T20 World Cup 2021: ആര് കപ്പടിക്കും? സെമി കാണാതെ പുറത്താകുന്ന പ്രമുഖരാര്? മൂന്ന് വന്‍ പ്രവചനങ്ങളിതാ
ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. ഓഗസ്റ്റ് 17നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യ വേദിയാകേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും തന്നെ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എന്നാല്‍ ഒട്ടുമിക്ക താരങ്ങളും കളിച്ച് പരിചയസമ്പത്തുള്ള വേദിയാണ് യുഎഇയിലേത്.

എല്ലാവര്‍ക്കും യുഎഇയിലെ പിച്ചിന്റെ സ്വഭാവം സുപരിചിതമായതിനാല്‍ത്തന്നെ ആര് കപ്പടിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. പാകിസ്താന്‍ ടീം ഏറെക്കാലമായി തങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ യുഎഇയിലാണ് നടത്തുന്നത്.കൂടാതെ പാകിസ്താന്‍ സൂപ്പര്‍ ലീഗിനും യുഎഇ വേദിയായിട്ടുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ പരിചയസമ്പത്തിന്റെ മുന്‍തൂക്കം പാകിസ്താനുണ്ട്.
ടി20 ലോകകപ്പ് കിരീടം ആര് ഉയര്‍ത്തും? അട്ടിമറിച്ച് ഉയര്‍ന്നുവരുന്ന ടീമേത്? സെമി കാണാതെ പുറത്താകുന്ന പ്രമുഖ ടീമേത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടറിയേണ്ടതായുണ്ട്. ഇപ്പോഴിതാ ഈ മൂന്ന് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരത്തിന്റെ പ്രവചനം ഇതാ.

ഇന്ത്യ കപ്പടിക്കും
2021ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്നതാണ് പ്രവചനം. ഐപിഎല്‍ 2020 സീസണ്‍ നടന്നത് യുഎഇയിലാണ്. 2021 സീസണ്‍ രണ്ടാം പാദം നടക്കാന്‍ പോകുന്നതും യുഎഇയിലാണ്. അതിനാല്‍ത്തന്നെ യുഎഇയിലെ പിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ സുപരിചിതമാണ്. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍,ഹര്‍ദിക് പാണ്ഡ്യ,ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. താരസമ്പന്നമായ ഇന്ത്യന്‍ ടീം ലോകകപ്പിലെ ഫേവറേറ്റുകള്‍ തന്നെയാണ്.

അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തും
അഫ്ഗാനിസ്ഥാന്‍ ടീം ഇത്തവണ സെമിയിലെത്തുമെന്നതാണ് മറ്റൊരു പ്രവചനം. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ,പാകിസ്താന്‍,ന്യൂസീലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാനുള്ളത്. റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാന്‍നിര ഏത് ടീമിനെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ളത് അഫ്ഗാനിസ്ഥാനെ ലോകകപ്പില്‍ തുണച്ചേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഓസ്‌ട്രേലിയ സെമി കാണാതെ പുറത്താകും
സെമി കാണാതെ പുറത്താവുന്ന പ്രമുഖ ടീം ഓസ്‌ട്രേലിയയായിരിക്കുമെന്നാണ് മറ്റൊരു പ്രവചനം. അവസാന ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് 4-1നാണ് ഓസ്‌ട്രേലിയ തോറ്റത്. ആരോണ്‍ ഫിഞ്ച്,ഡേവിഡ് വാര്‍ണര്‍,ഗ്ലെന്‍ മാക്‌സ് വെല്‍,മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവരെല്ലാം ഓസീസ് ടീമില്‍ ഉള്‍പ്പെടുമെങ്കിലും ഇവരുടെയെല്ലാം ഫോം കണ്ടറിയണം. അവസാന ടി20 ലോകകപ്പിലും ഓസ്‌ട്രേലിയ സെമിയില്‍ കടന്നിരുന്നില്ല. ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക എന്നീ കരുത്തന്‍മാരെയാണ് മറികടക്കേണ്ടതെന്നത് ഓസ്‌ട്രേലിയയുടെ സെമി സാധ്യതകളെ കുറക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications