Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: ഇഷാന്‍, സഞ്ജു ഇല്ല! 10 പേര്‍ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ വെല്ലുവിളി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായി ഇറങ്ങിയ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ നാണംകെട്ട് മടങ്ങിയിരുന്നു. ഇത്തവണ അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ ലോകകപ്പും വരാനിരിക്കുന്ന ലോകകപ്പും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ മാറ്റം വിരാട് കോലിക്കു പകരം രോഹിത് ശര്‍മ നായകസ്ഥാനത്തക്കു വന്നുവെന്നതാണ്.

ഐപിഎല്ലിനു ശേഷം നടക്കാനിരിക്കുന്ന ടി20 പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള 10 താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

 രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. മൂന്നാംനമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലി തന്നെയായിരിക്കും. രോഹിത്തിനു കീഴില്‍ ഇന്ത്യ കളിക്കാന്‍ പോവുന്ന ആദ്യത്തെ ലോകകപ്പ് കൂടിയാണിത്. നേരത്തേ ഏഷ്യാ കപ്പിലുള്‍പ്പെടെ അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ലോകകപ്പില്‍ ഇത്തവണ അരങ്ങേറ്റമാണ്.

ഈ സീസണിലെ ഐപിഎല്ലില്‍ രോഹിത്തിന്റെ ഫോം അത്ര മികച്ചതല്ലെങ്കിലും ലോകകപ്പിനു മുമ്പ് പഴയ താളം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു മുന്നില്‍ ഒരുപാട് സമയമുണ്ട്. ഇന്ത്യക്കു വേണ്ടി 125 ടി20കളില്‍ കളിച്ചിട്ടുള്ള രോഹിത് 3313 റണ്‍സെടുത്തിട്ടുണ്ട്. നാലു സെഞ്ച്വറികളം 26 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

2

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി മാത്രമല്ല ഇപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്റെ ചുമതലയും രാഹുലിനുണ്ട്. നിലവില്‍ മിന്നുന്ന ഫോമിലാണ് 29 കാരനായ രാഹുല്‍ കളിച്ചകൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യക്കു 56 ടി20കളില്‍ നിന്നും രണ്ടു സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കം 1831 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്.

3

കോലിയുടെ പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമായിരിക്കും. നിലവില്‍ ഐപിഎല്ലില്‍ മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്നുപോവുന്നത്. മൂന്നു മല്‍സരങ്ങളില്‍ കോലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. എങ്കിലും ലോകകപ്പിനു മുമ്പ് അദ്ദേഹം തന്റെ പഴയ ഫോമില്‍ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 97 ടി20കളില്‍ നിന്നായി 51.5 ശരാശരിയില്‍ 3296 റണ്‍സ് കോലിയുടെ പേരിലുണ്ട്. 30 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. കന്നി സെഞ്ച്വറിക്കായി അദ്ദേഹത്തിന്റെ കാത്തരിപ്പ് നീളുകയാണ്.

 റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ

റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ള മറ്റു മൂന്നു പേര്‍. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കൂടിയാണ് റിഷഭ്. ഫോര്‍മാറ്റ് ഏതായാലും അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. ഇന്ത്യക്കു വേണ്ടി 43 ടി20കളിലാണ് റഷഭ് കളിച്ചത്. ഇവയില്‍ നിന്നും 683 റണ്‍സ് നേടുകയും ചെയ്തു. മൂന്നു ഫിഫ്റ്റികളാണ് ടി20യില്‍ താരം നേടിയത്.

5

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയ താരമാണ് സൂര്യകുമാര്‍ യാദവ്. 31 കാരനായ സൂര്യ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഏറ്റവും വിശ്വസ്തനായ താരം കൂടിയാണ്. മൂന്നാം നമ്പര്‍ മുതല്‍ ഫിനിഷറുടെ റോള്‍ വരെ ഏതും ഏറ്റെടുക്കാന്‍ ശേഷിയുള്ള താരമാണ് സൂര്യ. ഇന്ത്യക്കു വേണ്ടി 14 ടി20കളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നാലു ഫിഫ്റ്റികളക്കം 351 റണ്‍സെടുക്കുകയും ചെയ്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സൂര്യക്കു സ്ഥാനമുറപ്പാണ്.

6

ജഡേജ നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണ്. മികച്ച ബൗളിങിനൊപ്പം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിക്കാനും ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം ജഡ്ഡുവിന്റെ ഫോമില്‍ ഇടിവുണ്ടായിരുന്നു. എങ്കിലും വൈകാതെ തന്നെ മാച്ച് വിന്നറായ പഴയ ജഡേജയെ ഇന്ത്യക്കു തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യക്കു വേണ്ടി 58 ടി20കളില്‍ നിന്നായി 326 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 124.42 ആണ് ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ്. ബൗളിങിലേക്കു വന്നാല്‍ 48 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

7

ഫിറ്റ്‌നസ് വീണ്ടെടുത്ത് ഈ സീസണിലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക് ടി20 ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യന്‍ സംഘത്തിലുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അതിനു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്ന ഹാര്‍ദിക് ഐപിഎല്ലിലൂടെയാണ് മല്‍സരംഗത്തേക്കു മടങ്ങിയെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി 54 ടി20കളിലാണ് ഹാര്‍ദിക് കളിച്ചത്. ഇവയില്‍ നിന്നും 146.29 സ്‌ട്രൈക്ക് റേറ്റില്‍ 553 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 42 വിക്കറ്റുകളും അദ്ദേഹം നേടി.

ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍

ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍

സ്വിങ് ബൗളറില്‍ നിന്നും സീം ബൗളിങ് ഓള്‍റൗണ്ടറായി മാറി ദീപക് ചാഹറിനെ ബാറ്റിങിലെ മികവ് കൂടി പരിഗണിച്ച് ടി20 ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ പരിക്കേറ്റു വിശ്രമിക്കുന്ന താരം വൈകാതെ തന്നെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ചാഹറിനു പരിക്കുകാരണം ഈ സീസണിലെ ഐപിഎല്‍ നഷ്ടമായിരുന്നു. ഇന്ത്യക്കു വേണ്ടി 20 ടി20കളില്‍ നിന്നും 26 വിക്കറ്റുകള്‍ ദീപക് നേടിയിട്ടുണ്ട്. കൂടാതെ ഏകദിനനത്തില്‍ രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടി.

9

ഇന്ത്യയുടെ പേസ് ബൗളിങിനു ടി20 ലോകകപ്പില്‍ ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുമറ തന്നെയായിരിക്കും. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ ടീമിനായി ടി20യില്‍ 6.51 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 67 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിട്ടുണ്ട്. ക്യാപ്റ്റനു കളിയുടെ ഏതു ഘട്ടത്തിലും വിശ്വസിച്ച് ബോള്‍ ഏല്‍പ്പിക്കാവുന്ന ബൗളര്‍ കൂടിയാണ് അദ്ദേഹം.

10

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങിെ കുന്തമുന യുസ്വേന്ദ്ര ചാഹല്‍ തന്നെയായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായി തഴയപ്പെട്ട താരമായിരുന്നു ചാഹല്‍. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കില്ല. കാരണം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ചാഹല്‍ ബൗള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വിക്കറ്റുകള്‍ കൊയ്തുകൂട്ടുന്ന അദ്ദേഹം നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ്. 22 വിക്കറ്റുകള്‍ ചാഹല്‍ ഇതിനകം നേടിക്കഴിഞ്ഞു. ഇന്ത്യക്കു വേണ്ടി 54 ടി20കളിലാണ് താരം ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 68 വിക്കറ്റുകളെടുക്കുകയും ചെയ്തു.

Story first published: Monday, May 9, 2022, 18:14 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+