T20 World Cup: റണ്‍വേട്ടയില്‍ തലപ്പത്ത് സര്‍പ്രൈസ് താരം! ബട്‌ലറെ കടത്തിവെട്ടി

അബുദാബി: ഇത്തവണത്തൈ ഐസിസിയുടെ ടി20 ലോകകപ്പില്‍ സര്‍പ്രൈസ് താരം റണ്‍വേട്ടയില്‍ അമരക്കാരനായി മാറിയിരിക്കുകയാണ്. കന്നി ടൂര്‍ണമെന്റ് കളിക്കാനെത്തിയ ശ്രീലങ്കന്‍ യുവതാരം ചരിത് അസലന്‍കയാണ് ടൂര്‍ണമെന്റിലെ പുതിയ റണ്‍മെഷീന്‍. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കൡയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയടിച്ചതോടെയാണ് അദ്ദേഹം ഒന്നാമനായത്. മൂന്നാമനായി ഇറങ്ങിയ അസലന്‍ക 68 റണ്‍സോടെ ലങ്കയുടെ അമരക്കാരനായി മാറി. വെറും 41 ബോളിലാണ് എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം 68 റണ്‍സ് അടിച്ചെടുത്തത്.
ലങ്കയും വിന്‍ഡീസും തമ്മിലുള്ള മല്‍സരത്തിനു മുമ്പ് റണ്‍വേട്ടയിലെ ഒന്നാമന്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലറായിരുന്നു. എന്നാല്‍ ലങ്കന്‍ ഇന്നിങസ് കഴിഞ്ഞതോടെ അദ്ദേഹം മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആദ്യ രണ്ടു സ്ഥാനങ്ങളും ലങ്കന്‍ താരങ്ങള്‍ കൈയടക്കുകയായിരുന്നു. 231 റണ്‍സോടെ അസലന്‍ക ഒന്നാമനായപ്പോള്‍ ടീമംഗവും ഓപ്പണറുമായ പതും നിസങ്ക 221 റണ്‍സുമായി തൊട്ടു പിറകിലെത്തി. നിസങ്കയുടെയും കരിയറിലെ കന്നി ലോകകപ്പ് കൂടിയാണിത്. 214 റണ്‍സെടുത്താണ് ബട്‌ലര്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

ആറു മല്‍സരങ്ങളില്‍ നിന്നാണ് 46.20 ശരാശരിയില്‍ 231 റണ്‍സുമായി അസലന്‍സക ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായത്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. പുറത്താവാതെ നേടിയ 80 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 147.13 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹതത്തിനുണ്ട്. നിസങ്കയാവട്ടെ എട്ടു മല്‍സരങ്ങളില്‍ നിന്നാണ് 27.62 ശരാശരിയില്‍ 221 റണ്‍സ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 72 റണ്‍സാണ്. മൂന്നു ഫിഫ്റ്റികള്‍ അദ്ദേഹം ടൂര്‍ണമെന്റില്‍ നേടി. ബട്‌ലറിലേക്കു വന്നാല്‍ വെറും നാലു കളികളില്‍ നിന്നാണ് 214 എന്ന അദ്ഭുതപ്പെടുത്തുന്ന ശരാശരിയില്‍ 214 റണ്‍സ് വാരിക്കൂട്ടിയത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ലങ്കയ്‌ക്കെതിരേയായിരുന്നു ബട്‌ലറുടെ ഇടിവെട്ട് സെഞ്ച്വറി. കളിയില്‍ 101 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നിരുന്നു.
മാസങ്ങള്‍ക്കു മാത്രം മുമ്പായിരുന്നു 24 കാരനായ അസലന്‍ക അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഈ ലോകകപ്പോടെ ലങ്കന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി താരം മാറിയിരിക്കുകയാണ്. 6 (10 ബോള്‍), 80* (49), 35 (27), 21 (14), 21 (16), 68 (41) എന്നിങ്ങനെയാണ് കളിച്ച ആറു ഇന്നിങ്‌സുകളില്‍ അസലന്‍കയുടെ പ്രകടനം.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലങ്ക 190 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസിനു നല്‍കിയിരിക്കുന്നത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 189 റണ്‍സ് ലങ്ക അടച്ചെടുത്തു. അസലന്‍കയും (68) നിസങ്കയുമാണ് (51) ലങ്കയെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. 41 ബോളില്‍ അഞ്ചു ബൗണ്ടറികളടക്കമാണ് ഓപ്പണറായ നിസങ്ക 51ലെതത്തിയത്. കുശാല്‍ പെരേര (29), ക്യാപ്റ്റന്‍ ദസുന്‍ ഷനക (25*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. രണ്ടാം വിക്കറ്റില്‍ നിസങ്ക- അസലന്‍ക ജോടി ചേര്‍ന്നെടുത്ത 91 റണ്‍സ് ലങ്കയെ വമ്പന്‍ സ്‌കോര്‍ നേടാന്‍ സഹായിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications