Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇഷാനെ ഓപ്പണറാക്കിയത് മണ്ടത്തരം! അവനെ എവിടെയും ഇറക്കാമായിരുന്നെന്ന് സെവാഗ്

ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതതിരായ നിര്‍ണായക മല്‍സരത്തില്‍ ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യ നടത്തിയ പരീക്ഷണത്തിനമെതിരേ വിമര്‍ശനം ശക്തം. പുതിയ ഓപ്പണിങ് ജോടിയെയായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി വന്നത് യുവതാരം ഇഷാന്‍ കിഷനായിരുന്നു. പരിചയസമ്പന്നനായ രോഹിത് ശര്‍മയെ ഇന്ത്യ മൂന്നാംനമ്പറിലേക്കു ഇറക്കുകയായിരുന്നു.

പക്ഷെ ഈ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടുകയും കളിയില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു. രോഹിത്തിനു പകരം ഇഷാനെ ഓപ്പണറാക്കിയതിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മു ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇഷാനെ ഓപ്പണറാക്കിയതിലൂടെ ഇന്ത്യ പരിഭ്രാന്തിയുടെ ബട്ടണ്‍ അമര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം തുറന്നടിച്ചു.

 ഇഷാനെ എവിടെയും ഇറക്കാമായിരുന്നു

ഇഷാനെ എവിടെയും ഇറക്കാമായിരുന്നു

ന്യൂസിലാന്‍ഡിനെതിരേ എന്തുകൊണ്ടാണ് ഇഷാന്‍ കിഷനെ ഓപ്പണറായി തന്നെ കളിപ്പിച്ചതെന്നു സെവാഗ് ചോദിക്കുന്നു. രോഹിത് ശര്‍മയും കെഎല്‍ രാഹുലും തന്നെയായിരുന്നു ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. കാരണം ഇരുവരും ടീമിന്റെ അംഗീകൃത ഓപ്പണിങ് ജോടികളാണ്. അതിനെ അസ്വസ്ഥരാക്കാന്‍ പാടില്ലായിരുന്നു. ഇഷാന്‍ ഒരു ജൂനിയര്‍ താരമാണ്. അതുകൊണ്ടു തന്നെ അവനെ ഏതു പൊസിഷനിലും അഡ്ജസ്റ്റ് ചെയ്യാവുന്നതായിരുന്നുവെന്നും സെവാഗ് നിരീക്ഷിച്ചു.
2007ലെ പ്രഥമ ടി20 ലോകകപ്പിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അന്നു സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന വലിയൊരു പര്‍വ്വതം നമുക്കുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഓപ്പണ്‍ ചെയ്തിരുന്നില്ല. ചെറിയ രണ്ടു പര്‍വതങ്ങളായ ഞാനും റോബിന്‍ ഉത്തപ്പയും ചേര്‍ന്നായിരുന്നു ഓപ്പണ്‍ ചെയ്തത്. സൗരവ് ഗാംഗുലിയും സച്ചിനും തന്നെ അന്നു ഓപ്പണര്‍മാരായി തുടരണമായിരുന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നെപ്പോലെയുള്ളവര്‍ക്കു എവിടെയും അഡ്ജസറ്റ് ചെയ്യാമായിരുന്നു. ഇന്നത്തെ കളിയിലും ഇതു തന്നെയാണ് സ്ഥിതി. രോഹിത്തും രാഹുലും തന്നെ ഓപ്പണ്‍ ചെയ്ത് ഇഷാനെ എവിടെയും അഡ്ജസ്റ്റ് ചെയ്യാമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

 പരിഭ്രാന്തിയുടെ ബട്ടണ്‍

പരിഭ്രാന്തിയുടെ ബട്ടണ്‍

ഇഷാന്‍ കിഷന്‍ മുന്‍നിരയില്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യുന്നയാളാണ്. മധ്യനിരയിലും അവനെ അതു പോലെ ബാറ്റ് ചെയ്യാനാവുമായിരുന്നു. ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യുമെന്നും രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്കു മാറിയെന്നും പറഞ്ഞതിലൂടെ പരിഭ്രാന്തിയുടെ ബട്ടണ്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ അമര്‍ത്തുകയാണ് ചെയ്തതെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
ബാറ്റിങില്‍ ഇന്ത്യ നടത്തിയ ഈ ചൂതാട്ടം ദയനീയമായാണ് പരാജയപ്പെട്ടത്. ഇഷാന്‍ നാലു റണ്‍സ് മാത്രമെടുത്ത് മൂന്നാം ഓവറില്‍ത്തന്നെ പുറത്തായപ്പോള്‍ രോഹിത് 14 റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. ഇഷാനെ ട്രെന്റ് ബോള്‍ട്ടും രോഹിത്തിനെ ഇഷ് സോധിയുമാണ് പുറത്താക്കിയത്.

 പൊരുത്തപ്പെടുക എളുപ്പമല്ല

പൊരുത്തപ്പെടുക എളുപ്പമല്ല

ഏറെക്കാലമായി ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചുകൊണ്ടിരിക്കുന്ന രോഹിത് ശര്‍മയ്ക്കു പൊടുന്നനെ ഈ പൊസിഷനില്‍ നിന്നും മാറേണ്ടി വരുമ്പോള്‍ പൊരുത്തപ്പെടുകയെന്നത് എളുപ്പമല്ലെന്നു സെവാഗ് വിലയിരുത്തി.
രോഹിത് മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമാണ്. അതുകൊണ്ടു തന്നെ പുതിയ പൊസിഷനുമായി പെട്ടെന്ന് പൊരുത്തപ്പെടുക ബുദ്ധിമുട്ടാണ്. പക്ഷെ ഇഷാന്‍ കിഷന്റെ കാര്യം ഇങ്ങനെയല്ല. അവന് കുറേക്കൂടി എളുപ്പത്തില്‍ മധ്യനിരയുമായി പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നു. മധ്യനിരയില്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ച പരിചയം ഇഷാനുണ്ട്. മാത്രമല്ല കുറച്ചു കളികളില്‍ മാത്രമേ അവന്‍ ഓപ്പണറായിട്ടുമുള്ളൂ. അതുകൊണ്ടു തന്നെ ഇഷാന് മധ്യനിരയുമായി എളുപ്പം പൊരുത്തപ്പെടാമായിരുന്നു. ഈയൊരു നീക്കത്തിന്റെ പേരില്‍ ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താവാന്‍ സാധ്യതയുണ്ടെന്നും സെവാഗ് മുന്നറിയിപ്പ് നല്‍കി.

Story first published: Sunday, October 31, 2021, 23:23 [IST]
Other articles published on Oct 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+