Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അഫ്രീഡിയുടെ റെക്കോര്‍ഡ് പഴങ്കഥ, വമ്പന്‍ റെക്കോര്‍ഡിട്ട് ഷാക്വിബ്

1

ഷാര്‍ജ: ഐസിസി ടി20 ലോകകപ്പിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാനായി മാറിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍. സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലാണ് ഷാക്വിബ് ചരിത്രം കുറിച്ചത്. നേരത്തേ പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് താരം തിരുത്തിയത്. വെറും 29 മല്‍സരങ്ങളില്‍ നിന്നും 41 വിക്കറ്റുകളാണ് ഷാക്വിബിന്റെ പേരിലുള്ളത്.

നേരത്തേ 39 വിക്കറ്റുകളോടെയായിരുന്നു അഫ്രീഡി ലോകകപ്പിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായത്. ഈ നേട്ടത്തോടൊപ്പം ഇത്തവണത്തെ യോഗ്യതാ റൗണ്ടില്‍ അദ്ദേഹമെത്തിയിരുന്നു. പപ്പുവ ന്യു ഗ്വിനിക്കെതിരായ മല്‍സരത്തിലായിരുന്നു ഇത്. ലങ്കയുമായുള്ള സൂപ്പര്‍ 12 പോരില്‍ രണ്ടു വിക്കറ്റുകളെടുത്ത ഷാക്വിബ് 41 വിക്കറ്റുകളുമായി പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

ലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഒമ്പതാം ഓവറിലായിരുന്നു ഷാക്വിബിന്റെ ചരിത്രനേട്ടം. ആദ്യ ബോളില്‍ തന്നെ പതും നിസ്സന്‍കയെ ബൗള്‍ഡാക്കി ഷാക്വിബ് അഫ്രീഡിയെ പിന്തള്ളി ലോക റെക്കോര്‍ഡ് കുറിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ 40ാമത്തെ വിക്കറ്റായിരുന്നു ഇത്. ഈ ഓവറില്‍ തന്നെ ഷാക്വിബ് ഒരു വിക്കറ്റ് കൂടി വീഴ്ത്തി റെക്കോര്‍ഡ് ഒന്നുകൂടി മെച്ചപ്പെടുത്തി. നാലാമത്തെ ബോൡ പുതുതായി ക്രീസിലെത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോയെയും അദ്ദേഹം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Story first published: Sunday, October 24, 2021, 19:19 [IST]
Other articles published on Oct 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+