Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: ഇന്ത്യയുടെ ബാക്ക് അപ് സ്പിന്നര്‍മാര്‍ ആരൊക്കെ? സാധ്യത ഈ അഞ്ച് പേര്‍ക്ക്

മുംബൈ: കോവിഡിന്റെ പ്രതിസന്ധികള്‍ക്ക് ശേഷം വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പ് വരികെയാണ്. ഇന്ത്യയില്‍ ഒക്ടോബറിലും നവംബറിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറേറ്റുകളില്‍ മുന്‍നിരയിലാണെങ്കിലും സമീപകാലത്തായി സ്പിന്‍ ബൗളിങ്ങിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ അലട്ടുകയാണ്. ഇന്ത്യന്‍ മൈതാനങ്ങള്‍ സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ മികച്ച സ്പിന്നര്‍മാര്‍ ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ നിരയിലേക്ക് ബാക് അപ് സ്പിന്നര്‍മാരായി ഇടം പിടിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ വരുണിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കാത്തതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കെകെആറിനൊപ്പം തിളങ്ങിയാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരുണിനെയും പരിഗണിച്ചേക്കും.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ ബൗളറാണ് രാഹുല്‍ ചഹാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ രാഹുല്‍ ചഹാറിനായി. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ താരത്തിനും നിര്‍ണ്ണായകമാണ്. മുംബൈയുടെ പ്രധാന സ്പിന്നറായ ചഹാറിന് മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ ബാക് അപ് സ്പിന്‍ നിരയിലേക്ക് രാഹുല്‍ ചഹാറിനെയും പരിഗണിച്ചേക്കും.

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഓള്‍റൗണ്ട് പ്രകടനത്തോടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രാഹുല്‍ തെവാത്തിയ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ തെവാത്തിയയെ പരിഗണിച്ചിരുന്നെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കാനായില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് തെവാത്തിയ. ഇത്തവണയും രാജസ്ഥാനൊപ്പം തിളങ്ങിയാല്‍ ബാക് അപ് സ്പിന്നറായി തെവാത്തിയ എത്തിയേക്കും.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും ബാക് അപ് സ്പിന്നറായി പരിഗണിച്ചേക്കും. ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ വിസ്മയിപ്പിച്ച അക്ഷര്‍ ടി20യില്‍ ഇന്ത്യക്കായി തിളങ്ങിയിട്ടില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അക്ഷര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ബാക് അപ് സ്പിന്നറായി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

നിലവിലെ ഇന്ത്യയുടെ സ്പിന്‍ നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായതിനാല്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെയും ബാക് അപ് സ്പിന്നറായി ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും. 2017ന് ശേഷം പരിമിത ഓവറില്‍ ഇന്ത്യ അശ്വിന് അവസരം നല്‍കിയിട്ടില്ല. എന്നാല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങാനായാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരിചയസമ്പന്നനായ അശ്വിനെ ഇന്ത്യ പരിഗണിച്ചേക്കും.

Story first published: Sunday, March 28, 2021, 16:09 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+