Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: നെതര്‍ലന്‍ഡിനെ 9 റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ്, ടസ്‌കിന് നാല് വിക്കറ്റ്

1

ഹോബര്‍ട്ട്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 135 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ടസ്‌കിന്‍ അഹമ്മദിന്റെ ബൗളിങ്ങാണ് ബംഗ്ലാദേശിന് വിജയം നേടിക്കൊടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിലെ സൂപ്പര്‍ 12ലെ ബംഗ്ലാദേശിന്റെ ആദ്യത്തെ ജയമാണിത്. 17 മത്സരം കളിച്ചപ്പോള്‍ 16 മത്സരവും തോറ്റ ബംഗ്ലാദേശ് ആദ്യ ജയമാണ് നേടിയിരിക്കുന്നത്.

ടോസ് ഭാഗ്യം നെതര്‍ലന്‍ഡ്‌സിനായിരുന്നു. ബൗളിങ് കരുത്തില്‍ വിശ്വസിച്ച് ബംഗ്ലാദേശിനെ ആദ്യം ബാറ്റിങ്ങിനയക്കാനായിരുന്നു നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ തീരുമാനം. ഈ തീരുമാനത്തോട് നീതി പുലര്‍ത്തുന്ന ബൗളിങ് പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്.

1

ഭേദപ്പെട്ട തുടക്കം ബംഗ്ലാദേശിന് ലഭിച്ചു. സൗമ്യ സര്‍ക്കാരും (14) നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും (25) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 43 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സൗമ്യയെ പുറത്താക്കി പോള്‍ വാന്‍ മിക്കീരനാണ് ആദ്യ പ്രഹരം ബംഗ്ലാദേശിന് നല്‍കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ക്കായി.

മികച്ച രീതിയില്‍ കളിച്ചുവന്ന ഷാന്റോയെ ടിം പ്രിന്‍ഗ്ലി പുറത്താക്കിയപ്പോള്‍ അപകടകാരിയായ ലിറ്റന്‍ ദാസിനെ (11 പന്തില്‍ 9) വാന്‍ ബീക്കും മടക്കി. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന് (7) കാര്യമായൊന്നും ചെയ്യാനാവാതെ പോയത് ബംഗ്ലാദേശിന് കടുത്ത തിരിച്ചടിയായി. ഷരീസ് അഹമ്മദാണ് ഷക്കീബിനെ മടക്കിയത്. ഒരു ഘട്ടത്തില്‍ 63ന് നാല് എന്ന നിലയിലേക്ക് തകര്‍ന്ന ബംഗ്ലാദേശിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് ആഫിഫ് ഹൊസൈനാണ്. 27 പന്തില്‍ രണ്ട് ഫോറും സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് ഹൊസൈന്‍ നേടിയത്. യാസിര്‍ അലി (3), നൂറുല്‍ ഹസന്‍ (13) എന്നിവരൊന്നും കാര്യമായൊന്നും ചെയ്യാതെ മടങ്ങി.

1

മൊസാദക് ഹൊസൈന്‍ (12 പന്തില്‍ 20*) വാലറ്റത്ത് നിര്‍ണ്ണായക റണ്‍സ് നേടിക്കൊടുത്തു. ടസ്‌കിന്‍ അഹമ്മദ് (0) ഗോള്‍ഡന്‍ ഡെക്കായി. അയര്‍ലന്‍ഡിനായി പോള്‍ വാന്‍ മിക്കീരന്‍, ബാസ് ഡി ലിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്രോള്‍ ഫ്രഡ് ക്ലാസനും ടിം പ്രിന്‍ഗ്ലിയും ഷാരിസ് അഹ്‌മദും ലോഗന്‍ വാന്‍ ബീക്കും ഓരോ വിക്കറ്റുകളും പങ്കിട്ടു.

മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യത്തെ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തി ടസ്‌കിന്‍ അഹമ്മദ് നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ചു. വിക്രമജിത് സിങ് (0), ബാസ് ഡി ലിഡി (0) എന്നിവരാണ് ഗോള്‍ഡന്‍ ഡെക്കായത്. മാക്‌സ് ഒഡൗഡും (8) ടോം കൂപ്പറും (0) റണ്ണൗട്ടായതോടെ 15 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് നെതര്‍ലന്‍ഡ് തകര്‍ന്നു. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (16) ഷക്കീബ് അല്‍ ഹസന്‍ പുറത്താക്കിയപ്പോള്‍ ടിം പ്രിന്‍ഗ്ലിയെ (1) ഹസന്‍ മഹമ്മൂദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

1

ലോഗന്‍ വാന്‍ ബീക്കിനെ (2) ഹസന്‍ മഹമ്മൂദ് വീഴ്ത്തിയപ്പോള്‍ ഷരീസ് അഹമ്മദിനെ (9) ടസ്‌കിന്‍ അഹമ്മദും പുറത്താക്കി. ഒരുവശത്ത് ഒറ്റയാള്‍ പോരാട്ടം കാഴ്ചവെച്ച കോളിന്‍ അക്കിര്‍മാനെ (48 പന്തില്‍ 62) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കിയതോടെ നെതര്‍ലന്‍ഡ്‌സിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. 6 ഫോറും 2 സിക്‌സുമാണ് അക്കിര്‍മാന്റെ സമ്പാദ്യം. അവസാന ഓവറിലെ അവസാന പന്തില്‍ മിക്കീരനെ സൗമ്യ സര്‍ക്കാരും (24) പുറത്താക്കിയതോടെ 20 ഓവറില്‍ 10 വിക്കറ്റിന് 135 റണ്‍സില്‍ നെതര്‍ലന്‍ഡ്‌സ് ഒതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ടസ്‌കിന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹസന്‍ മഹമ്മൂദും ഓരോ വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അല്‍ ഹസനും സൗമ്യ സര്‍ക്കാരും ബംഗ്ലാദേശിന്റെ ജയത്തിന് കരുത്തായി.

Story first published: Monday, October 24, 2022, 13:27 [IST]
Other articles published on Oct 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+