Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: എവിടെ ഡികോക്ക്? പിന്മാറിയതോ, പുറത്താക്കിയതോ? കാരണം സസ്‌പെന്‍സ്

1

ദുബായ്: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ അഭാവത്തെക്കുറിച്ചാണ് ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഡികോക്ക് പിന്‍മാറിയിരിക്കുകയാണെന്നും പകരം റീസ്സ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയെന്നുമാണ് ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ അറിയിച്ചത്. എന്തുകൊണ്ടാണ് ഡിക്കോക്കിന്റെ പൊടുന്നനെയുള്ള പിന്‍മാറ്റത്തിനു പിന്നിലെന്നത് ഇപ്പോഴും സസ്‌പെന്‍സായി നില്‍ക്കുകയാണ്. ഇതേക്കുറിച്ച് അദ്ദേഹമോ, ക്രിക്കറ്റ് സൗത്താഫ്രിക്കയോ ഒന്നും തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഇതോടയാണ് ഡികോക്ക് പിന്‍മാറിയതാവില്ല മറിച്ച് ഒഴിവാക്കിയതാണെന്ന അഭൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. വംശീയതയ്‌ക്കെതിരേയുള്ള ബ്ലാക്ക് ലിവ്‌സ് മൂവ്‌മെന്റിനു പിന്തുണ അറിയിച്ചുകൊണ്ട് കാല്‍മുട്ടിലൂന്നി ഗ്രൗണ്ടില്‍ നില്‍ക്കാനുള്ള നീക്കത്തിന് സൗത്താഫ്രിക്ക നേരത്തേ പിന്തുണ അറിയിച്ചിരുന്നു. മുഴുവന്‍ കളിക്കാരും ഇതു നിര്‍ബന്ധമായും ചെയ്യണമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഡികോക്ക് ഇതിനോടു അനുകൂലിച്ചിരുന്നില്ല. നേരത്തേ നടന്ന കളിയില്‍ ക്യാപ്റ്റന്‍ ബവുമയടക്കം സൗത്താഫ്രിക്കന്‍ ടീമിലെ മുഴുവന്‍ താരങ്ങളും കളിക്കു മുമ്പ് ഗ്രൗണ്ടില്‍ മുട്ടിലൂന്നി നിന്ന് വംശീയതയ്‌ക്കെതിരേ പിന്തുണ അറിയിച്ചപ്പോള്‍ ഡികോക്ക് ഇതിനു കൂട്ടാക്കാതെ നിന്നിരുന്നു.

ഈ കാരണത്താലാവാം താരത്തെ വിന്‍ഡീസിനെതിരേ പുറത്തിരുത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. പരിക്കോ, മറ്റു ശാരീരിക പ്രശ്‌നങ്ങളോ ഡികോക്കിനെ അലട്ടിയിരുന്നില്ല. ഇത് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ വംശീയതയ്‌ക്കെതിരേ ക്രിക്കറ്റ് ബോര്‍ഡ് ഒറ്റക്കെട്ടായി സ്വീകരിച്ച നിലപാടിനോടു യോജിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതാവാമെന്നു സംശയിച്ചാല്‍ തെറ്റില്ല.

എന്റെ കാരണങ്ങള്‍ ഞാന്‍ എന്റെയുള്ളില്‍ തന്നെ സൂക്ഷിക്കും. അതു എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ലുംഗി എന്‍ഗിഡി പറഞ്ഞതുപോലെ ഇതു ഓരോരുത്തരുടെയും തീരുമാനമാണ്, ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കരുത്, അങ്ങനെയാണ് താനും കാര്യങ്ങളെ കാണുന്നതെന്നും ബ്ലാക്ക് ലിവിസ് മാറ്ററിനെക്കുറിച്ച് ഡിഡോക്ക് തുറന്നു പറഞ്ഞിരുന്നു.

വിന്‍ഡീസ്-സൗത്താഫ്രിക്ക മല്‍സരത്തിലെ പ്ലെയിങ് ഇലവന്‍

വെസ്റ്റ് ഇന്‍ഡീസ്- ലെന്‍ഡ്ല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ, അകീല്‍ ഹൊസെയ്ന്‍, ഹെയ്ഡന്‍ വാല്‍ഷ്, രവി രാംപോള്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മര്‍ക്രാം, ഹെന്‍ റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ്് ഷാംസി.

Story first published: Tuesday, October 26, 2021, 17:08 [IST]
Other articles published on Oct 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+