For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'താരങ്ങളാണ് റോബോട്ടുകളല്ല', ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സന്‍

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് മാത്രമല്ല ലോക ക്രിക്കറ്റിലെ പല പ്രമുഖരേയും നിരാശപ്പെടുത്തുകയാണ്. സൂപ്പര്‍ താരനിരയും ഐപിഎല്ലിന്റെ അനുഭവസമ്പത്തുമുണ്ടായിട്ടും ഇന്ത്യക്ക് അത് മുതലാക്കാനായില്ല. ആദ്യ മത്സരത്തില്‍ ചിരവൈരികളെന്ന് വിശേഷിപ്പിക്കുന്ന പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. വമ്പന്‍ തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ വമ്പന്‍ ജയം നേടുകയും അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ അട്ടിമറിക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് സാധ്യതകളുള്ളു. അതിനുള്ള സാധ്യതകള്‍ വിരളമാണെന്നിരിക്കെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തന്നെ വിലയിരുത്താം. അത്ഭുതങ്ങള്‍ക്കായി ഇന്ത്യ ഇനി കാത്തിരിക്കണം. ഹാട്രിക് ജയവുമായി പാകിസ്താന്‍ ഇതിനോടകം ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഉറപ്പിച്ചെന്ന് പറയാം.

1

ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനുമെതിരേ വിമര്‍ശനം ശക്തമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍. താരങ്ങളാണ് റോബോട്ടുകളല്ലെന്നാണ് പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടത്. 'മത്സരമായാല്‍ ഒരു ടീം ജയിക്കും മറ്റൊരു ടീം തോല്‍ക്കും. ഒരു ടീമും ചതോല്‍ക്കാന്‍ ആഗ്രഹിച്ച് കളത്തിലിറങ്ങില്ല. രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് വലിയ ബഹുമതിയാണ്. അതിനാല്‍ താരങ്ങളെ മനസിലാക്കുക. അവര്‍ താരങ്ങളാണ് റോബോട്ടുകളല്ല. എല്ല സാഹചര്യത്തിലും അവര്‍ പിന്തുണ പ്രതീക്ഷിക്കുന്നു'- പീറ്റേഴ്‌സന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ടീം കരുത്തുറ്റ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു ടീമിന്റെ പ്രകടനം. കളിച്ച രണ്ട് മത്സരത്തിലും ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. പേരുകേട്ട ബാറ്റിങ് നിരയായിരുന്നു ഇന്ത്യയുടെ ശക്തി. എന്നാല്‍ നിരാശപ്പെടുത്തിയതും ഇതേ ബാറ്റിങ് നിരയാണ്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്ന് പറയാം.

2

തുടര്‍ച്ചയായി മത്സരം കളിച്ചതിന്റെ ക്ഷീണവും ഇന്ത്യയെ ബാധിച്ചു. ന്യൂസീലന്‍ഡിനെതിരായ മത്സരശേഷം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പറഞ്ഞതും ഇത് തന്നെയാണ്. ആറ് മാസത്തോളമായി തുടര്‍ച്ചയായി മത്സരം കളിക്കുകയാണെന്നും ബയോബബിള്‍ ജീവിതം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ബുംറ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഒരു മാസത്തോളം ഇന്ത്യക്ക് ഇടവേള ലഭിച്ചു. പിന്നീട് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര. പിന്നാലെ ഐപിഎല്‍ രണ്ടാം പാദം. ചെറിയ ഇടവേളക്ക് ശേഷം ടി20 ലോകകപ്പ് ഇതെല്ലാം ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് മാനസികമായും ശാരീരികമായും ബാധിച്ചു. ആവിശ്യത്തിന് വിശ്രമം ഇന്ത്യക്ക് ലഭിച്ചില്ല. ഇത് ലോകകപ്പിലെ പ്രകടനത്തെ ബാധിച്ചുവെന്ന് തന്നെ വിലയിരുത്താം.

3

മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും ഇന്ത്യക്കായില്ല. അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ന്യൂസീലന്‍ഡിനെതിരേ രോഹിത് ശര്‍മയെ വണ്‍ഡൗണ്‍ ആക്കി ഇറക്കിയതും വിരാട് കോലി നാലാമനായതുമെല്ലാം മണ്ടന്‍ തീരുമാനമായെന്ന് മത്സരഫലത്തില്‍ നിന്ന് തന്നെ വ്യക്തം. ബൗളിങ് നിരയില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. രണ്ട് മത്സരത്തില്‍ നിന്ന് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത് ബുംറ മാത്രമാണെന്നത് ഇന്ത്യയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യത്തെയാണ് എടുത്തുകാട്ടുന്നത്.

ടീം തിരഞ്ഞെടുപ്പിലും പ്ലേയിങ് 11ലും ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ക്ക് പരിഗണന ലഭിച്ചില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഒന്നും ചെയ്യാനായില്ല. വിരാട് കോലി ടി20 നായകനെന്ന നിലയില്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റും രവി ശാസ്ത്രി ഉള്‍പ്പെടുന്ന പരിശീലക സംഘത്തിന്റെ അവസാന ടൂര്‍ണമെന്റുമായിട്ടും ഇന്ത്യക്ക് കാര്യമായ പോരാട്ടം നടത്താനായില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

Story first published: Tuesday, November 2, 2021, 13:44 [IST]
Other articles published on Nov 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+