For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ബംഗ്ലാദേശിനെ എറിഞ്ഞിട്ടു, തകര്‍പ്പന്‍ ജയവുമായി സൗത്താഫ്രിക്ക മുന്നോട്ട്

ആറു വിക്കറ്റിനാണ് സൗത്താഫ്രിക്കയുടെ വിജയം

1

അബുദാബി: ടി20 ലോകകപ്പില്‍ ഗംഭീര വിജയത്തോടെ സൗത്താഫ്രിക്ക സെമി ഫൈനല്‍ ബെര്‍ത്തിന് ഒരുപടി കൂടി അടുത്തു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ആറു പോയിന്റോടെ അവര്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. ബൗളിങ് മികവിലാണ് നേരത്തേ തന്നെ തന്നെ സെമി പ്രതീക്ഷ അസ്തമിച്ച ബംഗ്ലാദേശിനെ സൗത്താഫ്രിക്ക നിഷ്പ്രഭരാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ബംഗ്ലാദേശ് സൗത്താഫ്രിക്കയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ തരിപ്പണമായി. 18.2 ഓവറില്‍ വെറും 84 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. മെഹദി ഹസന്‍ (27), ലിറ്റണ്‍ ദാസ് (24), ഷമിം ഹുസൈന്‍ (11) എന്നിവരൊഴികെ ആരും തന്നെ രണ്ടക്കത്തിലെത്തിയില്ല.
മറുപടിയില്‍ സൗത്താഫ്രിക്ക 13.3 ഓവറില്‍ നാലു വിക്കറ്റിനു വിജയത്തിലെത്തുകയായിരുന്നു.

2

പുറത്താവാതെ 31 റണ്‍സെടുത്ത നായകന്‍ ടെംബ ബവുമയാണ് ടോപ്‌സ്‌കോറര്‍. 28 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. റാസ്സി വാന്‍ ഡര്‍ ഡ്യുസെന്‍ 22ഉം ക്വിന്റണ്‍ ഡികോക്ക് 16 റണ്‍സുമെടുത്തു പുറത്തായി. റീസ്സ ഹെന്‍ഡ്രിക്‌സ് (4), എയ്ഡന്‍ മര്‍ക്രാം (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. മെഹദി ഹസനും നസും അഹമ്മദിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയില്‍ നിന്നും ബംഗ്ലാദേശ് നാലിന് 34 റണ്‍സിലേക്കും ഏഴിന് 64 റണ്‍സിലേക്കും കൂപ്പുകുത്തുകയായിരുന്നു. ഓരോ ഓവറിലും അവരുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒടുവില്‍ 84 റണ്‍സിന് ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. മികച്ചൊരു കൂട്ടുകെട്ട് പോലും ബംഗ്ലാദേശ് ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. ആദ്യ വിക്കറ്റില്‍ ലിറ്റണ്‍- നയീം സഖ്യം നേടിയ 22 റണ്‍സാണ് അവരുടെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.

3

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത പേസ് ജോടികളായ കാഗിസോ റബാഡയും ആന്റിച്ച് നോര്‍ക്കിയയും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. റബാഡ നാലോവറില്‍ 20 റണ്‍സിനാണ് മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ നോര്‍ക്കിയ 3.2 ഓവറില്‍ എട്ടു റണ്‍സിനാണ് മൂന്നു വിക്കറ്റുകളെടുത്തത്. തബ്രെയ്‌സ് ഷാംസിക്കു രണ്ടു വിക്കറ്റ് ലഭിച്ചു. ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ ഓസ്‌ട്രേലിയയോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു സൗത്താഫ്രിക്കയുടെ തുടക്കം. എന്നാല്‍ ഇതില്‍ നിന്നും ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കു സാധിച്ചു. രണ്ടാമത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട സൗത്താഫ്രിക്ക മൂന്നാമങ്കത്തില്‍ ശ്രീലങ്കയെ നാലു വിക്കറ്റിനും തോല്‍പ്പിക്കുകയായിരുന്നു.

അതേസമയം, യോഗ്യതാ റൗണ്ട് കടമ്പ കടന്നായിരുന്നു ബംഗ്ലാദേശ് സൂപ്പര്‍ 12ലേക്കു വന്നത്. പക്ഷെ മരണഗ്രൂപ്പായ ഒന്നിലുള്‍പ്പെട്ടത് അവര്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കി തീര്‍ത്തു. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോടു അഞ്ചു വിക്കറ്റിനു തോറ്റായിരുന്നു ബംഗ്ലാദേശ് തുടങ്ങിയത്. തുടര്‍ന്നുള്ള കളികളിലും പരാജയം അവരെ വേട്ടയാടി. ഇംഗ്ലണ്ടിനോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ ബംഗ്ലാദേശ് മൂന്നാമത്തെ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു മൂന്നു റണ്‍സിനും കീഴടങ്ങുകയായിരുന്നു. ജയിക്കാവുന്ന മല്‍സരമായിരുന്നു അവര്‍ കൈയെത്തുംദൂരത്ത് കൈവിട്ടത്.

പ്ലെയിങ് ഇലവന്‍

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ് ഷാംസി.

ബംഗ്ലാദേശ്- മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, ഷമീം ഹുസൈന്‍, മെഹ്ദി ഹസന്‍, നസും അഹമ്മദ്, ശരിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്.

Story first published: Tuesday, November 2, 2021, 18:47 [IST]
Other articles published on Nov 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+