For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഇന്ത്യയുടെ സാധ്യതാ ടീം, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, പുതിയ ക്യാപ്റ്റന്‍ ആരാവും?

മുംബൈ: ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായി വന്ന് ഇന്ത്യ സെമി കാണാതെ പുറത്തായിരിക്കുകയാണ്. ഏറ്റവും ശക്തമായ ടീമും യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെ ലോകകപ്പിന് ഇറങ്ങിയതുമെല്ലാം ഇന്ത്യയെ ഫേവറേറ്റുകളാക്കിയെങ്കിലും മികവിനൊത്ത് ഉയരാന്‍ ടീമിനായില്ല. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ നമീബിയയെ നേരിട്ട് ഇന്ത്യ യുഎഇയില്‍ നിന്ന് വണ്ടികയറും.

ഇന്ത്യയെ സംബന്ധിച്ച് മുന്നിലുള്ള അടുത്ത വെല്ലുവിളി ന്യൂസീലന്‍ഡ് പരമ്പരയാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരക്ക് ഇന്ത്യയാണ് വേദിയാകുന്നത്. ഈ മാസം 17നാണ് പരമ്പര ആരംഭിക്കുന്നത്. ടി20 നായകനെന്ന നിലയില്‍ വിരാട് കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരുന്നു ലോകകപ്പ്. രവി ശാസ്ത്രിയും പടിയിറങ്ങുന്നതോടെ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

1

ശക്തരായ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ആറ് മാസത്തിലേറെയായി ബയോബബിള്‍ സുരക്ഷയില്‍ കഴിയുന്ന താരങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് വിശ്രമം നല്‍കേണ്ടത് അനിവാര്യമായിരിക്കുകയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം നല്‍കുമെന്നുറപ്പാണ്. ഇവര്‍ കുറച്ചുനാളുകളായി തുടര്‍ച്ചയായി കളിക്കുന്നവരാണ്.

രോഹിത് ശര്‍മക്ക് വിശ്രമം നല്‍കുമോയെന്നത് കണ്ടറിയണം. കോലി നായകസ്ഥാനം ഒഴിയുമ്പോള്‍ പകരം നായകസ്ഥാനത്തേക്കെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് രോഹിത്തിനാണ്. എന്നാല്‍ രോഹിത്തിന് വിശ്രമം നല്‍കിയാല്‍ ന്യൂസീലന്‍ഡിനെതിരേ കെ എല്‍ രാഹുലിനെ ഇന്ത്യ ക്യാപ്റ്റനാക്കിയേക്കും. എന്നാല്‍ ശക്തമായ താരനിരയുമായെത്തുന്ന ന്യൂസീലന്‍ഡിനോട് യുവതാരങ്ങളെ വെച്ച് മാത്രം ജയിക്കാന്‍ ഇന്ത്യക്കാവില്ലെന്നുറപ്പ്.

2

അതിനാല്‍ ചില സീനിയര്‍ താരങ്ങളെ ടീമില്‍ നിലനിര്‍ത്തേണ്ടതായുണ്ട്. രോഹിത് ടീമില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഭുവനേശ്വര്‍ കുമാര്‍,ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് കിവീസിന് പരമ്പരയില്‍ അവസരം ലഭിച്ചേക്കില്ല. ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ അശ്വിന്‍ വിശ്രമം ആവിശ്യപ്പെടുമ്പോള്‍ മോശം ഫോമാണ് ഭുവനേശ്വറിന് തിരിച്ചടിയാവുന്നത്.

അടുത്ത വര്‍ഷം ഒക്ടോബറില്‍ മറ്റൊരു ടി20 ലോകകപ്പ് നടക്കാനുണ്ട്. ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതിനായി മികച്ച ടീമിനെ തയ്യാറാക്കുകയെന്ന ഉദ്ദേശത്തോടെയാവും ഇന്ത്യ ടീമിനെ ഇറക്കുക. യുവപ്രതിഭകള്‍ക്ക് വേണ്ടത്ര അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡിന് ഇന്ത്യയിലെ യുവതാരങ്ങളെ നന്നായി അറിയാവുന്നതിനാല്‍ പ്രതിഭാശാലികളായ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.

3

ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കില്ല. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും താരത്തെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പരിക്കിന്റെ ഇടവേളക്ക് ശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ടി20 ലോകകപ്പില്‍ ഇന്ത്യ റിസര്‍വ് താരമായാണ് ശ്രേയസിനെ പരിഗണിച്ചത്. ബൗളിങ് നിരയിലേക്ക് ടി നടരാജന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇടം പിടിച്ചേക്കും. മികച്ച ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യക്കുണ്ട്. നടരാജനെ വളര്‍ത്തിക്കൊണ്ടുവരാനാവും ഇന്ത്യ ശ്രമിക്കുക.

പരിക്കിന്റെ പിടിയിലായിരുന്ന നടരാജന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് സമീപകാലത്ത് കടന്ന് പോയത്. ഐപിഎല്ലിലും ടി20 ലോകകപ്പുമെല്ലാം അദ്ദേഹത്തിന് നഷ്ടമായിരുന്നു. അവസാന ഐപിഎല്ലിലൂടെ താരമായ വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. മീഡിയം പേസ് ഓള്‍റൗണ്ടറാണ് താരം. സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിനും ഇടം ലഭിച്ചേക്കും. 2021 ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി മിന്നും ഫോമിലാണ്.

4

സാധ്യതാ ടീം- രോഹിത് ശര്‍മ / കെ എല്‍ രാഹുല്‍ (ഇവരിലൊരാള്‍ ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, പൃഥ്വി ഷാ, ദീപക് ചഹാര്‍, യുസ് വേന്ദ്ര ചഹാല്‍, മനീഷ് പാണ്ഡെ, ടി നടരാജന്‍, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ.

Story first published: Monday, November 8, 2021, 9:42 [IST]
Other articles published on Nov 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+