For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിംബാബ്‌വെയ്ക്കായി ജന്മനാടായ പാക്കിസ്ഥാനെ വീഴ്ത്തിയ സിക്കന്ദര്‍ റാസയുടെ ജീവിതം

By Abin MP
Sikandar

ലോകകപ്പിലേക്ക് വരുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും പലരും കല്‍പ്പിച്ചിരുന്നില്ലെങ്കിലും സൂപ്പര്‍ 12 ലെ ആദ്യ മത്സരങ്ങള്‍ പിന്നിടുമ്പോഴേക്കും അത്ഭുതം കാണിക്കാനോ ചിലരുടെയൊക്കെ അത്താഴം മുടക്കാനോ സാധിക്കുന്ന ടീമായി മാറിയിരിക്കുകയാണ് സിംബാബ്‌വെ. പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന് പിന്നാലെ തന്നെ ബംഗ്ലാദേശിനേയും നേരിടേണ്ടി വന്നിരുന്നു സിംബാബ്‌വെയ്ക്ക്. ആദ്യ റൗണ്ടില്‍ പുറത്താകുമെന്ന് കരുതിയവര്‍ ഇപ്പോള്‍ സൂപ്പര്‍ 12 ലും രണ്ട് മത്സരങ്ങള്‍ ജയിച്ചു നില്‍ക്കുകയാണ്. പരാജയപ്പെടുത്തിയത് പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും.

സിംബാബ്‌വെ നിരയില്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും ടീമിന് നിര്‍ണായക സാന്നിധ്യമായി മാറുകയാണ് സിക്കന്ദര്‍ റാസ. ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ചും ലോകകപ്പിലെ വിജയങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിക്കന്ദര്‍ റാസ. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

1

പാക്കിസ്ഥാനെതിരായ വിജയം ഉള്‍ക്കൊളളാന്‍ സാധിച്ചിട്ടില്ലെന്നാണ് റാസ പറയുന്നത്. തങ്ങള്‍ യോഗ്യത നേടുമെന്ന് ആരും കരുതിയിരുന്നില്ല. യോഗ്യത നേടിയപ്പോള്‍ തന്നെ ഉള്‍ക്കൊള്‌ളാന്‍ സമയമെടുത്തു. ഇപ്പോള്‍ ബിഗ് ബോയ്‌സിനൊപ്പം കളിക്കുന്നു. തങ്ങൡ ആരും വിശ്വസിച്ചിരുന്നില്ലെന്നും പക്ഷെ ടീമിലെ ഓരോ താരവും തങ്ങളുടെ ഏറ്റവും മികച്ചതു തന്നെ പുറത്തെടുത്തെന്നും സിക്കന്ദര്‍ റാസ പറയുന്നു. അതേസമയം വിജയം ആഘോഷിക്കാന്‍ പോയിട്ട് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ലെന്നാണ് റാസ പറയുന്നത്.

2

''ഞങ്ങള്‍ ഒരു ലക്ഷ്യവുമായാണ് വന്നത്. അത് നേടാനായി പരിശ്രമിക്കുന്നു. പാക്കിസ്ഥാനെതിരായ വിജയം വലിയ സന്തോഷം നല്‍കുന്നതാണ്. എനിക്കും, എന്റെ കുടുംബത്തിനും, സിംബാബ്‌വെയ്ക്കും. യോഗ്യത നേടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബിഗ് ബോയ്‌സിനൊപ്പം കളിക്കുകയും ചില സര്‍പ്രൈസുകള്‍ സൃഷ്ടിക്കുകയും ലക്ഷ്യമായിരുന്നു. ജയിച്ചു എന്നതല്ല എങ്ങനെ ജയിച്ചുവെന്നതാണ് പ്രധാനം. ഞങ്ങളുടെ ആറ്റിട്യൂഡിലാണ് കാര്യം'' റാസ പറയുന്നു.

പാക്കിസ്ഥാനിലായിരുന്നു റാസയുടെ ജനനം. ഇന്നിതാ പാക്കിസ്ഥാനെ ലോകകപ്പില്‍ പരാജയപ്പെടുത്തിയിരിക്കുകയാണ് റാസയുടെ ടീം. ''ഞാന്‍ ഈ ചോദ്യം ഒരുപാട് കേട്ടിട്ടുണ്ട്. ഞാന്‍ എവിടെ പോയാലും ഈ ചോദ്യം വരുമെന്ന് എനിക്കറിയാം. എന്റെ വികാരങ്ങള്‍ ഒന്നു തന്നെയാണ്. ഞാന്‍ എല്ലാ രാജ്യത്തേയും ബഹുമാനിക്കുന്നു. ഞാന്‍ പ്രതിനിധീകരിക്കുന്നത് സിംബാബ്‌വെയെയാണ്. അതാണ് എനിക്ക് പ്രധാനപ്പെട്ടത്'' എന്നാണ് അതേക്കുറിച്ച് താരം പറയുന്നത്.

3

പാക്കിസ്ഥാനെതിരായ വിജയം തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് സിക്കന്ദര്‍ റാസ പറയുന്നത്. രാജ്യത്തിലെ യുവാക്കള്‍ ഈ ഗെയിം മുന്നോട്ട് കൊണ്ടു പോകണം. അത് ഉറപ്പു വരുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. നല്ല ജീവിതം നല്‍കാന്‍ സാധിച്ചാല്‍ വീട്ടുകാര്‍ സമ്മതിക്കും. ക്രിക്കറ്റ് കളിക്കുമ്പോള്‍ വരുമാനമില്ലാതാകുന്നതാണ് പ്രശ്‌നമെന്നും റാസ പറയുന്നു. ഇപ്പോള്‍ ടീം നന്നായി കളിക്കുകയും ജയിക്കുകയും ചെയ്യുന്നു. അത് കാര്യങ്ങളെ മാറ്റിയേക്കാമെന്ന പ്രതീക്ഷയും താരം പങ്കുവെക്കുന്നുണ്ട്.

4

''എന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചെന്ന് കരുതിയിരുന്നതാണ്. ഒരു ട്യൂമറിന്റെ ഭീഷണിയുണ്ടായിരുന്നു. ബയോപ്‌സി നടത്തിയിരുന്നു. ഭാഗ്യത്തിന് ക്യാന്‍സറുണ്ടായിരുന്നില്ല. പക്ഷെ സര്‍ജറികള്‍ക്ക് വിധേയനാകേണ്ടി വന്നു. എന്നെ വിശ്വസിക്കൂ, എല്ലാം അവസാനിച്ചെന്ന് ഞാന്‍ കരുതിയതാണ്. പക്ഷെ ദൈവം എനിക്കായി മറ്റൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഞാന്‍ ഈ ദിവസം കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു'' എന്നാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് റാസ പറയുന്നത്.

തന്റെ ബൗളിംഗ് പ്രകടനം മെച്ചപ്പെട്ടതില്‍ സിക്കന്ദര്‍ റാസ നന്ദി പറയുന്ന മൂന്ന് പേരുണ്ട്. ഒരാള്‍ സുനില്‍ നരേനാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോഴാണ് നരേന്റെ സഹായം റാസയ്ക്ക് ലഭിക്കുന്നത്. മറ്റ് രണ്ട് പേരില്‍ ഒരാള്‍ രവി ബൊപ്പാരയാണ്. നക്കിള്‍ ബോളിലാണ് ബൊപ്പാരയുടെ സഹായം ലഭിച്ചതെങ്കില്‍ തന്റെ ആക്ഷന്‍ മാറ്റുന്ന ഘട്ടത്തില്‍ റാസയ്ക്ക് സഹായവുമായി എത്തിയത് ഇമ്രാന്‍ താഹിറായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്.

Story first published: Saturday, October 29, 2022, 16:56 [IST]
Other articles published on Oct 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+