For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അതു തന്നെ സംഭവിക്കും- ഇന്ത്യ x പാക് പോരാട്ടത്തിലെ വിജയിയെ പ്രവചിച്ച് കോലിയുടെ കോച്ച്

അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ലോകകപ്പിന്റെ സൂപ്പര്‍ 12ലാണ് ബദ്ധവൈരികള്‍ തമ്മിലുള്ള ത്രില്ലര്‍. 2019ലെ ഏകദിന ലോകകപ്പിനു ശേഷമുള്ള ആദ്യത്തെ ഇന്ത്യ- പാക് പോരാട്ടം കൂടിയാണിത്.

ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 12-0ന് ഇന്ത്യ ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. ഇതില്‍ ഏഴു വിജയങ്ങള്‍ ഏകദിന ലോകകപ്പില്‍ ആയിരുന്നെങ്കില്‍ അഞ്ചെണ്ണം ടി20 ലോകകപ്പിലുമാണ്. പാകിസ്താനെതിരായ ഈ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനുറച്ചാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി അങ്കത്തട്ടിലെത്തുക.

 വിജയം തുടരുമെന്നു ശര്‍മ

വിജയം തുടരുമെന്നു ശര്‍മ

പാകിസ്താനെതിരായ അപരാജിത റെക്കോര്‍ഡ് ഇന്ത്യ ഇത്തവണയും കാത്തുസൂക്ഷിക്കുമെന്നാണ് രാജ്കുമാര്‍ ശര്‍മ പ്രവചിച്ചിരിക്കുന്നത്. കരിയറിന്റെ തുടക്കം മുതല്‍ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ശീലമാണ് വിരാടിനുള്ളത്, അവന്‍ അതു ആസ്വദിക്കുകയും ചെയ്യുന്നു. ടി20 ലോകകപ്പില്‍ പാകിസ്താന് ഇനിയും വിരാടിനെ പുറത്താക്കാനായിട്ടില്ല. അവന്‍ മികച്ച ഫോം തുടരും. കൂടുതല്‍ റിലാക്‌സായും ദൃഢനിശ്ചയത്തോടെയുമായിരിക്കും അവന്‍ ഈ മല്‍സരത്തില്‍ ഇറങ്ങുന്നത്. ടി20യില്‍ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്നു പ്രഖ്യാപിച്ചതിനാല്‍ അവന്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടാവുമെന്നും രാജ്കുമാര്‍ വിശദമാക്കി.

 മല്‍സരം ആവേശകരമാവും

മല്‍സരം ആവേശകരമാവും

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം എല്ലായ്‌പ്പോഴും ആവേശകരമാവാറുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന മല്‍സരം കൂടിയാണിത്. ലോകകപ്പില്‍ പാകിസ്താനെ എല്ലായ്‌പ്പോഴും ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്. ഇത്തവണയും ഫലം ഇതു തന്നെയാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
രണ്ടു ടീമുകളെയും താരതമ്യം ചെയ്യുകയാണെങ്കില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ ഒരുപാട് മികച്ച ടീമാണ്. പക്ഷെ ഈ കാരണത്താല്‍ ഇന്ത്യക്കു അമിത ആത്മവിശ്വാസം പാടില്ല. കാരണം ആര്‍ക്കും സര്‍പ്രൈസ് നല്‍കാന്‍ ശേഷിയുള്ള ടീമുകളിലൊന്നാണ് പാകിസ്താനെന്നും രാജ്കുമാര്‍ ശര്‍മ വിലയിരുത്തി.

 കോലിക്കു മികച്ച റെക്കോര്‍ഡ്

കോലിക്കു മികച്ച റെക്കോര്‍ഡ്

ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിക്കുള്ളത്. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും 169 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ പാകിസ്താനെതിരേ കൂടുതല്‍ റണ്‍സെടുത്ത താരവും 100ന് മുകളില്‍ നേടിയ ഒരേയൊരാളും കോലി തന്നെയാണ്.
2012ലെ ലോകകപ്പിലായിരുന്നു കോലി ആദ്യമായി പാകിസ്താനെതിരേ കളിച്ചത്. അന്നു 61 ബോളില്‍ നിന്നും എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 78 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും കോലിയായിരുന്നു.
2014ലെ ലോകകപ്പിലും അദ്ദേഹം മോശമല്ലാത്ത പ്രകടനം നടത്തി. അന്നു റണ്‍ചേസില്‍ പുറത്താവാതെ 36 റണ്‍സാണ് കോലി നേടിയത്. 112.5 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 2016ലെ ടി20 ലോകകപ്പിലായിരുന്നു കോലി അവസാനമായി ഇറങ്ങിയത്. അന്ന് ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തു. ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 148.64 സ്‌ട്രൈക്ക് റേറ്റില്‍ 55 റണ്‍സാണ് കോലി നേടിയത്.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

 പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.

Story first published: Sunday, October 24, 2021, 16:13 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+