Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: താരങ്ങള്‍ക്ക് വിശ്രമം അനിവാര്യം, മാനസിക നില പ്രശ്‌നം- ക്രിസ് ശ്രീകാന്ത്

ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളായി വന്ന് സെമി കാണാതെ പുറത്തുപോവേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ടീമുള്ളത്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പില്‍ ശേഷിക്കുന്നത്. മൂന്ന് മത്സരത്തിലും വമ്പന്‍ ജയം നേടിയാലും ഇന്ത്യക്ക് സെമിയില്‍ കടുക്കുക പ്രയാസമാണ്.ഐപിഎല്ലിന് പിന്നാലെ ഇറങ്ങിയിട്ടും ഇത്രയും മികച്ച താരനിരയുണ്ടായിട്ടും ഒന്ന് പൊരുതാന്‍ പോലും ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.

ഇന്ത്യ ഇത്തരമൊരു തിരിച്ചടി നേരിടാനുള്ള പ്രധാന കാരണങ്ങളായി പലതും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ശരിയായ പ്രശ്‌നം താരങ്ങള്‍ക്ക് വിശ്രമം ഇല്ലാത്തതാണെന്ന് പറയാം. ആറാ മാസത്തോളമായി തുടര്‍ച്ചയായി ബയോബബിളില്‍ കഴിഞ്ഞ് കളിക്കേണ്ടി വരുന്നത് താരങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നുണ്ട്. വിശ്രമം ഇല്ലാത്തത് പ്രകടനത്തെ ബാധിച്ചുവെന്ന് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read : T20 World Cup 2021: 'താരങ്ങളാണ് റോബോട്ടുകളല്ല', ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സന്

1

ഇപ്പോഴിതാ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. താരങ്ങളുടെ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നാണ് ക്രിസ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്. 'താരങ്ങളെ പൂര്‍ണ്ണമായും ഞാന്‍ പിന്തുണക്കുന്നു. മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബിസിസി ഐ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ താരങ്ങളുടെ ശാരീരിക മാനസിക നിലക്ക് പ്രാധാന്യം നല്‍കേണ്ടതായുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. ടീമിന് ഏറ്റവും പിന്തുണ നല്‍കേണ്ട സമയമാണിത്'- ക്രിസ് ശ്രീകാന്ത് പറഞ്ഞു.

2

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്നവരാണ്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ ഇവര്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്. പക്ഷെ ബിസിസി ഐയുടെ തിരക്കേറിയ മത്സരക്രമം കാര്യങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രയാസകരമാക്കുന്നു. ടി20 ലോകകപ്പിന് ശേഷവും ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് തിരക്കേറിയ മത്സരങ്ങളാണ്. ഇത് ഇന്ത്യന്‍ താരങ്ങളുടെ മാനസികാവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

3

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഐപിഎല്‍ രണ്ടാംപാദവും കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ടി20 ലോകകപ്പിന് മുമ്പ് ചെറിയ ഇടവേള മാത്രമാണ് ലഭിച്ചത്. കോവിഡ് സാഹചര്യം മോശമായതിനാല്‍ ബയോബബിള്‍ സുരക്ഷയിലാണ് എല്ലാ മത്സരവും നടന്നത്. പുറം ലോകവുമായി ബന്ധമില്ലാതെ തുടരുന്ന അവസ്ഥയാണ് ബയോബബിള്‍ സുരക്ഷയില്‍ താരങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇത് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

4

ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തന്നെ വിലയിരുത്തേണ്ടി വരും. വിരാട് കോലിക്കെതിരേ സഹതാരങ്ങള്‍ തിരഞ്ഞിട്ടുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം കോലിയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉയര്‍ന്നുകേട്ടിരുന്നു. ഐപിഎല്‍ എത്തിയതോടെ ഇത് കെട്ടടങ്ങിയെങ്കിലും ലോകകപ്പില്‍ ഇത് പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ വിലയിരുത്താം.

5

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരേയും വിമര്‍ശനം ശക്തമാണ്. യുസ് വേന്ദ്ര ചഹാല്‍,മുഹമ്മദ് സിറാജ് എന്നിവര്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ ഇടം പിടിച്ചില്ല. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ഇന്ത്യ ടീമില്‍ ഇടവും നല്‍കി. ഭുവിയും രാഹുല്‍ ചഹാറും തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ടീമില്‍ ഇടം പിടിച്ചു. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടീമില്‍ തുടരാന്‍ അനുവദിച്ചതിനെതിരെയും വിമര്‍ശനം ശക്തമാണ്. പ്ലേയിങ് 11ല്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പരിഗണിക്കാതിരുന്നതും ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമാകുന്നുണ്ട്.

Story first published: Tuesday, November 2, 2021, 14:18 [IST]
Other articles published on Nov 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+