T20 World Cup: ഇതു ഫൈനലോ? സ്‌റ്റേഡിയം കണ്ടാല്‍ ആരും സംശയിക്കും, പകുതി പോലും കാണികളില്ല!

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കാണാന്‍ കാണികളില്ല. സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ഇതു ലോകകപ്പ് ഫൈനല്‍ തന്നെയാണോയെന്നു ആരും സംശയിച്ചു പോവും. കാരണം ഇതേ വേദിയില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കൊമ്പുകോര്‍ത്തപ്പോള്‍ കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു. പക്ഷെ ഓസീസും കിവീസും തമ്മിലുള്ള കലാശപ്പോരിന് അതിന്റെ പകുതി പോലും കാണികള്‍ സ്‌റ്റേഡിയത്തിലേക്കു വന്നില്ലയെന്നത് ഐസിസിയെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.
നേരത്തേ നടന്ന ടൂര്‍ണമെന്റിലെ സൂപ്പര്‍ 12, സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കെല്ലാം ഇതിനേക്കാള്‍ കാണികള്‍ സ്‌റ്റേഡിയത്തിലേക്കു ഒഴുകിയിരുന്നു. ഇന്ത്യ, പാകിസ്താന്‍ ടീമുകളുടെ മല്‍സരങ്ങള്‍ക്കായിരുന്നു ഏറ്റവുമധികം കാണികള്‍ വന്നത്. പക്ഷെ ഇരുടീമുകളും ഫൈനല്‍ കാണാതെ പുറത്തായതോടെ ആരാധകര്‍ ടൂര്‍ണമെന്റിനെയും കൈവിടുകയായിരുന്നു.
ഫൈനലിനു സ്റ്റേഡിയത്തില്‍ മുഴുവനായി കാണികളെ പ്രവേശിപ്പിക്കാന്‍ ഐസിസി, ബിസിസിഐ, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ ചേര്‍ന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ടു തന്നെ ടിക്കറ്റിനു വലിയ ഡിമാന്റും പ്രതീക്ഷിച്ചിരുന്നു. 25,000 കാണികളെ ഉള്‍ക്കൊള്ളിക്കാവുന്നതായിരുന്നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം. ഫൈനലില്‍ ഇതു നിറയുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും ഒഴിഞ്ഞുകാണപ്പെട്ടു. വെറും 30-35 ശതമാനം കാണികള്‍ മാത്രമേ സ്റ്റേഡിയത്തിലെത്തിയുള്ളൂ.
ഏഷ്യന്‍ ടീമുകള്‍ക്കാണ് ദുബായ് സ്റ്റേഡിയത്തില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ഇന്ത്യ, പാകിസ്താന്‍ എന്നീ ടീമുകളെക്കൂടാതെ അഫ്ഗാനിസ്താന്‍ ടീമിന്റെ മല്‍സരങ്ങള്‍ക്കും കാണികള്‍ തിക്കിത്തിരക്കിയിരുന്നു. അഫ്ഗാന്റെ ചില മല്‍സരങ്ങള്‍ക്കിടെ അകത്തേക്കു ഇടിച്ചുകയറാന്‍ അഫ്ഗാന്‍ ഫാന്‍സ് സ്റ്റേഡിയത്തിനു പുറത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ ഫൈനലിന് ഇത്തരം യാതൊരു ബഹളങ്ങളും സ്റ്റേഡിയത്തിനു അകത്തോ, പുറത്തോ ഇല്ലായിരുന്നു.
173 റണ്‍സ് വിജയലക്ഷ്യം
ഫൈനലില്‍ 173 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ (85) വെടിക്കെട്ട് ഇന്നിങ്‌സാണ് കിവീസിനെ മികച്ച ടോട്ടലിലെത്തിച്ചത്. വെറും 48 ബോളിലാണ് 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം അദ്ദേഹം 85 റണ്‍സ് വാരിക്കൂട്ടിയത്. മാര്‍ട്ടിന്‍ ഗപ്റ്റിലാണ് (28) മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. രണ്ടു തവണ വില്ല്യംസണിന്റെ ക്യാച്ച് കൈവിട്ടത് ഓസ്‌ട്രേലിയക്കു തിരിച്ചടിയായി മാറി. ഓസീസിനു വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications