 പോയിന്റുള്ള ശ്രീലങ്ക ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരേ ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് സെമിയിലെത്താനാവും.

1

ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു അഫ്ഗാന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ റഹ്‌മാനുല്ല ഗുര്‍ബാസും (24 പന്തില്‍ 28) ഉസ്മാന്‍ ഖാനിയും (27 പന്തില്‍ 27) ചേര്‍ന്ന് 42 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഗുര്‍ബാസിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് ലഹിരു കുമാരയാണ് അഫ്ഗാന് ആദ്യ പ്രഹരം നല്‍കിയത്. പതിയെ റണ്‍സുയര്‍ത്തിയ ഉസ്മാന്‍ ഖാനിയെ (27 പന്തില്‍ 27) പുറത്താക്കി വനിന്‍ഡു ഹസരങ്ക അഫ്ഗാനെ ഞെട്ടിച്ചു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കായി. നജൂബുല്ല സദ്രാന്‍ (16 പന്തില്‍ 18), ഗുല്‍ബാഡിന്‍ നൈബ് (14 പന്തില്‍ 12), മുഹമ്മദ് നബി (8 പന്തില്‍ 13) എന്നിവരെയെല്ലാം വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പ് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മടക്കി. ഇതോടെ വലിയ സ്‌കോറെന്ന അഫ്ഗാന്റെ സ്വപ്‌നത്തിനത് കടുത്ത തിരിച്ചടിയായി മാറുകയും ചെയ്തു. റാഷിദ് ഖാനെയും (8 പന്തില്‍ 9) മുജീബുര്‍ റഹ്‌മാനെയും (2 പന്തില്‍ 1) ഹസരങ്ക മടക്കിയപ്പോള്‍ അസ്മത്തുല്ല ഒമര്‍സായ് (4 പന്തില്‍ 3) പുറത്താവാതെ നിന്നു.

1

ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരങ്ക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലഹിരു കുമാര രണ്ടും കസുന്‍ രജിത, ധനഞ്ജയ് ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നില്ല. പതും നിസങ്കയെ (10 പന്തില്‍ 10) മുജീബുര്‍ റഹ്‌മാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രം. മറ്റൊരു ഓപ്പണറായ കുശാല്‍ മെന്‍ഡിസിനെ (27 പന്തില്‍ 25) റാഷിദ് ഖാനും മടക്കി. എന്നാല്‍ ഒരുവശത്ത് ധനഞ്ജയ് ഡി സില്‍വയും ചരിത് അസലങ്കയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 17 പന്തില്‍ 19 റണ്‍സെടുത്ത അസലങ്കയെ റാഷിദ് ഖാന്‍ പുറത്താക്കി.

1

എന്നാല്‍ ഒരുവശത്ത് കരുതലോടെ കളിച്ച ധനഞ്ജയ് തന്റെ മൂന്നാം ടി20 ഫിഫ്റ്റിയോടെ ടീമിനെ വിജയത്തോടടുപ്പിച്ചു. ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 3 റണ്‍സ് മാത്രം വേണ്ടപ്പോള്‍ ബനുക രാജപക്‌സയെ (14 പന്തില്‍ 18) മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കി. എന്നാല്‍ മികച്ച ബാറ്റിങ്ങോടെ ധനഞ്ജയ് ശ്രീലങ്കയെ വിജയതത്തിലേക്കെത്തിച്ചു. 42 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ധനഞ്ജയ് പുറത്താവാതെ നിന്നത്. 157.14 സ്‌ട്രൈക്കറേറ്റിലായിരുന്നു ധനഞ്ജയുടെ പ്രകടനം. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാനും മുജീബുര്‍ റഹ്‌മാനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, November 1, 2022, 13:15 [IST]
Other articles published on Nov 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+