Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: മിന്നല്‍ വേഗം! അതിവേഗക്കാരനായി പാക് ഫാസ്റ്റ് ബൗളറും, നോര്‍ക്കിയക്കൊപ്പം

1

ദുബായ്: ഇത്തവണത്തിലെ ടി20 ലോകകപ്പിലെ അതിവേഗക്കാരനായ രണ്ടാമത്ത െമാറിയിരിക്കുകയാണ് പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്. അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ട് മല്‍സരത്തിലാണ് റൗഫ് ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞിരിക്കുന്നത്. 153 കിമി വേഗതയുള്ളതായിരുന്നു താരത്തിന്റെ ഒരു ബോള്‍. ഇതോടെ സൗത്താഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയയുടെ റെക്കോര്‍ഡിനൊപ്പം റൗഫ് എത്തുകയും ചെയ്തു. നേരത്തേ നോര്‍ക്കിയയും 153 കിമി വേഗതയില്‍ ബൗള്‍ ചെയ്തിരുന്നു.

അഫ്ഗാനെതിരേ റൗഫ് മാത്രമല്ല മറ്റൊരു ഫാസ്റ്റ് ബൗളറായ ഷഹീന്‍ അഫ്രീഡിയും വേഗത കൊണ്ട് വിസ്മയിപ്പിച്ചു. ഷഹീനും കളിയില്‍ 150 കിമിയെന്ന മാന്ത്രികസംഖ്യയില്‍ ഒരു തവണയെത്തി. ഷഹീന്‍ 150 കിമിക്കു മുകൡല്‍ ബൗള്‍ ചെയ്ത ശേഷമായിരുന്നു ഹാരിസ് ഇതിനെ കവച്ചുവയ്ക്കുന്ന പന്തെറിഞ്ഞത്. അഫ്ഗാന്‍ താരം അസ്ഗര്‍ അഫ്ഗാനെതിരേയായിരുന്നു 151 കിമി വേഗതയിലെത്തിയ ഷഹീന്റെ തകര്‍പ്പന്‍ യോര്‍ക്കര്‍. പക്ഷെ അതില്‍ നിന്നും രക്ഷപ്പെടാന്‍ അസ്ഗറിനു കഴിഞ്ഞു.

2

പിന്നീടായിരുന്നു റൗഫ് 153 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് നോര്‍ക്കിയക്കൊപ്പമെത്തിയത്. ഇതാദ്യമായല്ല ടൂര്‍ണമെന്റില്‍ അദ്ദേഹം 150 കിമിക്കു മുകളില്‍ വേഗത്തില്‍ ബൗള്‍ ചെയ്തത്. നേരത്തേ 152 കിമി വേഗതയില്‍ പന്തെറിഞ്ഞ റൗഫ് വേഗമേറിയ ബൗളര്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഈ ലോകകപ്പിലെ ഇതുവരെയുള്ള വേഗമേറിയ നാലു ഫാസ്റ്റ് ബൗളര്‍മാരെയെടുത്താല്‍ നോര്‍ക്കിയ, റൗഫ് എന്നിവര്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്ത് ഷഹീന്‍ അഫ്രീഡിയും (151 കിമി) നാലാമത് ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയുമാണ് (150 കിമി).

പാകിസ്താന് തുടര്‍ച്ചയായ മൂന്നാം വിജയം

അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ പാകിസ്താന്‍ വിജയിച്ചു കയറി. ത്രില്ലിങ് റണ്‍ചേസില്‍ അഞ്ചു വിക്കറ്റിനായിരുന്നു പാക് വിജയം. അവരുടെ ഹാട്രിക് വിജയമായിരുന്നു ഇത്. പാകിസ്താന്‍ ഇതോടെ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 147 റണ്‍സാണ് നേടിയത്. പുറത്താവാതെ 35 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഗുല്‍ബദിന്‍ നയ്ബുമാണ് മുഖ്യ സ്‌കോറര്‍മാര്‍. അപരാജിതമായ ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സെടുത്തു. ഇതാണ് അഫ്ഗാനെ 147ലെത്തിച്ചത്. പാകിസ്താനു വേണ്ടി ഇമാദ് വസീം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിയില്‍ ഒരോവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റിന് പാകിസ്താന്‍ ലക്ഷ്യത്തിലെത്തി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് ടോപ്‌സ്‌കോറര്‍. 47 ബോളില്‍ നാലു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ഫഖര്‍ സമാന്‍ (31), ആസിഫ് അലി (25*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അവസാനത്തെ രണ്ടോവറില്‍ 24 റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. 19ാം ഓവറില്‍ നാലു സിക്‌സറടക്കം 24 റണ്‍സ് വാരിക്കൂട്ടിയ അലി പാകിസ്താന്റെ ഹീറോയായി മാറി. അലി തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. അഫ്ഗാനു വേണ്ടി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്, നവീനുല്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍.

Story first published: Saturday, October 30, 2021, 0:23 [IST]
Other articles published on Oct 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+