Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സ്‌റ്റോയ്‌നിസ് വെടിക്കെട്ടില്‍ ലങ്ക മുങ്ങി! ഓസീസിന്റെ തിരിച്ചുവരവ്

stoinis

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ മിന്നുന്ന വിജയവുമായി നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ ഗംഭീര തിരിച്ചുവരവ്. ഏഷ്യന്‍ ജേതാക്കളായ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഓസീസ് കശാപ്പ് ചെയ്തത്. ഈ ജയത്തോടെ കംഗാരുപ്പട സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.

ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് കളി ലങ്കയില്‍ നിന്നു തട്ടിയെടുത്തത്. സ്‌റ്റോയ്‌നിസ് ക്രീസിലെത്തുന്നതു വരെ ലങ്കയ്ക്കു വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ 15ാം ഓവറില്‍ താരം വെടിക്കെട്ടിനു തിരികൊളുത്തിയതോടെ ലങ്ക നിസ്സഹായരായി. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടു വന്‍ പരാജയമേറ്റു വാങ്ങിയതിനാല്‍ ഓസീസിന് മല്‍സം നിര്‍ണായകമായിരുന്നു.

158 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഓസ്‌ട്രേലിയക്കു മുന്നില്‍ വച്ചത്. ഈ സ്‌കോര്‍ 12 ഓവര്‍ വരെ ഓസീസിനു വെല്ലുവിളിയുയര്‍ത്തിയിരുന്നു. പക്ഷെ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഹീറോയിസം ഓസീസിനു ആധികാരിക വിജയം നേടിക്കൊടുക്കുകയായിരുന്നു. 16.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

2

പുറത്താവാതെ 59 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്. വെറും 18 ബോളില്‍ നിന്നായിരുന്നു ഇത്. ആറു സിക്‌സറും നാലു ബൗണ്ടറിയും ഇന്നിങ്‌സിലുണ്ടായിരുന്നു. 17 ബോളിലാണ് സ്‌റ്റോയ്‌നിസ് ഫിഫ്റ്റി തികച്ചത്. ടി20യില്‍ ഒരു ഓസീസ് താരത്തിന്റെ വേഗമറിയ ഫിഫ്റ്റി കൂടിയാണിത്. നായകന്‍ ആരോണ്‍ ഫിഞ്ച് (31*), ഗ്ലെന്‍ മാക്‌സ്വെല്‍ (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍. ഡേവിഡ് വാര്‍ണറും (11) മിച്ചെല്‍ മാര്‍ഷും (17) നിരാശപ്പെടുത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. ലങ്കന്‍ നിരയില്‍ ആരും ഫിഫ്റ്റി നേടിയില്ല. പതും നിസങ്ക (40), ചരിത് അസലെന്‍ക (38*), ധനഞ്ജയ ഡിസില്‍വ (26), ചാമിക കരുണരത്‌നെ (14) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഓസീസിനു വേണ്ടി ഹേസല്‍വുഡ്, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ആഗര്‍, മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്.

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, ബിനുര ഫെര്‍ണാണ്ടോ, ലഹിരു കുമാര.

Story first published: Tuesday, October 25, 2022, 20:17 [IST]
Other articles published on Oct 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+