Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാര്‍ദിക്കിനെ തിരിച്ചയക്കാന്‍ ആലോചിച്ചു, പാടില്ലെന്നു പറഞ്ഞത് ധോണി!

പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയരുകയാണ്. എന്നാല്‍ ഹാര്‍ദിക് ഇപ്പോഴും ടീമിലുണ്ടാവാന്‍ പ്രധാന കാരണം മുന്‍ ഇതിഹാസ നായകവും ഇന്ത്യയുടെ ഉപദേശകനായ എംഎസ് ധോണിയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ദേശീയ മാധ്യമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റിങില്‍ ഫ്‌ളോപ്പായ ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല. ഈ കാരണത്താല്‍ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കി താരത്തെ ഇന്ത്യയിലേക്കു തിരിച്ചയക്കാനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നതെന്നും പക്ഷെ ധോണിയാണ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക്കിന്റെ ഫിനിഷിങ് മികവ് ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യമാണെന്നും ധോണി സെലക്ടര്‍മാരെ ബോധ്യപ്പെടുത്തുകയായിരുന്നു.

 ധോണിയുടെ ഉറച്ച പിന്തുണ

ധോണിയുടെ ഉറച്ച പിന്തുണ

ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ മുംബൈയ്‌ക്കൊപ്പം നിറംമങ്ങിയതിനാലും ബൗള്‍ ചെയ്യാതിരുന്നതിനാലും ഹാര്‍ദിക്കിനെ ലോകകപ്പില്‍ കളിപ്പിക്കുന്നതിനോടു സെലക്ടര്‍മാര്‍ക്കു താല്‍പ്പര്യക്കുറവുണ്ടായിരുന്നു. ഹാര്‍ദിക്കിനെ ഇന്ത്യയിലേക്കു തിരിച്ചയക്കാനായിരുന്നു സെലക്ടര്‍മാര്‍ ആഗ്രഹിച്ചത് എന്നതാണ് സത്യം. പക്ഷെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട ധോണി ഇതിനെ അനുകൂലിച്ചില്ല. ഫിനിഷറായി ഹാര്‍ദിക്കിനെ ലോകകപ്പില്‍ ഇന്ത്യക്കു ഉപയോഗിക്കാവുന്നതാണെന്നും അതുകൊണ്ടു തന്നെ തിരിച്ചയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു വെളിപ്പെടുത്തി.

 ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ദുരൂഹത കഴിഞ്ഞ ആറു മാസത്തോളമായി തുടരുകയാണ്. അദ്ദേഹത്തിന്റെ തോളിനു പരിക്കേറ്റിട്ടുണ്ടെന്നാണ് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ചൂതാട്ടത്തിന്റെ പേരില്‍ ഫിറ്റായ ഒരു താരത്തിന് നിങ്ങള്‍ അവസരം നല്‍കാതിരിക്കുകയാണ്. ടീമിനു ഗുണം ചെയ്യാത്ത, അതോടൊപ്പം ഫിറ്റുമല്ലാത്ത ഒരു താരത്തെ നിങ്ങള്‍ കളിപ്പിക്കുകയുമാണ്. ഇതു ശരിയല്ല, നന്നായി പെര്‍ഫോം ചെയ്യുന്ന ഫിറ്റായിട്ടുള്ള മറ്റു കളിക്കാര്‍ക്കാണ് ഹാര്‍ദിക് കാരണം അവസരം നഷ്ടപ്പെടുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ഹാര്‍ദിക് ഇപ്പോള്‍ നെറ്റ്‌സില്‍ ചെറിയ തോതില്‍ ബൗളിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ജീവന്‍മരണ പോരാട്ടത്തില്‍ അദ്ദേഹം കളിച്ചേക്കുമെന്നും രണ്ടോവറെങ്കിലും ബൗള്‍ ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

 ചോദ്യം ചെയ്ത് പാട്ടീലും

ചോദ്യം ചെയ്ത് പാട്ടീലും

ഇന്ത്യയുടെ മുന്‍ സെലക്ടറും താരവുമായിരുന്ന സന്ദീപ് പാട്ടീലും ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് സംഘത്തിലുള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തിരുന്നു. കടുത്ത ഭാഷയിലായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ഒരു കളിക്കാരന്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ സെലക്ടര്‍മാര്‍ അയാളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഹാര്‍ദിക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല. സെലക്ടര്‍മാര്‍ക്കു അപ്പോള്‍ തന്നെ അയാള്‍ ലോകകപ്പ് ടീമില്‍ വേണ്ടെന്നു തീരുമാനമെടുക്കാമായിരുന്നു. ലോകകപ്പിനുള്ള 15 അംഗ ടീമിലെടുക്കുന്നതിനു മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാനാവാനും ഹാര്‍ദിക്കിനോടു സെലക്ടര്‍മാര്‍ക്കു ആവശ്യപ്പെടാമായിരുന്നെന്നും പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.
ഹാര്‍ദിക് ലോകകപ്പ് ടീമിലെത്തിയതില്‍ ആരെങ്കിലുമൊരാള്‍ ഉത്തരവാദിത്വമേറ്റെടുക്കണം. ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രി ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഹാര്‍ദിക് ഫിറ്റാണെന്നാണ് രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും നേരത്തേ പറഞ്ഞത്. ഒരു കളിയില്‍ ഫിറ്റല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് അയാള്‍ക്കു ഫിറ്റ്‌നസുണ്ടെന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയുക? ഇതു വെറുമൊരു പരമ്പരയോ, കളിയോ അല്ലെന്നും ലോകകപ്പാണെന്നും പാട്ടീല്‍ തുറന്നടിച്ചിരുന്നു.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Friday, October 29, 2021, 22:04 [IST]
Other articles published on Oct 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+