For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2022: ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലെടുക്കരുത്! കാരണം പറഞ്ഞ് മുന്‍ താരം

പാര്‍ഥീവ് പട്ടേലിന്റെയാണ് അഭിപ്രായം

1

ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റന്‍സിയുടെ ഏറെ പ്രശംസിക്കപ്പെടുന്ന താരമാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യ. ക്യാപ്റ്റന്‍സിയില്‍ യാതൊരു മുന്‍പരിചയവമില്ലാതെ ഇത്തവണ ജിടിയെ നയിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവുമാദ്യം യോഗ്യത നേടിയ ടീം കൂടിയാണ് ഹാര്‍ദിക്കിന്റെ ടൈറ്റന്‍സ്.

പക്ഷെ അദ്ദേഹത്തിന്റെ ബൗളിങ് ഫിറ്റ്‌നസ് വീണ്ടുമൊരു ചോദ്യമായി മാറിയിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ ഹാര്‍ദിക് സ്ഥിരമായി ബൗള്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ബൗളിങില്‍ നിന്നും മാറിനില്‍ക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ഹാര്‍ദിക്കിനെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമലെടുക്കാനാവില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍.

1

ഐപിഎല്ലിന്റെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്തതിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയെ ടി20 ലോകകപ്പില്‍ കളിപ്പിക്കാനാവില്ലെന്നു പാര്‍ഥീവ് പട്ടേല്‍ പറയുന്നു. രഞ്ജി ട്രോഫിയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാനും അദ്ദേഹത്തോടെ പാര്‍ഥീവ് ആവശ്യപ്പെട്ടിരിക്കുകയാണ്.

2

ഫുള്‍ ഫിറ്റ്‌നസുള്ള ഒരാളെയാണ് ടി20 ലോകകപ്പില്‍ നിങ്ങള്‍ ടീമിലെടുക്കേണ്ടത്. രണ്ടു കളിയില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്ത ഒരാളെ ടീമിലുള്‍പ്പെടുത്താനാവില്ല. നിങ്ങള്‍ ലോകകപ്പിനെത്തിയ ശേഷം അവിടെ വച്ച് ഹാര്‍ദിക്കിനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? അതു ഇന്ത്യയുടെ നഷ്ടമായിരിക്കും. നിങ്ങള്‍ കുറച്ച് ചതുര്‍ദിന മല്‍സരങ്ങളില്‍ കളിക്കണം, അതിനു ശേഷം മാത്രമേ ഫിറ്റ്‌നസ് വിലയിരുത്താന്‍ സാധിക്കൂയെന്നും പാര്‍ഥീവ് ചൂണ്ടിക്കാട്ടി

3

ഈ സീസണിലെ ഐപില്ലിന്റെ തുടക്കത്തിലെ പല മല്‍സരങ്ങളിലും ഇന്നിങ്‌സിന്റെ വിവിധ ഘട്ടങ്ങളില്‍ 140 കിമി വേഗതയില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിരുന്നു. ഇതു ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശ്വാസവും ഒപ്പം ആഹ്ലാദവും പകരുന്ന കാര്യമായിരുന്നു. ന്യൂബോള്‍ കൊണ്ടു മാത്രമല്ല ഡെത്ത് ഓവറുകളിലും ഹാര്‍ദിക് ബൗള്‍ ചെയ്യാന്‍ മടി കാണിച്ചില്ല.

4

പക്ഷെ ചെറിയൊരു പരിക്കേറ്റ് ഒരു മല്‍സരം നഷ്ടായി തിരിച്ചുവന്ന ശേഷം അദ്ദേഹം ബൗളിങ് പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. ഇതോടെയാണ് ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വീണ്ടും സംശയങ്ങളുയരുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയിലായിരുന്നു അഞ്ചു മല്‍സങ്ങള്‍ക്കു ശേഷം അദ്ദേഹം ബൗള്‍ ചെയ്തത്. പക്ഷെ ഒരോവര്‍ മാത്രമേ താരം ഈ കളിയില്‍ ബൗള്‍ ചെയ്തുള്ളൂ.

5

ഒരു ബൗളര്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്നിങ്‌സിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യുന്നു. പെട്ടെന്നു ഒരു ചെറിയ പരിക്കിനു ശേഷം ബൗളിങ് പൂര്‍ണമായി നിര്‍ത്തുന്നു. ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഒരു ഓള്‍റൗണ്ടറെന്ന നിലയില്‍ തനിക്കു പൂര്‍ണമായി ടീമിനു വേണ്ടി സംഭാവന നല്‍കാത്തിടത്തോളം തന്നെ ടീം സെലക്ഷനിലേക്കു പരിഗണിക്കരുതെന്ന് ഹാര്‍ദിക് പാണ്ഡ്യ തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതിനാല്‍ അദ്ദേഹം തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമ്പൂര്‍ണ ഓള്‍റൗണ്ടറായി മാറിയാല്‍ മാത്രമേ അതു കഴിയുകയുള്ളൂവെന്നും പാര്‍ഥീവ് പട്ടേല്‍ വിലയിരുത്തി.

6

ഒരു തരം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു ഐപിഎല്ലിലെ പ്രകടനങ്ങളുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ ഐപിഎല്ലില്‍ നിന്നും നേരിട്ട് ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ മൂല്യം കൂടിയാണ് ഇടിയുന്നത്. ടി20 ലോകകപ്പിനു ഇനിയും ആറു മാസങ്ങള്‍ കൂടിയുണ്ട്. അതിനു മുമ്പ് രഞ്ജി ട്രോഫി പുനരാരംഭിക്കുമെന്നും ഹാര്‍ദിക്കിനു കുറച്ചു മല്‍സരങ്ങളില്‍ കളിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി പാര്‍ഥിവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 13, 2022, 1:16 [IST]
Other articles published on May 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+