Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സന്നാഹത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ലങ്ക, അയര്‍ലാന്‍ഡിനും ജയം

1

അബുദാബി: ഞായറാഴ്ച ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ടിനു മുന്നോടിയായി നടന്ന സന്നാഹത്തില്‍ ശ്രീലങ്കയ്ക്കും അയര്‍ലാന്‍ഡിനും ജയം. ഏഷ്യന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബംഗ്ലാദേശിനെയാണ് മുന്‍ ലോക ചാംപ്യന്‍മാര്‍ കൂടിയായ ശ്രീലങ്ക നാലു വിക്കറ്റിനു തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ അയര്‍ലാന്‍ഡ് പപ്പുവ ന്യൂ ഗ്വിനിയയെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു. മറ്റു സന്നാഹങ്ങളില്‍ സ്‌കോട്ട്‌ലാന്‍ഡ് 32 റണ്‍സിനു നെതര്‍ലാന്‍ഡ്‌സിനെയും ഒമാന്‍ ഇതേ മാര്‍ജിനില്‍ നമീബിയയെയും പരാജയപ്പെടുത്തി.

യോഗ്യതാ റൗണ്ടില്‍ വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ലങ്കയും ബംഗ്ലാദേശും ഇറങ്ങുന്നത്. അബുദാബിയില്‍ നടന്ന സന്നാഹ മല്‍സരത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കെയാണ് ദസുന്‍ ഷനക നയിച്ച ലങ്ക ബംഗ്ലാ കടുവകളെ കീഴ്ടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 147 റണ്‍സാണ് നേടിയത്. 34 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ടോപ്‌സ്‌കോറര്‍. ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് ദുഷ്മന്ത ചമീരയായിരുന്നു. 27 റണ്‍സിനു താരം മൂന്നു വിക്കറ്റുകളെടുത്തു.

2

മറുപടിയില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ ഫിഫ്റ്റി ലങ്കയുടെ വിജയം എളുപ്പമാക്കുകയായിരുന്നു. 42 ബോളില്‍ 62 റണ്‍സ് താരം അടിച്ചെടുത്തു. ചാമിക കരുണരത്‌നെ 25 ബോളില്‍ പുറത്താവാതെ 29 റണ്‍സ് നേടി. ബാറ്റിങില്‍ ടീമിന്റെ അമരക്കാരനായ സൗമ്യ സര്‍ക്കാര്‍ തന്നെയാണ് ബൗളിങിലും ബംഗ്ലാദേശിനായി തിളങ്ങിയത്. 12 റണ്‍സിനു താരം രണ്ടു വിക്കറ്റുകളെടുത്തു.

മറ്റൊരു സന്നാഹത്തില്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരായ പപ്പുവ ന്യു ഗ്വിനിക്കെതിരേ അനായാസമായിരുന്നു അയര്‍ലാന്‍ഡിന്റെ വിജയം. അബുദാബിയില്‍ നടന്ന കളിയില്‍ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിറൈനായിരുന്നു ഐറിഷ് ടീമിന്റെ ഹീറോ. കഴിഞ്ഞയാഴ്ച കാല്‍പ്പാദത്തിനു പരിക്കേറ്റ അദ്ദേഹത്തിനു ലോകകപ്പ് നഷ്ടമായേക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പരിക്കിനെ തോല്‍പ്പിച്ച് തിരിച്ചെത്തിയ ബാല്‍ബിറൈന്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു. 42 റണ്‍സാണ് അദ്ദേഹം നേടിയത്. നാലാമനായി ഇറങ്ങിയ കേര്‍ട്ടിസ് കാംപെറും 35 ബോളില്‍ പുറത്താവാതെ 42 റണ്‍സും നേടി.

പപ്പുവ ന്യു ഗ്വിനിയായിരുന്നു കളിയില്‍ ആദ്യം ബാറ്റ് ചെയ്തത്. എന്നാല്‍ ഐറിഷ് ബൗളിങ് ആക്രമണത്തില്‍ അവര്‍ തരിപ്പണമായി. എട്ടു വിക്കറ്റിന് 96 റണ്‍സ് മാത്രമേ ആസാദ് വാല നയിച്ച പപ്പുവ ന്യു ഗ്വിനിക്കു നേടാനായുള്ളൂ. 32 റണ്‍സെടുത്ത വാലയാണ് വന്‍ നാണക്കേടില്‍ നിന്നും അവരെ രക്ഷിച്ചത്. 15 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്ത ക്രെയ്ഗ് യങും 10 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ബെന്‍ വൈറ്റും ചേര്‍ന്നാണ് പപ്പുവ ന്യുഗ്വിനിയെ തകര്‍ത്തത്. മറുപടിയില്‍ 3.2 ഓവര്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലാന്‍ഡ് ലക്ഷ്യത്തിലെത്തി.

Story first published: Thursday, October 14, 2021, 19:19 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+