Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് മടങ്ങിവരുന്നു, എന്‍സിഎയിലേക്കെത്താന്‍ നിര്‍ദേശം, ടി20 ലോകകപ്പില്‍ പരിഗണിക്കും

1

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുത്ത് ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഹര്‍ദിക് ഉണ്ടായിരുന്നത്. തുടര്‍ച്ചയായ പരിക്കും വേട്ടയാടിയതോടെ ഏറെ നാളുകളായി ടീമില്‍ നിന്ന് അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എന്‍സിഎ) തിരിച്ചെത്താന്‍ ഹര്‍ദിക്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

1

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ഹര്‍ദിക്. ടൂര്‍ണമെന്റ് 26ന് ആരംഭിക്കാനിരിക്കെ ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റ്‌നസ് നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്‍സിഎയുടെ പരിശോധനകള്‍ വിജയിച്ചാല്‍ അടുത്ത പരമ്പരയില്‍ത്തന്നെ പാണ്ഡ്യയെ പരിഗണിച്ചേക്കും. ഐപിഎല്ലിന് ശേഷമാണ് ഇന്ത്യയുടെ അടുത്ത പരമ്പരയെന്നതിനാല്‍ ഹര്‍ദിക്കിന് ഐപിഎല്‍ കളിച്ച് ഫോമിലേക്കെത്താനുള്ള അവസരവുമുണ്ട്.

1

ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ ഹര്‍ദിക്കും ഉള്‍പ്പെടുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ ബിസിസി ഐയുടെ പുതിയ പദ്ധതി പ്രകാരം മോശം ഫോമിലുള്ള താരങ്ങള്‍ കളിച്ച് മികവ് കാട്ടി ടീമിലേക്കെത്തേണ്ടതായുണ്ട്. അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ഫോമിലേക്കെത്താന്‍ രഞ്ജി ട്രോഫി കളിക്കുകയാണ്. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ ഹര്‍ദിക്ക് വിസമ്മതിച്ചിരുന്നു.

1

നിലവില്‍ ഹര്‍ദിക്കിന് പകരം ഫിനിഷര്‍ റോളില്‍ ഇന്ത്യ വെങ്കടേഷ് അയ്യരെയാണ് പരിഗണിക്കുന്നത്. മീഡിംയ പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ അത്ര മികവില്ല. അതുകൊണ്ട് തന്നെ ഹര്‍ദിക്കിന് ടീമിലേക്ക് തിരിച്ചെത്താന്‍ അവസരമുണ്ട്. ഈ വരുന്ന ഐപിഎല്ലില്‍ ഫോമിലേക്കെത്തിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പില്‍ പ്ലേയിങ് 11ലേക്കെത്തുക ഹര്‍ദിക്കിന് പ്രയാസമാവും.

1

ദീപക് ചഹാര്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ സമീപകാലത്തായി മികവ് കാട്ടുന്നതും ഹര്‍ദിക്കിന് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. ഗുജറാത്തിന്റെ നായകനായതിനാല്‍ത്തന്നെ ഹര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല. നായകനെന്ന സമ്മര്‍ദ്ദം അദ്ദേഹത്തെ വേട്ടയാടാന്‍ സാധ്യതയുണ്ട്. ഇടവേളക്ക് ശേഷം ഇറങ്ങുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനവും കണ്ടറിയണം. എന്തായാലും ഹര്‍ദിക്കിന് ടീമിലേക്ക് തിരിച്ചുവരാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

ഇന്ത്യക്കായി 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 63 ഏകദിനത്തില്‍ നിന്ന് 1286 റണ്‍സും 57 വിക്കറ്റും 54 ടി20യില്‍ നിന്ന് 533 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദിക്കിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ 2015ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ഹര്‍ദിക് 92 മത്സരത്തില്‍ നിന്ന് 1476 റണ്‍സും 42 വിക്കറ്റുമാണ് നേടിയിട്ടുള്ളത്.

Story first published: Tuesday, March 8, 2022, 12:16 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+