Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ ആഗ്രഹം നടന്നില്ല, സ്‌കോട്ട്‌ലാന്‍ഡിനെ തുരത്തി കിവീസ്

1

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ തങ്ങളുടെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ന്യൂസിലാന്‍ഡിന്റെ തോല്‍വി കാത്തിരുന്ന ഇന്ത്യന്‍ ടീമിനു നിരാശ. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടില്‍ ചെറു ടീമായ സ്‌കോട്ട്‌ലാന്‍ഡിനെ 16 റണ്‍സിനു തകര്‍ത്തുവിട്ട കിവീസ് ഇന്ത്യയുടെ സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി. അതോടൊപ്പം അവരുടെ സെമി പ്രതീക്ഷകള്‍ വര്‍ധിക്കുകയും ചെയ്തു. ഈ കളിയില്‍ സ്‌കോട്ടിഷ് ടീം കിവികളെ അട്ടിമറിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുമായിരുന്നു.

173 റണ്‍സിന്റെ വലിയ വിജയലക്ഷ്യം സ്‌കോട്ട്‌ലാന്‍ഡിനു മുന്നില്‍ ന്യൂസിലാന്‍ഡ് വച്ചപ്പോള്‍ തന്നെ മല്‍സരഫലം എന്തായിരിക്കുമെന്ന് വ്യക്തമായിരുന്നു. പക്ഷെ സ്‌കോട്ട്‌ലാന്‍ഡ് നന്നായി തന്നെ പൊരുതി. ഇന്ത്യന്‍ ബാറ്റിങ് നിര മുട്ടിടിച്ച കിവീസ് ബൗളര്‍മാരെ ഒരു കൂസലുമില്ലാതെയാണ് സ്‌കോട്ടിഷ് ടീം നേരിട്ടത്. ഒടുവില്‍ അഞ്ചു വിക്കറ്റിന് 156 റണ്‍സെടുത്ത് സ്‌കോട്ട്‌ലാന്‍ഡ് തോല്‍വി സമ്മതിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയോടെ അവരുടെ സെമി പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.

റണ്‍ചേസില്‍ സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. പുറത്താവാതെ 42 റണ്‍സെടുത്ത മൈക്കല്‍ ലീസ്‌കാണ് ടോപ്‌സ്‌കോറര്‍. വെറും 20 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 27 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ജോര്‍ജ് മന്‍സേ (22), റിച്ചി ബെറിങ്ടണ്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റന്‍ കൈല്‍ കോട്‌സര്‍ (17), കലും മക്ക്‌ലിയോഡ് (12) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ന്യൂസിലാന്‍ഡിനു വേണ്ടി ട്രെന്റ് ബോള്‍ട്ടും ഇഷ് സോധിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ടിം സൗത്തിക്കു ഒരു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് 172 റണ്‍സെടുത്തത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ (93) തകര്‍പ്പന്‍ ഇന്നിങ്‌സാണ് അവരെ മികച്ച ടോട്ടലിലെത്തിച്ചത്. 56 ബോളില്‍ ആറു ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗപ്റ്റില്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഗ്ലെന്‍ ഫിലിപ്‌സാണ് (33) മറ്റൊരു പ്രധാന സ്‌കോറര്‍. 37 ബോള്‍ നേരിട്ട താരം ഒരു സിക്‌സറടിച്ചു. മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. ഡാരില്‍ മിച്ചെല്‍ (13), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (0), ഡെവന്‍ കോണ്‍വേ (1) എന്നിവര്‍ നിരാശപ്പെടുത്തി.

3

മൂന്നിന് 52 റണ്‍സെന്ന നിലയില്‍ പതറിയ ന്യൂസിലാന്‍ഡിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് ഗപ്റ്റില്‍- ഫിലിപ്‌സ് ജോടിയാണ്. നാലാം വിക്കറ്റില്‍ 105 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. കിവീസിന്റെ ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ ജിമ്മി നീഷാം (10*), മിച്ചെല്‍ സാന്റ്‌നര്‍ (2*) എന്നിവര്‍ പുറത്താവാതെ നിന്നു. സ്‌കോട്ട്‌ലാന്‍ഡിനു വേണ്ടി സഫ്യാന്‍ ഷരീഫ്, ബ്രാഡ്‌ലി വീല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ, ട്രെന്റ് ബോള്‍ട്ട്.

സ്‌കോട്ട്‌ലാന്‍ഡ്- കൈല്‍ കോട്‌സര്‍ (ക്യാപ്റ്റന്‍), ജോര്‍ജ് മന്‍സേ, മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), കലും മക്ക്‌ലിയോഡ്, റിച്ചി ബെറിങ്ടണ്‍, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, അലെ്ഡയര്‍ ഇവാന്‍സ്, സഫ്യാന്‍ ഷരീഫ്, ബ്രാഡ്‌ലി വീല്‍.

Story first published: Wednesday, November 3, 2021, 19:28 [IST]
Other articles published on Nov 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+