Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഫൈനലില്‍ ടീം ഇന്ത്യയില്ലെങ്കിലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്, അംപയര്‍മാരെ പ്രഖ്യാപിച്ചു

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടത്തിലെ അംപര്‍മാരെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമിന് ഇത്തവണ ഫൈനലിലേക്കു യോഗ്യത നേടാനായിട്ടില്ലെങ്കിലും ഇന്ത്യയുടെ സാന്നിധ്യമായി ഒരാള്‍ ഫൈനലിലുണ്ട്. മറുനാടന്‍ മലയാളി കൂടിയായ അംപയര്‍ നിതിന്‍ മേനോനാണിത്. ഫൈനലിനുള്ള തേര്‍ഡ് അംപയറായി നിയമിച്ചിരിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് അംപയറിങില്‍ ശ്രദ്ധിക്കപ്പെട്ട നിതിനാണ്. സൗത്താഫ്രിക്കയുടെ മറെയ്‌സ് ഇറാസ്മസ്, ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റ്ല്‍ബറോ എന്നിവരാണ് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍. ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന ഫോര്‍ത്ത് അംപയറുമാവും. ലങ്കയുടെ തന്നെ രഞ്ജന്‍ മദുഗലെയാണ് മാച്ച് അംപയര്‍.

ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിലെ അംപയര്‍മാരില്‍ ഒരാളായിരുന്നു കെറ്റ്ല്‍ബൊറോ. ഇറാസ്മസാവട്ടെ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ സെമിയില്‍ കളി നിയന്ത്രിച്ചവരുടെ കൂട്ടത്തിലുമുണ്ടായിരുന്നു. ഈ കളിയിലെ ടിവി അംപയറായിരുന്നു നിതിന്‍ മേനോന്‍.

കന്നി ലോകകിരീടം തേടിയാണ് കലാശക്കളിയില്‍ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്. കിവീസിന്റെ കന്നി ഫൈനലാണിതെങ്കില്‍ ഓസീസ് രണ്ടാം തവണയാണ് കലാശക്കളിയില്‍ ഇറങ്ങുന്നത്. ഈ വര്‍ഷം ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള ടി കൂടിയാണ് ന്യൂസിലാന്‍ഡ്. അതുകൊണ്ടു തന്നെ ഇനി ടി20 ലോകകപ്പും നേടാനായാല്‍ ഇതു കിവീസ് ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയ വര്‍ഷമായി മാറും. അതേസമയം, ഏകദിനത്തില്‍ അഞ്ചു തവണ ലോകകിരീടമുയര്‍ത്തി റെക്കോര്‍ഡിട്ടിട്ടുള്ള ഓസീസ് ഇത്തവണ ടി20 ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

2

ആദ്യ സെമിയില്‍ മുന്‍ ജേതാക്കളും കിരീട ഫേവറിറ്റുകളിലൊന്നുമായ ഒയ്ന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു മുന്നേറിയത്. അഞ്ചു വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. 47 ബോളില്‍ പുറത്താവാതെ 72 റണ്‍സ് അടിച്ചെടുത്ത ഡാരില്‍ മിച്ചെലായിരുന്നു കിവീസിന്റെ വിജയശില്‍പ്പി. ഇതോടെ 2019ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനു ന്യൂസിലാന്‍ഡ് കണക്കുതീര്‍ക്കുകയും ചെയ്തു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിന്നും ആദ്യ കളിയില്‍ പാകിസ്താനോടു തോറ്റ ശേഷമായിരുന്നു തുടര്‍ച്ചയായി നാലു മല്‍സരങ്ങള്‍ ജയിച്ച് കിവീസിന്റെ ഫൈനല്‍ പ്രവേശനം.

അതേസമയം, സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഓസീസ് സെമിയില്‍ കടന്നത്. ഇംഗ്ലണ്ടിനോടു മാത്രമേ സൂപ്പര്‍ 12ല്‍ ഓസീസിനു പരാജയം നേരിട്ടിരുന്നുള്ളൂ. സെമിയില്‍ തുടര്‍ച്ചയായി അഞ്ചു വിജയങ്ങളുമായെത്തിയ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ പാകിസ്താനെ ഓസീസ് സ്തബ്ധരാക്കുകയായിരുന്നു. ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവില്‍ അഞ്ചു വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം.

Story first published: Friday, November 12, 2021, 19:44 [IST]
Other articles published on Nov 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+