Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021 ടി20 ലോകകപ്പ് ആര് നേടും? ഫേവറ്റേറ്റുകളെ തിരഞ്ഞെടുത്ത് പാക് ഇതിഹാസം വസിം അക്രം

കറാച്ചി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ലോകകപ്പ് നടക്കുമെന്നാണ് നിലവിലെ വിവരം. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് വേദി മാറാനും സാധ്യതയുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതുവരെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണത്തെ ടി20 ലോകകപ്പ്.

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകളെല്ലാം കിരീടം ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരനിരയുള്ളവരാണ്. ഇതില്‍ ആരാവും ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുക? ഇതിനോടകം പ്രവചനങ്ങള്‍ നിരവധി എത്തിയെങ്കിലും ടി20 ലോകകപ്പിലെ തന്റെ ഫേവറേറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്‍ ഇതിഹാസ താരം വസിം അക്രം.

wasimakram

അക്രത്തിന്റെ അഭിപ്രായത്തില്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം തന്നെയാണ് ഫേവറേറ്റുകള്‍. 'പ്രമുഖ ടീമുകളെ പരിഗണിക്കുമ്പോള്‍ എന്റെ ഫേവറേറ്റുകള്‍ ഇന്ത്യയാണ്. അവര്‍ ഭയമില്ലാത്ത ടി20 ക്രിക്കറ്റാണ് കളിക്കുന്നത്. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഈ പട്ടികയില്‍ മുന്നിലുള്ള ടീമാണ്. പാകിസ്താന്‍ മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടിയിരിക്കുന്നു.

പാകിസ്താന്‍കാരനെന്ന നിലയില്‍ പാകിസ്താന്‍ ടി20 ലോകകപ്പ് നേടണമെന്നാണ് ആഗ്രഹിക്കുന്നത്. അത് എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്കാരമായിരിക്കും. യുവ നായകന്റെ കീഴില്‍ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനായാല്‍ അവര്‍ പൊരുതാനാവും. അഞ്ചാം നമ്പറിലും ആറാം നമ്പറിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കണം'- അക്രം പറഞ്ഞു.

ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ വന്മരങ്ങള്‍ തന്നെയാവും ഏവരുടേയും പേടി സ്വപ്നം. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എീ ഗെയിം ചെയിഞ്ചര്‍മാരും ശ്രേയസ് അയ്യര്‍ എന്ന ക്ലാസിക് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇന്ത്യന്‍ നിരയിലുണ്ട്. ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നിരയിലുണ്ടാവും.

സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, പൃഥ്വി ഷാ തുടങ്ങി ടീമിലേക്ക് അവസരം തേടുന്ന പ്രതിഭാശാലികളായ യുവതാരങ്ങളും നിരവധിയാണ്. ഇന്ത്യയുടെ ബൗളിങ് നിരയെ ജസ്പ്രീത് ബുംറ നയിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയവരും പേസ് നിരയിലുണ്ടാവും. ഭാഗ്യം തുണച്ചാല്‍ എന്തുകൊണ്ടും കിരീട സാധ്യത ഇന്ത്യക്കാണ്.

Story first published: Friday, May 28, 2021, 9:14 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+