For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഓസീസ്, ആദ്യ ജയം കംഗാരുപ്പടയ്ക്ക്

അഞ്ചു വിക്കറ്റിനാണ് ഓസീസിന്റെ ജയം

1
T20 ലോകകപ്പ് ആദ്യ മത്സരത്തിലെ ആദ്യ ജയം ഓസ്‌ട്രേലിയയ്ക്ക് | Oneindia Malayalam

അബുദാബി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ ആദ്യ വിജയം ഓസ്‌ട്രേലിയക്ക്. മരണഗ്രൂപ്പായ ഒന്നില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ സൗത്താഫ്രിക്കയെ അഞ്ചു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തുവിട്ടത്. ബൗളിങ് കരുത്തിലാണ് കംഗാരുപ്പട വിജയം കൊയ്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സൗത്താഫ്രിക്കയെ ഓസീസ് ഒമ്പതു വിക്കറ്റിനു 118 റണ്‍സിലൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഓസീസ് അഞ്ചു വിക്കറ്റിനു രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. സ്‌കോര്‍- സൗത്താഫ്രിക്ക 9ന് 118. ഓസ്‌ട്രേലിയ 5ന് 121.

ചെറിയ സ്‌കോറിലേക്കു ബാറ്റ് വീശിയ ഓസീസിന് ജയം അത്ര എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ അവരെ സമ്മര്‍ദ്ദത്തിലാക്കി. എങ്കിലും അഞ്ചു വിക്കറ്റിനു ലക്ഷ്യം മറികടക്കാന്‍ ഓസ്‌ട്രേലിയക്കു സാധിച്ചു. 35 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടോപ്‌സ്‌കോറര്‍. 34 ബോളില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മറ്റാരും തന്നെ 30 റണ്‍സ് കടന്നില്ല. അപരാജിതമായ ആറം വിക്കറ്റില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്- മാത്യു വേഡ് ജോടിയാണ് 40 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസിനെ വിജയത്തിലെത്തിച്ചത്. സ്‌റ്റോയ്‌നിസ് 24ഉം വേഡ് 15 റണ്‍സുമെടുത്തു. സ്‌റ്റോയ്‌നിസ് 16 ബോളില്‍ മൂന്നു ബൗണ്ടറികളടിച്ചപ്പോള്‍ വേഡ് 10 ബോളില്‍ രണ്ടു ബൗണ്ടറികള്‍ നേടി. സൗത്താഫ്രിക്കയ്ക്കു വേണ്ടി ആന്റിച്ച് നോര്‍ക്കിയ രണ്ടു വിക്കറ്റുകളെടുത്തു.

2

നേരത്തേ തകര്‍ച്ചയോടെയായിരുന്നു സൗത്താഫ്രിക്കയുടെ തുടക്കം. വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായിക്കൊണ്ടിരുന്നു. എയ്ഡന്‍ മര്‍ക്രാമൊഴികെ (40) മറ്റാരും തന്നെ സൗത്താഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നില്ല. ഓസീസ് ബൗളിങ് ആക്രമണത്തില്‍ സൗത്താഫ്രിക്കയുടെ മറ്റാര്‍ക്കും തന്നെ മറുപടി ഇല്ലായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ മര്‍ക്രാം ഫോം ആവര്‍ത്തിക്കുകയായിരുന്നു. 36 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ ടെംബ ബവുമ (12), ക്വിന്റണ്‍ ഡികോക്ക് (7), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (2), ഹെന്റിച്ച് ക്ലാസെന്‍ (13), ഡേവിഡ് മില്ലര്‍ (16), ഡ്വെയ്ന്‍ പ്രെട്ടോറിയസ് (1), കേശവ് മഹാരാജ് (0), കാഗിസോ റബാഡ (19*), ആന്‍ റിച്ച് നോര്‍ക്കിയ (2), തബ്രെയ്‌സ് ഷാംസി (0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. ഓസ്‌ട്രേലിയക്കു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഗ്ലെന്‍ മാക്‌സ്വെല്ലിനും പാറ്റ് കമ്മിന്‍സിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

3

സൗത്താഫ്രിക്കന്‍ നിരയില്‍ ഒരു ഫിഫ്റ്റി കൂട്ടുകെട്ട് പോലുമുണ്ടായില്ല. ആദ്യ പവര്‍പ്ലേയില്‍ തന്നെ അവര്‍ക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ബവുമ, ഡ്യുസെന്‍, ഡികോക്ക് എന്നിവര്‍ പുറത്തായപ്പോള്‍ സൗത്താഫ്രിക്ക 4.1 ഓവറില്‍ മുന്നിന് 23 റണ്‍സിലേക്കു വീണു. തുടര്‍ന്ന് മര്‍ക്രാം- ക്ലാസെന്‍ ജോടി 23 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സൗത്താഫ്രിക്കയെ തിരിച്ചുകൊണ്ടുവന്നു. 46ല്‍ വച്ച് ക്ലാസെനെ പുറത്താക്കി ഓസീസ് തിരിച്ചടിട്ടു. കമ്മിന്‍സിനായിരുന്നു ടീമിനു ബ്രേക്ക്ത്രൂ നല്‍കിയത്.

അഞ്ചാം വിക്കറ്റില്‍ മര്‍ക്രാം- മില്ലര്‍ സഖ്യം 34 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സൗത്താഫ്രിക്കയെ തിരിച്ചുകൊണ്ടുവരുന്നതിനിടെ ഓസീസ് അടുത്ത പ്രഹരമേല്‍പ്പിച്ചു. 80ല്‍ വച്ച് മില്ലര്‍ മടങ്ങി. സാംപ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 18 റണ്‍സ് കൂടി നേടുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി കൈവിട്ട സൗത്താഫ്രിക്ക എട്ടിനു 98ലേക്കു വീണു. വാലറ്റത്ത് റബാഡയുടെ ഇന്നിങ്‌സാണ് സൗത്താഫ്രിക്കയെ 118ലെത്തിച്ചത്.

പ്ലെയിങ് ഇലവന്‍

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസെന്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ് ഷാംസി.

Story first published: Saturday, October 23, 2021, 19:11 [IST]
Other articles published on Oct 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+