Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ കോലി തന്നെ കിങ്! വമ്പന്‍ നേട്ടം കൂടി

1

ദുബായ്: ഐസിസി ടൂര്‍ണമെന്റുകളില്‍ ചിരവൈരികളായ പാകിസ്താനെതിരേ ബാറ്റിങിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ട് മറ്റൊരു വമ്പന്‍ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പാക് ടീമിനെതിരേ ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ അദ്ദേഹത്തിന്റെ പേരിലാണ്. ഇത് മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു വമ്പന്‍ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് കോലി.

പാകിസ്താനെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്നും 500 റണ്‍സ് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായും കോലി മാറി. ഇന്ത്യയുടെ മറ്റൊരു താരവും പാകിസ്താനെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ 400 റണ്‍സ് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. നിലവിലെ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത്. 328 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മൂന്നാംസ്ഥാനത്ത്. നാലാമതുള്ളത് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനാണ്. 284 റണ്‍സാണ് ഷാക്വിബിന്റെ അക്കൗണ്ടിലുള്ളത്.

2

പാകിസ്താനെതിരായ മല്‍സരത്തില്‍ കോലി 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ടി20 ലോകകപ്പില്‍ ഫിഫ്റ്റിയടിച്ച ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഇതോടെ കോലി തന്റെ പേരില്‍ കുറിച്ചു. ടി20 ലോകകപ്പില്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.

ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ രണ്ടാമത്തെ താരം കൂടിയാണ് കോലി. ഒമ്പതു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. 10 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ മാത്രമേ കോലിക്കു മുന്നിലുള്ളൂ. മഹേല ജയവര്‍ധനെ (ഏഴ്), തിലകരത്‌നെ ദില്‍ഷന്‍ (ആറ്), രോഹിത് ശര്‍മ (ആറ്), എബി ഡിവില്ലിയേഴ്‌സ് (അഞ്ച്), ഷെയ്ന്‍ വാട്‌സന്‍ (അഞ്ച്) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

അതേസമയം, പാകിസ്താനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങി. പത്തു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ നാണക്കേട്. ലോകകപ്പില്‍ ഇതാദ്യമായാണ് പാകിസ്താനോടു ഇന്ത്യ പരാജയപ്പെട്ടത്. നേരത്തേ നടന്ന 12 ലോകകപ്പ് മല്‍സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

Story first published: Monday, October 25, 2021, 0:35 [IST]
Other articles published on Oct 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+