Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യക്കെതിരേ മാത്രമേ എന്റെ കളി നടക്കൂ, വില്ല്യംസണ്‍ വീണ്ടും തെളിയിച്ചു

1

അബുദാബി: ഐസിസി ടൂര്‍ണമെന്റിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ ഇന്ത്യയാണ് തന്റെ ഫേവറിറ്റ് എതിരാളികളെന്ന് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ വീണ്ടും തെളിയിച്ചു. ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹം ഫ്‌ളോപ്പായി മാറി. വെറും അഞ്ചു റണ്‍സാണ് അദ്ദേഹത്തിനു സംഭാവന ചെയ്യാനായത്. 11 ബോളില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത വില്ല്യംസണ്‍ ക്രിസ് വോക്‌സിന്റെ ബൗളിങില്‍ ആദില്‍ റഷീദിന് സിംപിള്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു. റണ്‍ചേസില്‍ 167 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് ഒരു വിക്കറ്റിന് നാലു റണ്‍സെന്ന നിലയില്‍ പതറവെയാണ് മൂന്നാമനായി വില്ല്യംസണ്‍ ക്രീസിലെത്തിയത്. അദ്ദേഹത്തില്‍ നിന്നും ക്യാപ്റ്റന്റെ ഇന്നിങ്‌സായിരുന്നു ടീം പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മൂന്നാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ വില്ല്യംസണ്‍ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഐസിസി നോക്കൗട്ടുകളില്‍ ഇന്ത്യക്കെതിരേ മാത്രമേ വില്ല്യംസണിന് തിളങ്ങാനായിട്ടുള്ളൂവെന്നു കാണാം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ അദ്ദേഹം ഇതു ഒരിക്കല്‍ക്കൂടി ശരിവയ്ക്കുകയും ചെയ്തിരിക്കുയാണ്. ഇന്ത്യക്കെതിരേ ഐസിസി നോക്കൗട്ടുകളില്‍ 84 എന്ന ഗംഭീര ബാറ്റിങ്് ശരാശരിയാണ് വില്ല്യംസണിന്റേത്. രണ്ടു ഫിഫ്റ്റികളും നേടി. പക്ഷെ ഐസിസി നോക്കൗട്ടുകളില്‍ മറ്റു ടീമുകള്‍ക്കെതിരേ വെറും 25.42 മാത്രമാണ് വില്ല്യംസണിന്റെ ബാറ്റിങ് ശരാശരി. ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടുമില്ല.

ന്യൂസിലാന്‍ഡിന് കന്നി ഫൈനല്‍

കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് ഫ്‌ളോപ്പായെങ്കിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു കുതിച്ചു. അഞ്ചു വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. കിരീടഫേവറിറ്റുകളായിരുന്ന ഇംഗ്ലണ്ടിനെതിരേ ന്യൂസിലാന്‍ഡിന് കാര്യമായ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല. പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമായിരുന്നു വില്ല്യംസണും സംഘവും കാഴ്ചവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് നാലു വിക്കറ്റിനു 166 റണ്‍സാണ് നേടിയത്. മോയിന്‍ അലിയുടെ (52*) അപരാജിത ഫിഫ്റ്റിയും ഡേവിഡ് മലാന്റെ (41) ഇന്നിങ്‌സുമാണ് ഇംഗ്ലണ്ടിനു കരുത്തായത്. 37 ബോളിലാണ് മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം അലി 51 റണ്‍സെടുത്തത്. ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. മലാനാവട്ടെ 30 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.

മറുപടിയില്‍ ഒരോവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനു ന്യൂസിലാന്‍ഡ് ലക്ഷ്യം കാണുകയായിരുന്നു. ഓപ്പണര്‍ ഡാരില്‍ മിച്ചെലിന്റെ (72*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ന്യൂസിലാന്‍ഡിനു ഉജ്ജ്വല ജയം നേടിക്കൊടുത്തത്. ഡെവന്‍ കോണ്‍വേ (46), ജെയിംസ് നീഷാം (27) എന്നിവരും തിളങ്ങി. കോണ്‍വേ 38 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും നീഷാം 11 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടി. മിച്ചെലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 2019ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനു ന്യൂസിലാന്‍ഡ് ഇത്തവണ പകരം ചോദിക്കുകയായിരുന്നു. ടി20 ലോകകപ്പില്‍ കിവികള്‍ ഫൈനലിലെത്തിയതും ഇതാദ്യമായിട്ടാണ്.

പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, മോയിന്‍ അലി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍),സാം ബില്ലിങ്‌സ്, ലിയാം ലിവിങ്സ്റ്റണ്‍, ക്രിസ് വോക്സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ്കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

Story first published: Wednesday, November 10, 2021, 23:59 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+