T20 World Cup: 'ഇവര്‍ നിര്‍ഭാഗ്യവാന്മാര്‍', ഈ അഞ്ച് ഇന്ത്യന്‍ താരങ്ങളും ലോകകപ്പ് കളിച്ചേക്കില്ല
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. നിരവധി യുവ പ്രതിഭകള്‍ ടീമിലുണ്ടെന്നതാണ് ഇന്ത്യയുടെ ശക്തി. വിരാട് കോലി,കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,റിഷഭ് പന്ത് എന്നിവരോടൊപ്പം സൂര്യകുമാറും ഇഷാന്‍ കിഷനും ചേര്‍ന്നാല്‍ ഏത് വമ്പന്മാരെയും കീഴടക്കാന്‍ ഇന്ത്യക്കാവും. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. കോലിക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമാവുന്ന ലോകകപ്പാണ് വരാനിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മനീഷ് പാണ്ഡെ
ഇന്ത്യയുടെ സീനിയര്‍ താരമായ മനീഷ് പാണ്ഡെയുടെ കരിയറിലെ അവസാന ടി20 ലോകകപ്പാണ് മുന്നിലുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനിയൊരു ലോകകപ്പില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല. എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മനീഷിന് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല. മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുന്ന മനീഷ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും നിരാശപ്പെടുത്തി.

സഞ്ജു സാംസണ്‍
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സഞ്ജു സാംസണിന്റെ മുന്നിലുള്ള അവസരമായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. ടി20യില്‍ ഒമ്പത് ഇന്നിങ്‌സില്‍ അവസരം ലഭിച്ചപ്പോള്‍ ഒരു തവണ പോലും 30ലധികം റണ്‍സ് സഞ്ജുവിന് നേടാനായില്ല. 27 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റിഷഭ് മുഖ്യ വിക്കറ്റ് കീപ്പറാവുമ്പോള്‍ കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി ഉണ്ട്. അതിനാല്‍ത്തന്നെ സഞ്ജുവിന് വിക്കറ്റ് കീപ്പറായി ഇടം ലഭിക്കാനുള്ള സാധ്യതയുമില്ല.

കുല്‍ദീപ് യാദവ്
ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ടി20 ലോകകപ്പില്‍ ഇടം ലഭിച്ചേക്കില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. യുസ് വേന്ദ്ര ചഹാല്‍,രാഹുല്‍ ചഹാര്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്കൊപ്പം ക്രുണാല്‍ പാണ്ഡ്യയും ഉണ്ടാവും. അതിനാല്‍ത്തന്നെ കുല്‍ദീപിന് അവസരം ലഭിക്കുക പ്രയാസമാണ്.

നവദീപ് സൈനി
ആര്‍സിബിയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെത്തിയ സൈനി മികച്ച വേഗമുള്ള ബൗളറാണെങ്കിലും സമീപകാലത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. തുടര്‍ച്ചയായി പരിക്കേറ്റ സൈനിക്ക് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സൈനിയും ഉള്‍പ്പെട്ടിരുന്നെങ്കിലും മത്സരത്തിനിടെ പരിക്കേറ്റു. ഇതോടെ മൂന്നാം ടി20 അദ്ദേഹത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുംറ,ഭുവി,ദീപക്,നടരാജന്‍,ശര്‍ദുല്‍ തുടങ്ങിയവരൊക്കെ പേസ് നിരയില്‍ ഇടം പിടിച്ചേക്കും.

ദേവ്ദത്ത് പടിക്കല്‍
ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങുന്ന ദേവ്ദത്ത് പടിക്കലിനും ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചേക്കില്ല. മികച്ച ഓപ്പണറാണെങ്കിലും ടി20 ലോകകപ്പില്‍ അവസരം കാത്ത് മറ്റ് ചില പ്രമുഖരുള്ളത് ദേവ്ദത്തിന് തിരിച്ചടിയാണ്. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,പൃഥ്വി ഷാ എന്നിവരെയെല്ലാം മറികടന്ന് സ്ഥാനം പിടിക്കുക ദേവ്ദത്തിന് പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications