Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അന്നും ഇംഗ്ലണ്ട്, ഇന്നും! വിന്‍ഡീസിന് നാണക്കേടും- മുന്നില്‍ ഡച്ച് ടീം മാത്രം

1

ദുബായ്: ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരുടെ തലയെടുപ്പോടെയെത്തിയ വെസ്റ്റ് ഇന്‍ഡീസ് വന്‍ നാണക്കേടിലേക്കു കൂപ്പുകുത്തി. സൂപ്പര്‍ 12ല്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് അവിശ്വസനീയമാംവിധത്തില്‍ തകര്‍ന്നടിഞ്ഞു. 14.2 ഓവറില്‍ വെറും 55 റണ്‍സിന് വിന്‍ഡീസിന്റെ അതിശക്തമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ബാറ്റിങ് നിര കൂടാരത്തില്‍ മടങ്ങിയെത്തി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 13 റണ്‍സെടുത്ത യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലസായിരുന്നു ഇത്.

2016ലെ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേയെന്ന നിലയില്‍ ലോകം ഉറ്റുനോക്കിയ പോരാട്ടങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. പക്ഷെ ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ കരീബിയന്‍ പടയുടെ ഘോഷയാത്രയാണ് കണ്ടത്. ഗെയ്‌ലിനെ മാറ്റിനിര്‍ത്തിയാല്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (9), ഡ്വയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന്‍ (1), നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രെ റസ്സല്‍ (0), അകീല്‍ ഹൊസെയ്ന്‍ (6*), ഒബെഡ് മക്കോയ് (0), രവി രാംപോള്‍ (3) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

നാണക്കേടിന്റെ ഒരുപിടി റെക്കോര്‍ഡുകളാണ് ഈ മല്‍സരത്തില്‍ വിന്‍ഡീസ് തങ്ങളുട പേരിലാക്കിയിരിക്കുന്നത്. ഐസിസിസുടെ ഒരു ഫുള്‍ മെമ്പര്‍ രാജ്യം ലോകകപ്പില്‍ നേടിയ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. ഒരുപക്ഷെ ഇനിയൊരിക്കലും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഏറ്റവും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായവരില്‍ ഒരു ടീം മാത്രമേ വിന്‍ന്‍ഡീസിന് മുന്നിലുള്ളൂ. ഐസിസിയുടെ ഫുള്‍ടൈം മെമ്പറല്ലാത്ത നെതര്‍ലാന്‍ഡ്‌സാണിത്. 2014ല്‍ ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ 39 റണ്‍സിന് അവര്‍ പുറത്തായിരുന്നു. ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡും ഇതു തന്നെയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഷാര്‍ജയില്‍ ശ്രീലങ്കയ്‌ക്കെതിരേ 44 റണ്‍സിന് നെതര്‍ലാന്‍ഡ്‌സ് പുറത്തായതാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. ഡച്ച് ടീമിനു പിന്നില്‍ ഇപ്പോള്‍ മൂന്നാമതെത്തിയിരിക്കുകയാണ് രണ്ടു തവണ ജേതാക്കളായിട്ടുള്ള വിന്‍ഡീസ്.

2

ടി20 ഫോര്‍മാറ്റില്‍ വിന്‍ഡീസിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടല്‍ കൂടിയാണ് ഇന്നത്തെ കളിയിലേത്. നേരത്തേ 2019ല്‍ ഇംഗ്ലണ്ടിനെതിരേ 45 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു അവരുടെ ഓള്‍ടൈം റെക്കോര്‍ഡ്. ഇത്തവണ ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെതിരേ തന്നെ വിന്‍ഡീസിന് മാനഹാനി നേരിട്ടിരിക്കുകയാണ്. അന്നത്തെ സ്‌കോറിനേക്കാള്‍ 10 റണ്‍സ് മാത്രമേ വിന്‍ഡീസ് ഇത്തവണ കൂടുതല്‍ നേടാനായുള്ളൂ. 2018ല്‍ പാകിസ്താനെതിരേ കറാച്ചിയില്‍ 60ഉം 2019ല്‍ ഇംഗ്ലണ്ടിനെതിരേ 71ഉം റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ടായിരുന്നു.

Story first published: Saturday, October 23, 2021, 21:49 [IST]
Other articles published on Oct 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+