For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് ടീം ചെയ്യേണ്ടത്- ബാബറിന് അക്തറുടെ ഉപദേശം

ഇതുവരെ ഇന്ത്യയെ പാക് ടീം തോല്‍പ്പിച്ചിട്ടില്ല

1

ഐസിസി ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള വമ്പന്‍ പോരാട്ടത്തിനു മുമ്പ് ക്യാപ്റ്റന്‍ ബാബര്‍ ആസമിനു നിര്‍ണായക ഉപദേശം നല്‍
കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയെ ഇതുവരെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനു സാധിച്ചിട്ടില്ല. ടി20 ലോകകപ്പില്‍ അഞ്ചു തവണ ഏറ്റമുട്ടിയപ്പോഴും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഏകദിന ലോകകപ്പിലും ഇന്ത്യയെ ഒരിക്കല്‍പ്പോലും പാക് ടീം പരാജയപ്പെടുത്തിയിട്ടില്ല. 7-0 എന്ന മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്.

ലോക ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയമായ ടീം കൂടിയാണ് പാകിസ്താന്‍. തങ്ങളുടേതായ ദിവസം ഏതു വമ്പന്‍മാരെയും തോല്‍പ്പിക്കാന്‍ അവര്‍ക്കു സാധിക്കും. അതേസമയം, ഏതു ചെറിയ എതിരാളികളോടും തോല്‍വി സമ്മതിക്കുകയും ചെയ്യും. ഇന്ത്യക്കെതിരേ ഇത്തവണ ഭാഗ്യം തങ്ങളോടൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ബാബര്‍ ആസവും സംഘവും.

2

ട്വിറ്ററിലൂടെയാണ് പാക് നായകന്‍ ബാബറിനു അക്തര്‍ ഉപദേശം നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ടൊരു കാര്യം, ഏറ്റവുമാദ്യം നിങ്ങള്‍ ഭയമില്ലാതെ കളിക്കുകയാണ് വേണ്ടതെന്നായിരുന്നു ബാബര്‍ ആസമിനെ ടാഗ് ചെയ്ത് അക്തര്‍ ട്വീറ്റ് ചെയ്തത്. ഇതുവരെ ഇന്ത്യയെ ലോകകപ്പുകളില്‍ തോല്‍പ്പിക്കാനായിട്ടില്ലെന്ന സമ്മര്‍ദ്ദം തീര്‍ച്ചയായും പാകിസ്താനുണ്ടാവും. ഇത് മുഖവിലയ്‌ക്കെടുക്കാതെ നിര്‍ഭയരായി, ആത്മവിശ്വാസത്തോടെ കളിക്കാനാണ് ബാബറോടും സംഘത്തോടും റാവല്‍പിണ്ടി എക്‌സ്പ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തവണത്തെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമായി ഇതിനകം ഇന്ത്യ- പാക് ക്ലാസിക്ക് മാറിക്കഴിഞ്ഞു. മണിക്കൂറുകള്‍ക്കകമായിരുന്നു ഈ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവില്‍ പരമ്പര കളിക്കുന്നില്ലെന്നതിനാല്‍ തന്നെ ഇരുവരും ഏറ്റുമുട്ടുമ്പോഴെല്ലാം അതിന് വന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. 2012ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി പരമ്പര കളിച്ചത്. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ പരമ്പരയും നിര്‍ത്തലാക്കുകയായിരുന്നു. അതിനു ശേഷം ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇന്ത്യ- പാക് പോരാട്ടം ആസ്വദിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരം ലഭിക്കാറുള്ളൂ.

3

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യ- പാകിസ്താന്‍ പോരാട്ടം കണ്ടത്. അന്നു രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു. നിലവിലെ പാക് ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ക്യാപ്റ്റന്‍ ബാബര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റോളാണ് ബാബറിന് പാക് ടീമിലുള്ളത്. ലോക രണ്ടാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹം ബാറ്റിങില്‍ തിളങ്ങിയാല്‍ ഇന്ത്യയെ വീഴ്ത്താന്‍ കഴിയുമെന്നാണ് പാക് കണക്കുകൂട്ടല്‍. ബാബറിന്റെ കരിയറിലെ കന്നി ടി20 ലോകകപ്പ് മല്‍സരം കൂടിയാണിത്. മാത്രമല്ല കന്നി മല്‍സരത്തില്‍ തന്നെ ക്യാപ്റ്റന്റെ അധികച്ചുമതല കൂടി അദ്ദേഹത്തിനുണ്ട്. മാത്രമല്ല ആദ്യ കളിയില്‍ തന്നെ ചിരവൈരികളായ ഇന്ത്യയെയാണ് ലഭിച്ചിരിക്കുന്നത് എന്നത് ബാബറിന്റെ വെല്ലുവിളി ഇരട്ടിയാക്കുന്നു.

ബാബറിനു മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ കന്നി ലോകകപ്പ് കൂടിയാണിത്. അതോടൊപ്പം ടീമിനെ അദ്ദേഹം നയിക്കുന്ന അവസാനത്തെ ലോകകപ്പും ഇതു തന്നെയായിരിക്കും. ടൂര്‍ണമെന്റിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു കോലി പ്രഖ്യാപിച്ചിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് പാകിസ്താനെതിരേ ടി20 ലോകകപ്പില്‍ കോലിക്കുള്ളത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 169 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 2016ലെ അവസാനത്തെ ടി20 ലോകകപ്പിലും പാകിസ്താനെതിരേ കോലി 55 റണ്‍സെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരവും 100ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്ത്യക്കാരനും കോലിയാണ്.

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.

Story first published: Sunday, October 24, 2021, 18:24 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+