For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അയര്‍ലാന്‍ഡിന്റെ കഥ കഴിച്ച് ലങ്കയ്ക്കു യോഗ്യത, നമീബിയക്കും ജയം

70 റണ്‍സിനാണ് ലങ്കയുടെ വിജയം

1

അബുദാബി: മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക ക്വാളിഫയറില്‍ തുടര്‍ച്ചയായ വിജയത്തോടെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടി. ക്വാളിയറില്‍ നിന്നും ഇത്തവണ സൂപ്പര്‍ 12ലേക്കു മുന്നേറിയ ആദ്യത്തെ ടീം കൂടിയാണ് ലങ്ക. ഗ്രൂപ്പ് എയിലെ രണ്ടാംറൗണ്ടില്‍ അയര്‍ലാന്‍ഡിനെ 70 റണ്‍സിനാണ് ലങ്ക കശാപ്പ് ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ നമീബിയ ആറു വിക്കറ്റിനു നെതര്‍ലാന്‍ഡ്‌സിനെയും പരാജയപ്പെടുത്തി. നമീബിയയുടെ ആദ്യ ജയമായിരുന്നു ഇതെങ്കില്‍ നെതര്‍ലാന്‍ഡ്‌സിന്റെ രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്.

അയര്‍ലാന്‍ഡിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലങ്ക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 171 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. വനിന്ദു ഹസരംഗയുടെയും ഓപ്പണര്‍ പതും നിസങ്കയുടെയും തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ലങ്കയെ ശക്തമായ നിലയിലെത്തിച്ചത്. അഞ്ചാമനായി ഇറങ്ങിയ ഹസരംഗ 47 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമക്കം വാരിക്കൂട്ടിയത് 71 റണ്‍സാണ്. നിസങ്കയാവട്ടെ 47 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 61 റണ്‍സും അടിച്ചെടുത്തു. നായകന്‍ ദസുന്‍ ഷനകയാണ് 21* (11 ബോള്‍, 2 ബൗണ്ടറി, 1 സിക്‌സര്‍) ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. അയര്‍ലാന്‍ഡിനായി ജോഷ്വ ലിറ്റില്‍ നാലു വിക്കറ്റുകളെടുത്തു. മാര്‍ക്ക് എയ്ഡര്‍ക്കു രണ്ടു വിക്കറ്റും ലഭിച്ചു.

2

മറുപടി ബാറ്റിങില്‍ ലങ്കന്‍ ബൗളിങിനു മുന്നില്‍ ഐറിഷ് ടീം ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു. 18.3 ഓവറില്‍ വെറും 101 റണ്‍സിന് അയര്‍ലാന്‍ഡിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നി (41), കേര്‍ട്ടിസ് കാംബെര്‍ (24) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റുകളെടുത്ത മഹീഷ് തീക്ഷണയാണ് അയര്‍ലാന്‍ഡിന്റെ അന്തകനായി മാറിയത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ചാമിക കരുണരത്‌നെയും ലഹിരു കുമാരയും മികച്ച പിന്തുണ നല്‍കി. വനിന്ദു ഹസരംഗയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ വൈകീട്ട് നടന്ന ആദ്യ ക്വാളിഫയറില്‍ നമീബിയക്കെതിരേ നെതര്‍ലാന്‍ഡ്‌സായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. നാലു വിക്കറ്റിന് 164 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടാന്‍ ഡച്ച് ടീമിനു സാധിച്ചു. ഓപ്പണര്‍ മാക്‌സ് ഒഡോഡാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 56 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം 70 റണ്‍സ് നേടി. കോളില്‍ അക്കെര്‍മാന്‍ 35 റണ്‍സെടുത്തു പുറത്തായി.

3

മറുപടി ബാറ്റിങില്‍ 165 എന്ന വിജയലക്ഷ്യം നമീബിയക്കു കാര്യമായ വെല്ലുവിളി സൃഷ്ടിച്ചില്ല. ഒരോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ നമീബിയ വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ അവര്‍ സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. പുറത്താവാതെ 66 റണ്‍സെടുത്ത ഡേവിഡ് വിയെസാണ് നമീബിയയുടെ ഹീറോ. 40 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് 32 റണ്‍സ് നേടി. വിയെസാണ് മാന്‍ ഓഫ് ദി മാച്ച്.

Photo credit

Story first published: Wednesday, October 20, 2021, 23:23 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+