For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ചാംപ്യന്‍മാര്‍ക്കു രക്ഷയില്ല, വിന്‍ഡീസിന് തോല്‍വി തന്നെ- സൗത്താഫ്രിക്ക ജയിച്ചു

എട്ടു വിക്കറ്റിനാണ് സൗത്താഫ്രിക്കയുടെ വിജയം

1
South Africa vs West Indies Highlights-South Africa beat West Indies by 8 wickets | Oneindia

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ കഷ്ടകാലം തുടരുന്നു. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വിന്‍ഡീസ് പരാജയം രുചിച്ചു. സൗത്താഫ്രിക്കയാണ് എട്ടു വിക്കറ്റിനു വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. തൊട്ടുമുമ്പത്തെ കളിയില്‍ ഓസ്‌ട്രേലിയയോടു സൗത്താഫ്രിക്ക തോറ്റിരുന്നു. ഇംഗ്ലണ്ടിനു പിന്നാലെ സൗത്താഫ്രിക്കയോടും തോറ്റതോടെ വിന്‍ഡീസിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് 144 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക വിജത്തിലെത്തി. റണ്‍ചേസില്‍ സൗത്താഫ്രിക്കയുടെ തുടക്കം പാളിയെങ്കിലും അവര്‍ പതറിയില്ല. ക്യാപ്റ്റന്‍ ടെംബ ബവുമ ആന്ദ്രെ റസ്സലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ ഒരൊവറില്‍ നാലു റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക. എയ്ഡന്‍ മര്‍ക്രാമിന്റെ (51*) അപരാജിത ഫിഫ്റ്റിയും റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (43*), റീസ്സ ഹെന്‍ഡ്രിക്‌സ് (39) എന്നിവരുടെ ഇന്നിങ്‌സുകളും സൗത്താഫ്രിക്കയെ അനായാസ വിജയത്തിലെത്തിച്ചു.

2

വെറും 26 ബോളില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം 51 റണ്‍സെടുത്ത മര്‍ക്രാമിന്റെ പ്രകടനമാണ് സൗത്താഫ്രിക്കയുടെ വിജയം വേഗത്തിലാക്കിയത്. വാന്‍ഡര്‍ ഡ്യുസെന്‍ 51 ബോളില്‍ മൂന്നു ബൗണ്ടറികളടിച്ചപ്പോള്‍ ഹെന്‍ഡ്രിക്‌സ് 30 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ക്യാപ്റ്റന്‍ ബവുമയ്ക്കു രണ്ടു റണ്‍സെടുക്കാനേ ആയുള്ളൂ.

നേരത്തേ മികച്ച തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കാതിരുന്നതാണ് വിന്‍ഡീസിനു തിരിച്ചടിയായത്. എട്ടു വിക്കറ്റിനു 143 റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. 56 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് ടോപ്‌സ്‌കോറര്‍. 35 ബോളില്‍ ആറു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. കരെണ്‍ പൊള്ളാര്‍ഡ് 26 റണ്‍സിന് പുറത്തായി. ലെന്‍ഡ്ല്‍ സിമ്മണ്‍സ് (16), നിക്കോളാസ് പൂരന്‍ (12), ക്രിസ് ഗെയ്ല്‍ (12) എന്നിവരാണ് രണ്ടടക്കം കടന്ന മറ്റുള്ളവര്‍.

3

10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 65 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ മുഴുവന്‍ വിക്കറ്റുകളും ബാക്കിയുണ്ടായിട്ടും അടുത്ത 10 ഓവറില്‍ 76 റണ്‍സ് മാത്രമേ നേടാനായുള്ളൂ. എട്ടു വിക്കറ്റുകളും അവര്‍ കളഞ്ഞുകുളിച്ചു. മൂന്നു വിക്കറ്റുകളെടുത്ത ഡ്വെയ്ന്‍ പ്രെട്ടോറിയസും രണ്ടു വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജും ചേര്‍ന്നാണ് വിന്‍ഡീസിനെ ഒതുക്കിയത്.

ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായാണ് വിന്‍ഡീസും സൗത്താഫ്രിക്കയും ഇറങ്ങിയത്. മക്കെയോക്കു പകരം ഹെയ്ഡന്‍ വാല്‍ഷ് വിന്‍ഡീസ് ടീമിലേക്കു വന്നു. സൗത്താഫ്രിക്കയാവട്ടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കിന്റണ്‍ ഡികോക്കില്ലാതെയാണ് കളിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഡികോക്കിന്റെ പിന്‍മാറ്റമെന്നു ബവുമ അറിയിച്ചു. പകരം റീസ്സ ഹെന്‍ഡ്രിക്‌സാണ് പ്ലെയിങ് ഇലവനിലെത്തിയത്.

4

നേരത്തേ നടന്ന സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനോടു ദയനീയ പരാജയമായിരുന്നു വിന്‍ഡീസ് നേരിട്ടത്. ആറു വിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ചുകയറുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഓസ്‌ട്രേലിയയോടു അഞ്ചു വിക്കറ്റിനു പൊരുതിത്തോല്‍ക്കുകയായിരുന്നു സൗത്താഫ്രിക്ക. ഇംഗ്ലണ്ടുമായി നടന്ന മല്‍സരത്തില്‍ ചാംപ്യന്മാര്‍ക്കു ചേര്‍ന്ന പ്രകടനമായിരുന്നില്ല വിന്‍ഡീസിന്റേത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ക്കു 15 ഓവര്‍ പോലും ക്രിസീല്‍ നില്‍ക്കാനായില്ല. വെറും 55 റണ്‍സിനു കരെണ്‍ പൊള്ളാര്‍ഡ് നയിച്ച വിന്‍ഡീസ് ഓള്‍ഔട്ടാവുകയായിരുന്നു.

ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്കയാവട്ടെ ഓസ്‌ട്രേലിയക്കെതിരേ അവസാനത്തെ ഓവര്‍ വരെ പൊരുതിയായിരുന്നു കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയ്ക്കു നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടിയില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് ഓസീസ് ലക്ഷ്യം കാണുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

വെസ്റ്റ് ഇന്‍ഡീസ്- ലെന്‍ഡ്ല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ, അകീല്‍ ഹൊസെയ്ന്‍, ഹെയ്ഡന്‍ വാല്‍ഷ്, രവി രാംപോള്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മര്‍ക്രാം, ഹെന്‍ റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ്് ഷാംസി.

Story first published: Tuesday, October 26, 2021, 19:24 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+