
ഐസിസിയുടെ ടി20 ലോകകപ്പില്‍ ബാറ്റിങില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വേഗമേറിയ ഫിഫ്റ്റി കുറിച്ച ക്യാപ്റ്റമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഫിഫ്റ്റിയിലെത്താന്‍ 32 ബോളുകള്‍ മാത്രമേ അദ്ദേഹം വേണ്ടി വന്നുള്ളൂ. ഗ്ലെന്‍ മാക്‌സ്വെല്ലെറിഞ്ഞ 13ാം ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും ബോളുകള്‍ സിക്‌സറിലേക്കു പറത്തിയായിരുന്നു വില്ലി 51 റണ്‍സിലെത്തിയത്. പതിയെ തുടങ്ങി അദ്ദേഹം പിന്നീട് കത്തിക്കയറുകയായിരുന്നു.
മല്‍സരത്തില്‍ രണ്ടു തവണ ക്യാച്ച് കൈവിട്ട ഓസീസ് താരങ്ങളും വില്ല്യംസണിനെ 'സഹായിച്ചു'. വിക്കറ്റ് കീപ്പര്‍ മാത്യു വേഡും ബൗണ്ടറി ലൈനിന് അരികെ ജോഷ് ഹേസല്‍വുഡുമായിരുന്നു കിവീസ് നായകന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. മല്‍സരത്തില്‍ 85 റണ്‍സോടെ വില്ല്യംസണ്‍ ടീമിന്റെ അമരക്കാരനുമായി മാറി. 48 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു അദ്ദേഹം 85 റണ്‍സെടുത്തത്. കിവീസ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയതും വില്ലിയുടെ ഗംഭീര പ്രകടനമായിരുന്നു.
173 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഓസീസിന് ന്യൂസിലാന്‍ഡ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. വില്ല്യംസണിനെ മാറ്റിനിര്‍ത്തിയാല്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയത് മറ്റൊരു താരം ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലായിരുന്നു. അദ്ദേഹം 35 ബോളില്‍ മൂന്നു ബൗണ്ടറികളടക്കം 28 റണ്‍സെടുത്തു. ഡാരില്‍ മിച്ചെല്‍ (11), ഗ്ലെന്‍ ഫിലിപ്‌സ് (18), ജെയിംസ് നീഷാം (13*), ടിം സെയ്‌ഫേര്‍ട്ട് (8*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. സെമി ഫൈനലില്‍ ജയിച്ച അതേ ടീമിനെ ചന്നെ നിലനിര്‍ത്തിയാണ് ഓസ്‌ട്രേലിയ ഫൈനലില്‍ ഇറങ്ങിയത്. എന്നാല്‍ പരിക്കു കാരണം ഡെവന്‍ കോണ്‍വേയുടെ സേവനം ന്യൂസിലാന്‍ഡിനു ലഭിച്ചില്ല. പകരം ടിം സെയ്‌ഫോര്‍ട്ട് കളിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആസം സാംപ, ജോഷ് ഹേസല്‍വുഡ്.