T20 World Cup 2021: 'ടോസല്ല പ്രശ്‌നം,ഇന്ത്യക്ക് ആവിശ്യത്തിന് റണ്‍സ് നേടാനായില്ല'- സുനില്‍ ഗവാസ്‌കര്‍
ദുബായ്: ടി20 ലോകകപ്പ് കിരീടവുമായി ഇന്ത്യയുടെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ തലകുനിച്ച് കോലിപ്പടയുടെ മടക്കം. ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി പോലും കടക്കാനാവാതെയാണ് ഇന്ത്യ പുറത്താകുന്നത്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചെങ്കിലും സെമിയിലെത്താന്‍ അത് മതിയാവുമായിരുന്നില്ല.
ഇന്ന് നമീബിയക്കെതിരായ അവസാന മത്സരത്തില്‍ വെടിക്കെട്ട് ജയം നേടി നാട്ടിലേക്ക് മടങ്ങാനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യയുടെ പുറത്താകലിന് കാരണങ്ങളിലൊന്ന് ടോസാണെന്നാണ് ബൗളിങ് പരിശീലകനായ ഭരത് അരുണ്‍ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഭരതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. പാകിസ്താനും ന്യൂസീലന്‍ഡും നന്നായി പന്തെറിഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നും ആവിശ്യത്തിന് റണ്‍സെടുക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : IND vs NZ T20: ഇന്ത്യയുടെ സാധ്യതാ ടീം, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, പുതിയ ക്യാപ്റ്റന്‍ ആരാവും?

'ടോസല്ല പ്രധാന പ്രശ്‌നം. ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും നന്നായി പന്തെറിഞ്ഞു എന്നുള്ളതാണ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെ മികച്ച സ്‌കോര്‍ നേടാന്‍ അവര്‍ അനുവദിച്ചില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാവുന്ന സ്‌കോര്‍ നേടുന്നതില്‍ ബാറ്റിങ് നിര പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം വലിയ ടീമുകള്‍ക്കെതിരേ കാട്ടാനായില്ല.'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യ ന്യൂസീലന്‍ഡിനോടും പാകിസ്താനോടും തോറ്റത് ദുബായിലാണ്. ഇവിടെ മഞ്ഞിന്റെ പ്രശ്‌നമുണ്ട്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. മികച്ച ബൗളിങ് നിരയുള്ള ന്യൂസീലന്‍ഡും പാകിസ്താനും പിച്ചിലെ വേഗവും സ്വിങ്ങും മുതലാക്കി പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികവിനൊത്ത് ഉയരാനാവാതെ പോയി എന്നതാണ് വസ്തുത.

ദുബായില്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍. അതിനാല്‍ പിച്ചിന്റെ സ്വഭാവം നന്നായി അറിയാം. എന്നാല്‍ അതിനൊത്ത രീതിയില്‍ ബാറ്റിങ് പ്രകടനം നടത്താന്‍ ഇന്ത്യക്കായില്ല. രോഹിത്തിന്റെയും രാഹുലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ അനാവശ്യ പരീക്ഷണത്തിന് പോയതും തിരിച്ചടിയായി.
എന്നാല്‍ താരതമ്യേനെ ദുര്‍ബലരെന്ന് വിളിക്കാവുന്ന അഫ്ഗാനിസ്ഥാനെയും സ്‌കോട്ട്‌ലന്‍ഡിനെയും ഇന്ത്യ നന്നായി കൈകാര്യം ചെയ്തു. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തന്നെയാണ് ഇവര്‍ക്കെതിരേ നടത്തിയത്. എന്നാല്‍ ഈ പ്രകടനം ന്യൂസീലന്‍ഡിനെതിരെയും പാകിസ്താനെതിരെയും നടത്താന്‍ ഇന്ത്യക്കാവാത്തത് തിരിച്ചടിയായി.

അമിത ജോലിഭാരവും ഇന്ത്യക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ബയോബബിള്‍ സുരക്ഷയിലാണ് പല ഇന്ത്യന്‍ താരങ്ങളുമുള്ളത്. മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നതിന്റെ ക്ഷീണം ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായി. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു.
ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. പുതിയ നായകനും പരിശീലകനും എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. 2022 ഒക്ടോബറില്‍ അടുത്ത ടി20 ലോകകപ്പ് വരാനുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളത്.

ഇന്ത്യയുടെ ബൗളിങ് നിരയുടെ മൂര്‍ച്ചക്കുറവും ലോകകപ്പിലെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. പ്രധാനമായും സ്പിന്‍ നിരയുടെ പ്രകടനം. മികച്ച സ്പിന്‍ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. വരുണ്‍ ചക്രവര്‍ത്തിക്ക് ഐപിഎല്ലിലെ മികവ് ലോകകപ്പില്‍ കാട്ടാനായില്ല. ഭുവനേശ്വര്‍ കുമാര്‍ പേസ് നിരയില്‍ നിരാശപ്പെടുത്തി. ഹര്‍ദിക് പാണ്ഡ്യക്ക് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനാവാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. ടീം തിരഞ്ഞെടുപ്പ് മുതലുള്ള പാളിച്ച ഇന്ത്യക്ക് ലോകകപ്പില്‍ വിനയായെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications