For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഐപിഎല്ലില്‍ മിന്നി, ലോകകപ്പിലെന്താവും? ഈ അഞ്ച് താരങ്ങളെ കരുതിയിരിക്കുക

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാവുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശവും എത്തുകയാണ്. 15നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. 17ന് ലോകകപ്പ് ആരംഭിക്കുകയും ചെയ്യും. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കുന്നത് ഇന്ത്യക്ക് വളരെ അനുകൂലമായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ശക്തമായ താരനിരയുണ്ട്. മികച്ച യുവതാരനിരയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ടീമിനൊപ്പമുണ്ട്. ധോണി ഉപദേഷ്ടാവായി എത്തുന്നതും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്ന കാര്യമാണ്.

ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം ദേശീയ ടീമുകള്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഐപിഎല്ലിലെ ഫോം ദേശീയ ജഴ്‌സിയിലേക്കെത്തുമ്പോള്‍ ആവര്‍ത്തിക്കാന്‍ താരങ്ങള്‍ക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങി ലോകകപ്പില്‍ ദേശീയ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read : IPL 2021: ഇത്തവണ നായകന്മാര്‍, എന്നാല്‍ അടുത്ത വര്‍ഷം ഈ പദവി ഉണ്ടായേക്കില്ല, നാല് താരങ്ങളിതാ

കെ എല്‍ രാഹുല്‍ (ഇന്ത്യ)

കെ എല്‍ രാഹുല്‍ (ഇന്ത്യ)

ഇന്ത്യയുടെ ഓപ്പണറായി രോഹിത് ശര്‍മക്കൊപ്പം ഇറങ്ങാന്‍ സാധ്യതയുള്ളത് കെ എല്‍ രാഹുലാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ മിന്നും പ്രകടനം തന്നെയാണ് ഇൗ സീസണില്‍ കാഴ്ചവെച്ചത്. ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാനായില്ലെങ്കിലും മികച്ച ബാറ്റിങ് പ്രകടനത്തോടെ രാഹുല്‍ കൈയടി നേടി. 29കാരനായ താരം 13 മത്സരത്തില്‍ നിന്ന് 626 റണ്‍സാണ് അടിച്ചെടുത്തത്. 138.8 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന രാഹുലിന് ഐപിഎല്ലിലെ മികവ് ഇന്ത്യക്കായും ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്‍ ഇത്തവണ ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ടീം പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും എലിമിനേറ്ററില്‍ തോറ്റ് പുറത്തായി. 15 മത്സരത്തില്‍ നിന്ന് 513 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 144.1 ആണ് സ്‌ട്രൈക്കറേറ്റ്. അവസാന മൂന്ന് സീസണിലും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാത്ത മാക്‌സ് വെല്ലിന്റെ തിരിച്ചുവരവ് ഓസീസിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ആന്‍ റിച്ച് നോക്കിയേ (ദക്ഷിണാഫ്രിക്ക)

ആന്‍ റിച്ച് നോക്കിയേ (ദക്ഷിണാഫ്രിക്ക)


ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദക്ക് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ലെങ്കിലും ആന്‍ റിച്ച് നോക്കിയേ മികവ് കാട്ടി. തുടര്‍ച്ചയായി അതിവേഗ പന്തുകളെറിയുന്ന നോക്കിയേ രണ്ടാം പാദത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റുകളാണ് നോക്കിയേ വീഴ്ത്തിയത്. അതും 5.92 എന്ന മികച്ച ഇക്കോണമിയില്‍. ഈ മികവ് ലോകകപ്പില്‍ താരത്തിന് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം.

ഷിംറോന്‍ ഹെറ്റ് മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്)

ഷിംറോന്‍ ഹെറ്റ് മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്)

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനമാണ് ഹെറ്റ്‌മെയര്‍ നടത്തുന്നത്. ഇത് വെസ്റ്റ് ഇന്‍ഡീസിനും ആത്മവിശ്വാസം നല്‍കുന്നു. 13 മത്സരത്തില്‍ നിന്ന് 225 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. 167.91 എന്ന സൂപ്പര്‍ സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം.ഡെത്ത് ഓവറിലടക്കം വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള ഹെറ്റ്‌മെയറിന്റെ മികവ് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷകള്‍ സജീവമാക്കുകയാണ്.

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

റാഷിദ് ഖാന്റെ സ്പിന്‍ മികവിലാണ് അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷ. 2017 മുതലുള്ള എല്ലാ സീസണിലും 17 വിക്കറ്റില്‍ കൂടുതല്‍ വീഴ്ത്താന്‍ റാഷിദ് ഖാനായിട്ടുണ്ട്. ഈ സീസണില്‍ 18 വിക്കറ്റാണ് അദ്ദേഹം നേടിയത്. 6.69 ആണ് ഇക്കോണമി. 2016ലെ ലോകകപ്പില്‍ 7 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളുമായി റാഷിദ് ഖാന്‍ തിളങ്ങിയിരുന്നു. അഫ്ഗാനിസ്ഥാന്‍ നായകനായിരുന്നെങ്കിലും ടീം പ്രഖ്യാപനത്തിന് പിന്നാലെ റാഷിദ് ഖാന്‍ നായകസ്ഥാനം രാജിവെച്ചിരുന്നു.

Story first published: Wednesday, October 13, 2021, 12:55 [IST]
Other articles published on Oct 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+