Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഷാംസിയുടെ വിക്കറ്റ് കൊയ്ത്ത്, കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്- ചരിത്രത്തില്‍ ആദ്യം

1

ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറായ സൗത്താഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്‌സ് ഷാംസി വിക്കറ്റ് കൊയ്ത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്ന് മല്‍സരത്തില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റുകളെടുക്ക ബൗളറായി ഷാംസി മാറി. 32 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതു ടി20യിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ഉഗാണ്ടയുടെ ദിനേഷ് നക്രാണിയെയാണ് ഷാംസി പിന്തള്ളിയത്. നക്രാണി 16 മല്‍സരങ്ങില്‍ നിന്നും 31 വിക്കറ്റുകളോടെയായിരുന്നു നേരത്തേ തലപ്പത്ത്. ഇതാണ് ഒരു വിക്കറ്റ് കൂടുതല്‍ നേടി ഷാംസി മെച്ചപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷമാദ്യമായിരുന്നു ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഒന്നാമനായത്. അതിനു ശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാംസ്ഥാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഷാംസി ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. 5.73 ഇക്കോണമി റേറ്റിലാണ് ഈ കലണ്ടര്‍ വര്‍ഷത്തില്‍ അദ്ദേഹം 32 പേരെ പുറത്താക്കിയത്. ഇത്രയും വിക്കറ്റുകളെടുക്കാന്‍ സ്പിന്നര്‍ക്കു 20 മല്‍സരങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

2

രണ്ടു തവണ നാലും നേട്ടം കുറിക്കാന്‍ ഷാംസിക്കു സാധിച്ചു. 25 റണ്‍സ് വഴങ്ങി നാലു പേരെ പുറത്താക്കിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയും ഈ കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന പദവിക്കായി മല്‍സരരംഗത്തുണ്ട്. അദ്ദേഹം 18 മല്‍സരങ്ങളില്‍ നിന്നും 28 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. നേരത്തേ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേരിലായിരുന്നു. 2016ല്‍ 21 ടി20കളില്‍ നിന്നും 28 വിക്കറ്റുകളായിരുന്നു ബുംറ വീഴ്ത്തിയത്.

2018ല്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രു ടൈ ഈ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. 19 മല്‍സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളോടെയായിരുന്നു ടൈ ബുംറയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. ഇതേ വര്‍ഷം പാകിസ്താന്‍ സ്പിന്നര്‍ ഷദാബ് ഖാന്‍ 19 മല്‍സരങ്ങളില്‍ നിന്നും 28 വിക്കറ്റുകളുമായി രണ്ടാമതെത്തിയിരുന്നു. 2019ല്‍ മൂന്നു പേര്‍ 28 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. നേപ്പാളിന്റെ സന്ദീപ് ലാമിച്ചാനെ, കെസി കരണ്‍, നെതര്‍ലാന്‍ഡ്‌സിന്റെ ബ്രെന്‍ഡന്‍ ഗ്ലോവര്‍ എന്നിവര്‍ക്കാണ് 28 വിക്കറ്റുകള്‍ വീതം ലഭിച്ചത്.

Story first published: Saturday, October 30, 2021, 18:29 [IST]
Other articles published on Oct 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+