Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: റിലാക്‌സ് ടീം ഇന്ത്യ, നിങ്ങള്‍ ഇപ്പോഴും ഫേവറിറ്റുകള്‍- കട്ട സപ്പോര്‍ട്ടുമായി ലീ

1

ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും ഇപ്പോഴും പൂര്‍ണരായി മുക്തരായിട്ടില്ലാത്ത ഇന്ത്യന്‍ ടീമിനു പിന്തുണയുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയായിരുന്നു സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്കു നേരിട്ടത്. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനോടു ഇന്ത്യ തോറ്റതും ഇതാദ്യമായിട്ടായിരുന്നു. മുമ്പ് ഏകദിന, ടി20 ലോകകപ്പുകളില്‍ 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു.

ഇനി അടുത്ത ഞായറാഴ്ച കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ 12 പോരാട്ടം. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കു ഈ കളിയിയില്‍ വിജയം അനിവാര്യമാണ്.

 മൂന്നു സ്പിന്നറെ ഇറക്കാമായിരുന്നു

മൂന്നു സ്പിന്നറെ ഇറക്കാമായിരുന്നു

പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ ശരിയായിരുന്നതായി തനിക്കു തോന്നുന്നില്ലെന്നു ബ്രെറ്റ് ലീ വ്യക്തമാക്കി. ഇന്ത്യക്കു ഈ കൡയില്‍ മൂന്നു സ്പിന്നര്‍മാരെ പരീക്ഷിക്കായിരുന്നുവെന്നൊണ് എന്നു തോന്നിയത്. പക്ഷെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മ ദ് ഷമി എന്നിവര്‍ കഴിവുള്ള ഫാസ്റ്റ് ബൗളര്‍മാരാണ്. ഇവര്‍ക്കു വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സാധിക്കുക? ഇന്ത്യയുടേത് ശരിയായ ടീമായിരുന്നു, പക്ഷെ വിജയത്തിന്റെ ക്രെഡിറ്റ് പാകിസ്താന് കൊടുത്തേ തീരൂ. അവര്‍ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കെതിരേ പുറത്തെടുത്തതായും ലീ വിലയിരുത്തി.

 വിരാട് മാത്രം

വിരാട് മാത്രം

ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലേക്കു വന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് തലയുയര്‍ത്തി നിന്നത്. മനോഹരമായ ഫിഫ്റ്റിയായിരുന്നു അദ്ദേഹത്തിന്റേത്. ഷാഹിദ് അഫ്രീഡിക്കെതിരേ കോലിയുടെ തകര്‍പ്പന്‍ സിക്‌സര്‍ ഗംഭീരമായിരുന്നു. ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. ഇതു തന്നെയായിരുന്നു ഈ കളിയില്‍ വേണ്ടിയിരുന്നതെന്നും ലീ ചൂണ്ടിക്കാട്ടി.

 രാഹുല്‍ നിരാശപ്പെടുത്തി

രാഹുല്‍ നിരാശപ്പെടുത്തി

കെഎല്‍ പാകിസ്താനെതിരേ നിരാശപ്പെടുത്തി, ഇതു സംഭവിക്കാവുന്ന കാര്യമാണ്. ഐപിഎല്ലില്‍ ഒരുപാട് റണ്‍സ് നേടിയ ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. പക്ഷെ, ഐപിഎല്ലില്‍ നേരിട്ടതിനേക്കാള്‍ കുറച്ചുകൂടി വേഗം കൂടിയ ബൗളായിരുന്നു പാകിസ്താനെതിരേ രാഹുലിന് നേരിടേണ്ടി വന്നത്. അതത് അദ്ദേഹത്തെ കീഴടക്കുകയും ചെയ്തു. പാകിസ്താന്‍ ബൗളര്‍മാര്‍ അല്‍പ്പം അധികം വേഗതയുള്ളവരാണ്. പാകിസ്താനോടു തോറ്റെങ്കിലും ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്നു ലീ വ്യക്തമാക്കി.

 സമ്മര്‍ദ്ദം വേണ്ട

സമ്മര്‍ദ്ദം വേണ്ട

ഇന്ത്യന്‍ ടീമിനോടു എനിക്കു ഒരു കാര്യമാണ് പറയാനുള്ളത്- റിലാക്‌സ്. ഒരു ദീര്‍ഘശ്വാസമെടുക്കൂ എല്ലാം ശരിയാവും. ഇന്ത്യന്‍ ടീം തങ്ങളുടെ കഴിവിലും പ്രതിഭയിലും വിശ്വസിക്കുകയാണെങ്കില്‍ അവര്‍ ഓക്കെയാവും. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കളിക്കില്ലെന്നു ആര്‍ക്കറിയാമെന്നും ബ്രെറ്റ് ലീ പറഞ്ഞു.

വേരിയേഷന്‍ പ്രധാനം

വേരിയേഷന്‍ പ്രധാനം

വേഗം കൊണ്ടു മാത്രം കാര്യമില്ലെന്നും ബൗളിങിലെ വേരിയേഷനുകളിലൂടെ മാത്രമേ വിജയം നേടിയെടുക്കാനാവൂയെന്നും ഈ ലോകകപ്പിലെ കഴിഞ്ഞ മല്‍സരങ്ങള്‍ കാണിച്ചുതന്നതായി ലീ ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഫാസ്റ്റ് ബൗളറെന്ന നിലയിലാണ് നിങ്ങള്‍ ഓഫ്കട്ടറുകള്‍ കളിക്കുന്നതെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നതാണ്. ഓസ്‌ട്രേലിയന്‍ ടീമിനെ നോക്കൂ. ഒരു അംഗീകൃത സ്പിന്നറെയും ഓഫ് സ്പിന്‍ ചെയ്യാന്‍ സാധിക്കുന്ന ഗ്ലെന്‍ മാക്‌സ്വെല്ലിനെയുമാണ് അവര്‍ കളിപ്പിച്ചതെന്നും ലി നിരീക്ഷിച്ചു.

വാര്‍ണര്‍ തിരിച്ചുവരും

വാര്‍ണര്‍ തിരിച്ചുവരും

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുന്ന ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ശക്തമായ തിരിച്ചുവരുമെന്നു ലീ അഭിപ്രായപ്പെട്ടു. വാര്‍ണര്‍ ശരിക്കും വലിയ മല്‍സരങ്ങളുടെ താരമാണ്. വലിയ വേദികളും അവസരങ്ങളുമാണ് അദ്ദേഹത്തിനു ഇഷ്ടം. അതുകൊണ്ടാണ് വാര്‍ണര്‍ വലിയ കളികളില്‍ തിളങ്ങുന്നത്. വാര്‍റെ ഞാന്‍ തീര്‍ച്ചയയാും ടീമിലെടുക്കും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം വളരെ മോശമായാണ് വാര്‍ണറെ കൈകാര്യം ചെയ്തതെന്നും ലീ ചൂണ്ടിക്കാട്ടി.

Story first published: Tuesday, October 26, 2021, 16:29 [IST]
Other articles published on Oct 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+